ജമാഅത്തു നമസ്കാരത്തിന്റെ മഹത്വം
💥 ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്കാരത്തിന് തനിച്ചു നമസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി)
💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ? അപ്പോൾ അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ ? ആഗതൻ ”അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ”എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം”.(മുസ്ലിം)
💥 ഇബ്നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്(സ) സൻമാർഗ്ഗം അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്കരിച്ചാൽ നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽനയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടാ യിരുന്നു.) മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ)ഞങ്ങളെ പഠിപ്പിച്ചിട്ടുളള സൻമാർഗ്ഗ ചര്യയിൽപെട്ടതണ്ടാണ് ബാങ്ക് വിളിക്കുന്ന പള്ളിയിൽവെച്ച് നമസ്കരിക്കുക എന്നത്. (മുസ്ലിം)
💥 അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സംഘടിതമായി നമസ്കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ്ചെന്നായ പിടികൂടുക (അബൂദാവൂദ്)
🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)
🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. ”അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ”, (ബുഖാരി)
♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്ലിം)
♻ ഉബയ്യ് ബ്നു കഅബ് (റ)വിൽ നിന്ന് നിവേദനം: അൻസാറുകളിൽ പെട്ട ഒരാൾ പള്ളിയിൽ നിന്ന് വളരെ അകലത്തിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന് നമസ്കാരം നഷ്ടപ്പെടാറുണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തോട് ഒരു കഴുതയെ വാങ്ങുവാനും രാത്രിയിലും മരുഭൂമിയിലുമെല്ലാം അതിനെ യാത്രക്ക് ഉപയോഗിക്കാമല്ലോ എന്നും പറയപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: എന്റെ വീട് പള്ളിയോട് ചേർന്നാവുന്നത് എനിക്കിഷ്ടമില്ല. ഞാൻ പള്ളിയിലേക്ക് പോകുന്നതും പള്ളിയിൽ നിന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്നതുമായ കാലടികളെല്ലാം രേഖപ്പെടുത്തപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു: അതെല്ലാം അല്ലാഹു താങ്കളിൽ സമ്മേളിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
♻ അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്കാരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവർ അത് നിർവ്വഹിക്കാനായി ഏറ്റവും കൂടുതൽ ദൂരം നടന്നെത്തുന്നവരാണ്. ഇമാമിന്റെ കൂടെ നമസ്കരിക്കാൻ കാത്തിരിക്കുന്നവർക്കാണ് നമസ്കാരം നിർവ്വഹിച്ച് ഉറങ്ങുന്നവരെക്കാൾ പ്രതിഫലമുള്ളത്. (മുത്തഫഖുൻ അലൈഹ)
♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജമാ അത്ത് നമസ്കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കു മെന്ന് സന്തോഷവാർത്ത അറിയിക്കുക.(അബൂദാവൂദ്, തിർമുദി)
♻ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു: പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന കാര്യത്തെകുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), അറിയിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: പൂർണ്ണമായി വുളുചെയ്യുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ഒരു നമസ്കാരം കഴിഞ്ഞാൽ മറ്റൊരു നമസ്കാരത്തിനായി കാത്തിരിക്കുക. അതാണ് രിബാത്ത്. അതാണ് രിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്ലിം)
♻ അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാൾ പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം അയാൾക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സൽക്കാരങ്ങൾ ഒരുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)
ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:
Post a Comment