Thursday, February 28, 2019

*അവളുടെ ഡയറി...*

*അവളുടെ ഡയറി...*

*ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...*
*എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.*
*എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന്* *ഞാൻ*
*മനസ്സിലാക്കി സന്തോഷിക്കുന്നു..*
*കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,*
*ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ*
*ചിന്തിക്കുന്നത്.....*

*എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,*
*രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു...*
*കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു.*.
*അനാവശ്യ കൂട്ട് കെട്ടുകളില്ല..*
*ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു....*
*മക്കളില്ലാത്തവരെക്കുറിച്ചും,*
*മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു ഞാൻ* ..

*കറന്റ് ബില്ലിനും ,' ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും..* *പക്ഷെ, അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല..*
*അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ...*

*എല്ലാ ദിവസ്സവും വീടും മുറ്റവും*
*ജനലും വാതിലുകളും  വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്...*
*പക്ഷെ ഞാൻ സന്തോഷിക്കുന്നു...*
*ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്..*.
*അപ്പോഴാണ് നമുക്ക് ഇത്രയൊക്കെയുണ്ടല്ലോ എന്ന്*
*മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും.....*

*എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്....*
*സ്വയം പുഞ്ചിരിച്ച്   കൊണ്ട് ഞാൻ എന്നും  എഴുന്നേൽക്കുന്നു..*.

*എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക....*
*ഞാൻ ചിന്തിക്കുന്നത് അതാണ്‌ ......*

*ഇത്  എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു ...നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് ...എത്ര അനുഗ്രഹം ലഭിച്ചവരാണ് നമ്മളൊക്കെ ...*
*ഇത് വായിക്കാൻ കഴിയാത്ത,* *മനസ്സിലാക്കാൻ കഴിയാത്തവരായി*
*ഈ ലോകത്ത് എത്ര പേരുണ്ട്....* *അവരെക്കുറിച്ചോർത്തു നമുക്ക് ലഭിച്ച*
*അനുഗ്രഹം മനസ്സിലാക്കി  സന്തോഷിക്കൂ....*

*ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും ,നമ്മുടെ കൂടെയുള്ളവരുടേയും ജീവിതം* *സന്തോഷമാക്കാൻ ശ്രമിക്കുക......*

*വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം....*
നന്ദി 🙏
====================

അത്ഭുതങ്ങളുടെ അത്ഭുതം ഖുർആൻ അൽ-കൗസർ

അത്ഭുതങ്ങളുടെ അത്ഭുതം ഖുർആൻ
അൽ-കൗസർ

10 ൽ കോർത്ത അതിശയങ്ങൾ
_____________________
ഖുർആനിലെ ഏറ്റവും ചെറിയ അധ്യായം.
ഇതിലെ പദങ്ങളുടെ എണ്ണം 10 എണ്ണമാണ്.

(إنَّا، أعطيناك، الكوثر، فصلِّ، لربك، وانحر، إن، شانئك، هو، الأبتر)

-ഇതിലെ ഒന്നാമത്തെ വചനത്തിൽ 10 അറബി അക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
(ا، ن، ع، ط، ي، ك، ل، و، ث، ر)

രണ്ടാമത്തെ വചനത്തിലും 10 അറബി അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
(ف، ص، ل، ر، ب، ك، و، ا، ن، ح)

മൂന്നാമത്തെ വചനത്തിലും 10 അറബി അക്ഷരങ്ങൾ ഉൾകൊള്ളുന്നു.
(ا، ن، ش، ك، ه، و، ل، ب، ت، ر)

ഈ അധ്യായത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട അക്ഷരം 'അലിഫ്' ആണ്..അതും 10 തവണയാണ് ആവർത്തിക്കപ്പെട്ടത്.

ഈ അധ്യായത്തിൽ ഒരു തവണ മാത്രം ഉപയോഗിച്ച അക്ഷരങ്ങളുടെ എണ്ണവും 10 തന്നെ.
(ع، ط، ي، ث، ف، ص، ح،ش، ه، ت)

ഈ അധ്യായത്തിലെ എല്ലാ വചനവും അവസാനിക്കുന്നത് 'റ' എന്ന അറബി അക്ഷരം കൊണ്ടാണ്.. അറബി അക്ഷരമാലയിൽ 10ാമത്തെ അക്ഷരമാണ് 'റ' !!!

ഖുർആനിൽ 'റ' കൊണ്ട് അവസാനിക്കുന്ന അധ്യായങ്ങളുടെ എണ്ണവും 10 തന്നെ !!!

(المائدة، الحج، لقمان، الشورى، القمر، الممتحنة، القدر، العاديات، وعاشرتهم سورة العصر)
എന്താണ് ഈ അധ്യായത്തിൽ 10 എന്ന അക്കത്തിന് ഇത്ര മാത്രം   രഹസ്യം..??!!!

കാരണം.., ദുൽഹിജ്ജ 10(ബലിപെരുന്നാൾ ദിനം) ൻറെ ദിവസമാണ് അള്ളാഹു(സു.) പ്രവാചകർ മുഹമ്മദ് നബി (സ്വ) യ്ക്ക്
: ''ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'' എന്ന വചനം അവതരിപ്പിക്കുന്നത്.(സൂറ.കൗസർ -2)
{فَصَلِّ لِرَبِّكَ وَانْحَرْ}
എന്തൊരത്ഭുതം..!!!
ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിലെ ചുരുക്കം വചനങ്ങളിൽ പോലും ഇത്രയും അതിശയങ്ങളടങ്ങിയെങ്കിൽ ഏറ്റവും വലിയ അധ്യായത്തിലെ അത്ഭുതങ്ങളെന്തൊക്കെയായിരിക്കും...!!!???

അള്ളാഹു ഖുർആനിൽ ഇതിനെ വാസ്തവമാക്കി ഉണർത്തുന്നു...

''അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.''

وصدق الله عز وجل إذ يقول:

{ أَفَلَا يَتَدَبَّرُونَ الْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلٰفًا كَثِيرًا }

[ سورة النساء : 82 ]

🌹ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്🌹

🌹ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്🌹


💥പത്തുല ലക്ഷം ഹദീസ് പഠിച്ചു ഷാഫി ഇമാം.
ഒരു ലക്ഷം ഹദീസ് ഇന്ന് ഭൂമിക്ക് മുകളിൽ ഇല്ല.

ലോകത്തുള്ള ഹദീസു ക ളുള്ള ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചിട്ട് അതിലുള്ള ഹദീസുകളെല്ലാം സമാഹരിച്ചിട്ട് ഒരു ഗ്രന്ഥമാക്കാൻ ഇമാം സുയൂഥി (റ) ഒരു ശ്രമം നടത്തി.
സ്വഹീഹ് മുസ് ലിം, ബുഖാരി, തുർമിദി, നസാഈ, ഇബ്നുമാജ ,അബൂദാവുദ് തുടങ്ങി എല്ലാം ...... എല്ലാം കൂടി ഒറ്റ കിത്താബാക്കി മാറ്റി പക്ഷേ ഒരുലക്ഷം ഹദീസ് തികഞ്ഞില്ല.   

സുയൂഥി ഇമാമിന്റെ കാലത്ത് ഒരു ലക്ഷം ഹദീസ് തികഞ്ഞില്ലാന്നാണ്.
9 ലക്ഷം ഹദീസ് അപ്രത്യക്ഷമാണ്.
10 ലക്ഷം ഹദീസ് പഠിച്ച ശാഫിഈ ഇമാമിന്റെ 9 ലക്ഷം ഹദീസ് ഇന്ന് നമുക്ക് കിട്ടാൻ മാർഗമില്ല അവർ എഴുതിവെച്ചത് നോക്കി വായിക്കയല്ലാതെ .അത് മനസ്സിലാക്കിയതല്ലാതെ.

കുറച്ച് പുസ്തകോം മാസികേം വായിക്കാൻ തുടങ്ങിയ പുത്തൻ വാദികൾവലിയ വിവരം ഉള്ളവനായി. അവനാണോ ആലിം.

അബ്ദുള്ളാ ഹിൽ ഹദ്ദാദ് (റ) നിളാ മുൽമുൽകിന്റെ ഭരണകാലത്ത് താൻ പഠിച്ചിരുന്ന വലിയൊരു ഖുതുബ്ഖാന.10 ഏക്കർ സ്ഥലത്ത് നിർമിച്ച ഖുതുബ്‌ ഖാന (library)അതിൽ ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന വിധത്തിൽ ഗ്യാപിട്ട് ബാക്കി കിത്താബിന്റെ ഷെൽഫുകൾ നിറച്ചു.
ഉയരമുള്ള വലിയ വലിയ അലമാരകൾ. ആ ഷെൽഫിന്റെ മുകളിലുളള ഗ്രന്ഥങ്ങളിൽ കേറണമെങ്കിൽ കോണി വെച്ച് കയറണം.
നാല് മദ്ഹബുകളുടെ ഗ്രന്ഥങ്ങളുമുണ്ട്. അതിനകത്ത് മുഴുവനും കിത്താബാണ്. ഒരിഞ്ച് സ്ഥലം വിടാതെ. ആഗ്രന്ഥാലയം ഒരു ദിവസം മുഴുവൻ കരിഞ്ഞു പോയി.

ആലിമീങ്ങൾ മുഴുവൻ ദുഖിച്ചു. അച്ചടി പുരോഗമനം ഇല്ലാത്ത ഈ കാലഘട്ടത്തിൽ വീണ്ടും എങ്ങിനെ ഈ കിത്താബുകൾ സമാഹരിക്കും.

 പണ്ഡിതൻമാരാകെ കരഞ്ഞ് കരഞ്ഞ് ഖിയാമം നാളാവുകയാണോ ഇൽമുകൾ നഷ്‌ടപ്പെടുകയാണോ എന്ന് പേടിച്ച്.

അബ്ദുള്ളാഹിൽ ഹദ്ദാദ് തങ്ങൾ പറഞ്ഞു നിങ്ങൾ കരയണ്ട ഒരെഴുത്തുകാരനെ വച്ചുതരികയാനണങ്കിൽ ഈ കിത്താ ബൊക്കെ ഞാൻ എഴുതിത്തരാം. ഒരെഴുത്തുകാരനെ വച്ചു കൊടുത്തു.
ഹദ്ദാദ് തങ്ങൾ 3 മാസം കൊണ്ട് ആ ലൈബ്രറിയിലുള്ളത് പകർത്തിക്കൊടുത്തു.
ആ ലൈബ്രറിയിലുള്ള മുഴുവൻ കിത്താബു കളും മനപാഠമായിരുന്നു.

ആ അബ്ദുള്ളാഹിൽ ഹദ്ദാദ് തങ്ങൾ ഇൽമിന്റെ വിഷയത്തിൽ നവവി ഇമാമിനോട് അടുക്കാൻ പോലും കഴിഞ്ഞിട്ടില്ലാന്നാണ്.
ആ നവവി ഇമാം ഷാഫിഈ ഇമാമിനോട് അടുക്കാൻ കഴിഞ്ഞില്ലാന്നാണ്.
അപ്പോൾ എന്താടോ ഇൽമ്.

നാല് ബുക്ക് വായിച്ച് പുത്തൻവാദികൾ ചെയ്യുന്ന പോലെ ഖുർആനിനെ ഇജ്ത്തിഹാദ് ചെയ്യലാണോ ഇൽമ്.
ഇജ്ത്തിഹാദിന്റെ കവാടം പണ്ടേ അടഞ്ഞു .
മര്യാദയ്ക്ക് തജ് വീദ് അനുസരിച്ച് ഖുർആൻ ഓതാൻ അറിയാത്തവൻ ഖുർആനിൽ നിന്ന് നിയമം കണ്ടു പിടിച്ച് പറയുന്നു. എന്തൊരു കാലം!!!!

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ഹജറുല്‍ അസ്‌വദിന്റെ കഥ

ഹജറുല്‍ അസ്‌വദിന്റെ കഥ


💥മനുഷ്യരുടെ സാംസ്‌കാരിക വളര്‍ച്ചക്കു വേണ്ടി ഭൂമുഖത്ത്  ആദ്യമായി സ്ഥാപിച്ച മന്ദിരമായ കഅ്ബാ ശരീഫിന്റെ ചുമരില്‍ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ച ഒരു പ്രത്യേക കല്ലായ ഹജറുല്‍ അസ്‌വദിന്റെ മഹത്വത്തെ കുറിച്ചൊരു ഹ്രസ്വപഠനമാണിവിടെ ഉദ്ദേശിക്കുന്നത്. ഹജറുല്‍ അസ്‌വദിന്റെ കാര്യത്തില്‍ രണ്ടു അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. ഒന്ന്, അതു ആദ്യമേ ഒരു കല്ലായിരുന്നുവെന്ന്. രണ്ട്, ആദ്യം ഒരു മലക്ക് ആയിരുന്നുവെന്നും പിന്നെ ആ മലക്ക് കല്ലായി മാറിയെന്നും.

സ്വര്‍ഗത്തില്‍ വെച്ച് ആദം നബിയെ സൃഷ്ടിച്ച് ഒരു മരമൊഴിച്ച് മറ്റുള്ളതിലെല്ലാം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തപ്പോള്‍ ഈ മരത്തില്‍ ആദം നബി(അ) അടുക്കാതിരിക്കാന്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിച്ചിരുന്നു. പക്ഷേ,  ആദം നബി(അ) പഴം തിന്നുമ്പോള്‍ മലക്ക് അവിടെ ഇല്ലായിരുന്നു. ഇതിനിടയില്‍ റബ്ബിന്റെ കോപം മൂലം ഈ മലക്ക് കല്ലായി മാറുകയാണുണ്ടായത്. ഖിയാമത്ത് നാളില്‍ കൈ, നാവ്, ചെവി, കണ്ണ് എന്നിവയുള്ള ഹജറുല്‍ അസ്‌വദിനെ കൊണ്ടുവരുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (ബഹ്ജതുല്‍ അന്‍വാര്‍)

ഹജറുല്‍ അസ്‌വദും റുക്‌നുല്‍ യമാനിയും സ്വര്‍ഗീയ മാണിക്യങ്ങളില്‍പ്പെട്ട രണ്ടു മാണിക്യങ്ങളാണ്. അവ രണ്ടിന്റെയും പ്രകാശം കെടുത്തിക്കളഞ്ഞതാണ്. അല്ലായിരുന്നുവെങ്കില്‍ കിഴക്കു പടിഞ്ഞാറിന് ഇടയിലുളള്ളത് മുഴുവനും പ്രകാശിക്കുമായിരുന്നു. (അഹ്മദ്).

ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നും ഇറക്കപ്പെട്ടതാണ്. അതു പാലിനേക്കാള്‍ ശക്തമായ വെളുപ്പുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങള്‍ അതിനെ കറുപ്പിച്ചു. (തുര്‍മുദി)

പ്രമുഖ ചരിത്രപണ്ഡിതന്‍ വഹബുബ്‌നു  മുനബ്ബഹി (റ)നെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു: ആദം നബി (അ)യോടു സ്വര്‍ഗത്തില്‍നിന്നു പുറപ്പെടാന്‍ അല്ലാഹു കല്‍പ്പിച്ചപ്പോള്‍ തന്റെ കണ്ണുനീര്‍ തുടക്കുവാന്‍ വേണ്ടി സ്വര്‍ഗത്തില്‍നിന്നു ഹജറുല്‍ അസ്‌വദിനെ കൂടി ആദം നബി(അ) എടുത്തു ഭൂമിയിലേക്കു ഇറക്കിയപ്പോഴും ആദം നബി(അ) കരയുകയും പാപമോചനം തേടുകയും സ്വര്‍ഗത്തില്‍ നിന്നെടുത്ത കല്ലുകൊണ്ട് കണ്ണുനീര്‍ തുടക്കുകയും ചെയ്തു. ആദം നബി(അ) കണ്ണുനീര്‍ തുടച്ചു അതു കറുത്തുപോയി.  പിന്നീട് കഅ്ബാ നിര്‍മാണ വേളയില്‍ കഅ്ബയുടെ മൂലയില്‍ അതു വയ്ക്കാന്‍ ജിബ്‌രീല്‍(അ) നിര്‍ദേശിക്കുകയും അതവിടെ സ്ഥാപിക്കുകയും ചെയ്തു.

സ്വര്‍ഗത്തില്‍നിന്നും ആദം നബിക്കൊപ്പം അഞ്ചു വസ്തുക്കള്‍ ഭൂമിയിലെത്തിയിട്ടുണ്ട്. ഒന്ന് ഊദ്, രണ്ട് മൂസാ നബിയുടെ വടി. മൂന്ന് ആദം നബി നാണം മറച്ച അത്തിമരത്തിന്റെ ഇല. നാല്, ഹജറുല്‍ അസ്‌വദ്. അഞ്ച് സുലൈമാന്‍ നബിയുടെ മോതിരം. (ഈആനത്ത് : 2/288)

വെളത്ത ഈ കല്ല് കറുത്തുപോയതിന്റെ കാരണങ്ങള്‍ മുമ്പു വിവരിച്ചതിന്റെ പുറമെ രേഖപ്പെടുത്തപ്പെട്ടു കാണുന്നുണ്ട്. ജാഹിലിയ്യാ യുഗത്തിലെ ആര്‍ത്തവകാരികള്‍ സ്പര്‍ശിച്ചതിനാലാണു അതു കറുത്തുപോയതെന്നും  എന്നാല്‍ കറുപ്പ് വര്‍ദ്ധിച്ചതിന്റെ കാരണം ഖുറൈശികളുടെ കാലത്തുണ്ടായ തീപിടിത്തവും പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്റെ കാലത്തുണ്ടായ തീപിടിത്തവുമാണെന്നും ചില പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (സീറത്തുല്‍ ഹലബി 1/128)

കഅ്ബ നിര്‍മിച്ചപ്പോള്‍ കഅ്ബയുടെ മൂലയില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ ഭൂമി മുഴുവന്‍ വെള്ളത്തിനടിയിലായപ്പോള്‍ കഅ്ബാ ശരീഫിന്റെ അസ്ഥിവാരമൊഴിച്ച് മുഴുവനും അല്ലാഹു ഉയര്‍ത്തി. ആ അസ്ഥിവാരത്തില്‍ വെള്ളം കയറിയതുമില്ല. കൂട്ടത്തില്‍ ഹജറുല്‍ അസ്‌വദിനേയും അല്ലാഹു ഉയര്‍ത്തിയിരുന്നു. അബൂ ഖുബൈസ് പര്‍വ്വതത്തിലാണു ഹജറുല്‍ അസ്‌വദ് അല്ലാഹു സൂക്ഷിച്ചത്. കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഇബ്‌റാഹിം നബി(അ)യോട് അല്ലാഹു അനുമതിയോടെ അബൂ ഖുബൈസ് വിളിച്ചു പറഞ്ഞു: ഓ ഇബ്രാഹീം! താങ്കള്‍ക്കുള്ള ഒരു സ്വത്ത് എന്റെയടുക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്തോളൂ.”

ഇബ്രാഹീം നബി ചെന്നു നോക്കുമ്പോള്‍ അതാ സ്വര്‍ഗീയ മാണിക്യങ്ങളിലെ കല്ല്. സൂക്ഷിപ്പു മുതലുകള്‍ സംരക്ഷിക്കുന്നതുകൊണ്ട് അബൂ ഖുബൈസ് പര്‍വ്വതത്തിനു അല്‍അമീന്‍ എന്ന പേരും ഉണ്ടായിരുന്നുവത്രെ. മലക്കു ജിബ്‌രീല്‍(അ) ഇബ്രാഹീം നബിക്കു കല്ലു കൊണ്ടുവന്നു കൊടുത്തു എന്നാണു മറ്റൊരു രിവായത്തില്‍ കാണുന്നത്.

നബി(സ)യുടെ ചെറുപ്പത്തില്‍ കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് ആരു വയ്ക്കണമെന്നതില്‍ തര്‍ക്കമുണ്ടായി. കഅ്ബത്തിങ്കല്‍ ഇനി ആദ്യം വരുന്ന ആളുടെ തീരുമാനപ്രകാരം ചെയ്യാമെന്ന് ഖുറൈശികള്‍ തീരുമാനിച്ചു. പിന്നീട് ആദ്യം വന്നത് നബി(സ) തങ്ങളായിരുന്നു. നബി(സ) തന്റെ വസ്ത്രം വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. തുടര്‍ന്ന് നാലു ഗോത്രപ്രമുഖരോട് നാലു ഭാഗങ്ങളില്‍ പിടിക്കുവാന്‍ കല്‍പിച്ചു. അങ്ങനെ അവര്‍ പിടിച്ചുയര്‍ത്തി. ഹജറുല്‍ അസ്‌വദിന്റെ സ്ഥാനമെത്തിയപ്പോള്‍ നബി(സ) തന്റെ സ്വന്തം കൈകൊണ്ടുയര്‍ത്തി യഥാസ്ഥാത്തു വെച്ചു.

നാലു ഖലീഫമാരുടെ ശേഷം അബ്ദുല്ലാഹിബ്‌നു സുബൈറി (റ)ന്റെ കാലത്ത് മലവെള്ളം കുത്തിയൊഴുകി കഅ്ബക്കു കേടുപാടുകള്‍ സംഭവിച്ചു. കഅ്ബ പുതുക്കിപ്പണിതു. ഹജറുല്‍ അസ്‌വദ് വെള്ളി കൊണ്ട് കെട്ടി പട്ടില്‍ പൊതിഞ്ഞു പെട്ടിയിലാക്കി പൂട്ടി ദാറുന്നദ്‌വയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹജറിന്നടുത്തു പണിയെത്തിയപ്പോള്‍ തര്‍ക്കമില്ലാതിരിക്കാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്കു നിസ്‌കരിക്കാന്‍ പോയി. തന്റെ മകന്‍ ഹംസയോടും മറ്റൊരാളോടും ഈ സമയത്ത് ഹജറുല്‍ അസ്‌വദ് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പിന്നീട് ഹിജ്‌റാബ്ദം 270-ല്‍ കൂഫയില്‍ പ്രത്യക്ഷപ്പെട്ട ശിയാക്കള്‍ ഹജറുല്‍ അസ്‌വദ് പിഴുതെടുത്തു കൊണ്ടുപോയി. ഇരുപതു വര്‍ഷത്തിനു ശേഷം ഇരുപത്തിനാലാം അബ്ബാസി ഖലീഫ അല്‍മുത്വീഅ് ആണ്  അവരില്‍ നിന്നും അതു മടക്കിയെടുത്തത്. ഇരുപതു വര്‍ഷം കഅ്ബയില്‍ ഹജറുല്‍ അസ്‌വദ് ഇല്ലായിരുന്നു. മുവായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം വെള്ളിയിട്ട് അബ്ബാസി ഖലീഫ അതു കെട്ടിവെച്ചു. ശിയാക്കളില്‍പ്പെട്ട ഖറാമിത്വ വിഭാഗം ഹജറുല്‍ അസ്‌വദു പൊട്ടിച്ചതിന്റെ പുറമെ ഹിജ്‌റ 413-ല്‍ മറ്റൊരുത്തനും ഹജറുല്‍ അസ്‌വദ് പൊട്ടിച്ചിട്ടുണ്ട്. അന്നതു മൂന്നു പിളര്‍പ്പായി. ബനു ശൈബ വീണ്ടും ഹജറിന്റെ കഷ്ണങ്ങള്‍ ഒരുമിച്ചുകൂട്ടി അവിടെ തന്നെ വെച്ചു.

ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. അതിനു സാധിച്ചില്ലെങ്കില്‍ കൈക്കൊണ്ടു തൊട്ടു ആ കൈ ചുംബിക്കണം. അതിനും കഴിഞ്ഞില്ലെങ്കില്‍ കൈ കൊണ്ടു ആഗ്യം കാണിച്ചു കൈ മുത്തണം. (തുഹ്ഫ 4/85)
നബി(സ) പറഞ്ഞു: ഹജറുല്‍ അസ്‌വദിനെ നിങ്ങള്‍ ധാരാളം മുത്തുക. അതു നിങ്ങള്‍ക്കില്ലാതാക്കപ്പെട്ടേക്കാം. ഒരു രാത്രിയില്‍ ജനങ്ങള്‍ ത്വവാഫ് ചെയ്യുന്നതിനിടയില്‍ പ്രഭാതമാകുമ്പോഴേക്കും അതു ഇല്ലാതാക്കപ്പെടും. സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കിറക്കിയ ഏതു വസ്തുവും അന്ത്യനാളിനു മുമ്പ് അല്ലാഹു സ്വര്‍ഗത്തിലേക്കു മടക്കുന്നതാണ്. ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നവന്റെ രോഗം സുഖപ്പെടുമെന്നും ഹദീസില്‍ കാണാം.

കോടാനുകോടി വിശ്വാസികളുടെ അധര സ്പര്‍ശനത്തിനും വദന സ്പര്‍ശനത്തിനുമായി ഹജറുല്‍ അസ്‌വദ് കഅ്ബയുടെ മൂലയില്‍ ഇന്നും സ്ഥിതി ചെയ്യുന്നു.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹പ്രിയ സഹോദരിമാരേ നിങ്ങൾ ഇതിൽ ആരാണ് ❓എത് വിഭാഗത്തിലാണ്❓

🌹പ്രിയ സഹോദരിമാരേ നിങ്ങൾ ഇതിൽ ആരാണ് ❓എത് വിഭാഗത്തിലാണ്❓


💥ഇമാം ഗസ്സാലി (റ) തന്റെ കിതാബിൽ പറയുന്നു .സ്ത്രീ വിഭാഗം 10 എണ്ണമാകുന്നു. 10 വിഭാഗം ജീവികളോടാണ് ഇമാം സ്ത്രീകളെ ഉപമിച്ചത്. അതിൽ ഒരു വിഭാഗം സ്ത്രീകൾ മാത്രമാണ് ഉത്തമരായ, നല്ലവരായ, ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്നവൾ. ആ 10 വിഭാഗം ആരെല്ലാമായിരിക്കും.


1⃣ പന്നി📢 മതബോധം ഇല്ലാത്ത സ്ത്രീ ആണ് ഈ വിഭാഗത്തിൽ ഉള്ളത്

2⃣ നായ📢 അനാവശ്യമായി കുരച്ച് ചാടുന്നവൾ. തൊട്ടതിനും പിടിച്ചതിനും ബഹളം വെക്കുന്നവൾ

3⃣ കുരങ്ങൻ📢 അമിതമായ അലങ്കാരം ചമയുന്നവൾ, മാത്യകായോഗ്യരല്ലാത്തവരെ അനുകരിച്ച് നടക്കുന്നവർ eg: സിനിമാ നടി, മോഡലുകൾ .

4⃣ തേൾ📢 ഫിത് ന വ്യാപിപ്പിക്കുന്നവൾ,غبيت ഉം നമീ മത്തും പറയുന്നവളും പരത്തുന്നവളും

5⃣പാമ്പ്📢 മറ്റുള്ളവരെ കാണുമ്പോൾ ( പ്രത്യേകിച്ച് ഭർത്താവിനെ) മൃദുല സ്വഭാവം കാണിക്കുന്നു. അവരുടെ അഭാവത്തിൽ ദുസ്വഭാവം കാണിക്കുന്നു ( പാമ്പിനെ പോലെ പുറമെ മൃദുവായ തൊലി കാണിക്കുകയും, ഉള്ളിൽ വിഷം നിറച്ച് പിന്നിൽ നിന്ന് ഉപദ്രവിക്കുകയും ചെയ്യുന്നു)

6⃣ കോവർകഴുത📢 സ്വന്തം അഭിപ്രായം മാത്രം നടപ്പിലാക്കുന്നവൾ, സ്വാർത്ഥത മാത്രം കാണിക്കുന്നവൾ, മറ്റുള്ളവരെ തീരെ പരിഗണിക്കാതെ തന്നഭിപ്രായം മാത്രം ചെയ്യുന്നവൾ

7⃣ എലി📢 ഭർത്താവിന്റെ സ്വത്തിൽ നിന്നും മോഷ്ടിക്കുന്നവൾ

8⃣പക്ഷി📢 ഏതു സമയത്തും ആവലാതിയും വേവലാതിയും പരാതിയും ഇല്ലായ്മ ക ളും പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്നവൾ

9⃣ കുറുക്കൻ📢 ഭർത്താവിന്റെ അസാദ്ധ്യത്തിൽ സുഖലോലുപതയിൽ കഴിയുകയും ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ അസ്വസ്ഥത ,സുഖമില്ലായ്മ ( ഭർത്താവ് വിട്ടിൽ വന്നതു കണ്ടാൽ അസുഖം നടിച്ച് കിടക്കുക ----) എന്നിവ കാണിക്കുന്നവൾ

🔟 ആട്📢 നന്ദിയുള്ള സ്വഭാവം, നല്ല സ്വഭാവം ഭർത്താവിനെ അനുസരിക്കുന്നവൾ ,അവൻ അവളിലേക്ക് നോക്കിയാൽ അവന് സന്തോഷം നൽകുന്നവൾ_*

✅✅ ഇനി നിങ്ങൾ സ്വയം വിലയിരുത്തുക ഞാൻ ഏതു വിഭാഗത്തിലായിരിക്കണം🍀🍀 പത്താമത്തെ വിഭാഗത്തിലെ സ്ത്രികളാണ് ഇമാം പറഞ്ഞ നല്ല സ്ത്രീകൾ🍀🍀 ഇനി സ്വയം വിലയിരുത്തുക .പത്താമത്തെ വിഭാഗത്തിൽ അല്ലെങ്കിൽ പരിശ്രമത്തിലൂടെ ആ വിഭാഗത്തിലാവാൻ ശ്രമിക്കുക. ആഖിറം നന്നാവുന്ന സ്ത്രികളിൽ നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും റബ്ബ് ഉൾപെടുത്തട്ടെ ആമീൻ

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ഭര്‍ത്താവിനോടുള്ള കടമകള്‍

ഭര്‍ത്താവിനോടുള്ള കടമകള്‍


💥 കുറ്റകരമല്ലാത്ത കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ആജ്ഞകള്‍ക്ക് ഭാര്യ വഴിപ്പെടല്‍ നിര്‍ബന്ധമാണ്. തന്റെ ഭര്‍ത്താവ് തൃപ്തിപ്പെട്ട നിലയില്‍ ഏതൊരു സ്ത്രീ ചരമമടയുന്നുവോ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും (ഹ.ശ)

💥 നബി യുടെ കാലത്ത് ഒരാള്‍ യാത്രക്ക് പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയോട് മാളികമുകളില്‍ നിന്ന് താഴെ ഇറങ്ങരുതെന്ന് ഉപദേശിച്ചു. അയാളുടെ യാത്രാനന്തരം, താഴെയുണ്ടായിരുന്ന അവളുടെ പിതാവ് രോഗബാധിതനായി. അപ്പോള്‍ ആ സ്ത്രീ തന്റെ പിതാവിന്റെ സന്ദര്‍ശനാര്‍ത്ഥം താഴെ ഇറങ്ങാന്‍ സമ്മതം ആവശ്യപ്പെട്ടുകൊണ്ട് നബി യുടെ അടുത്തേക്ക് ആളെ അയച്ചു. ‘നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക’ എന്ന് അപ്പോള്‍ നബി മറുപടി പറഞ്ഞയക്കുകയുണ്ടായി. പിന്നീട് ആ പിതാവ് മരണപ്പെട്ടു. അപ്പോള്‍ മയ്യിത്ത് സന്ദര്‍ശിക്കാനുള്ള സമ്മതം ആരാഞ്ഞുകൊണ്ട് വീണ്ടും അവള്‍ ആളെ അയച്ചു. അപ്പോഴും നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക എന്നാണ് നബി മറുപടി പറഞ്ഞയച്ചത്. അയാളുടെ പാപങ്ങളെല്ലാം അവള്‍ ഭര്‍ത്താവിനെ അനുസരിച്ച കാരണത്താല്‍ പൊറുക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുവാന്‍ അയാളെ മറവ് ചെയ്ത ശേഷം റസൂല്‍ ഒരാളെ അവളുടെ അടുത്തേക്ക് അയക്കുകയുണ്ടായി.

💥 ഒരു സ്ത്രീ അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വ്വഹിക്കുകയും റമളാനിലെ നോമ്പനുഷ്ഠിക്കുകയും നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന്ന് വഴിപ്പെടുകയും ചെയ്താല്‍ അവള്‍ സ്വര്‍ഗ്ഗാവകാശിയാണ് (ഹ.ശ).

🍇 നരകവാസികളില്‍ കൂടുതലും സ്ത്രീകളാണെന്നും അതിന്ന് കാരണം അവര്‍ ഭര്‍ത്താക്കളെ വെറുപ്പിക്കുന്ന സംസാരങ്ങള്‍ അധികമാക്കുന്നതുകൊണ്ടും ശപിക്കല്‍ അധികരിച്ചതുകൊണ്ടുമാണെന്നും ഒരു ഹദീസില്‍ വന്നിരിക്കുന്നു.

ഒരു രിവായത്തില്‍ ഭൗതിക സുഖങ്ങളിലുള്ള അവരുടെ ഭ്രമം കാരണത്താലാണ് എന്നുമുണ്ട്. സ്വര്‍ണ്ണം, വെള്ളി, വസ്ത്രങ്ങള്‍ എന്നിവയിലേക്കുള്ള അതിയായ ആഗ്രഹം എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. ഭാര്യ തന്റെ ഭര്‍ത്താവിനെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത്

💥 ഭര്‍ത്താവിന്റെ മൂര്‍ദ്ധാവ് മുതല്‍ പാദം വരെ ചീഞ്ഞളിഞ്ഞ് ചലം വരികയും അതിനെ അവള്‍ ഈമ്പിക്കുടിക്കുകയും ചെയ്താല്‍ പോലും ഭര്‍ത്താവിന്റെ കടമ നിര്‍വഹിച്ചവളാകുകയില്ല എന്ന് ഹദീസില്‍ വന്നിരിക്കുന്നു.

💥പ്രവാചകതിരുമേനി(സ)പറഞ്ഞു: ”ഏതെങ്കിലുമൊരു മനുഷ്യന് സാഷ്ടാംഗം ചെയ്യാന്‍ ആരോടെങ്കിലും ഞാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ അത് ഭാര്യയോടു സ്വന്തം ഭര്‍ത്താവിനു സാഷ്ടാംഗം ചെയ്യാനായിരിക്കും.”(തിര്‍മിദി)

💥 തിരുമേനി(സ)വീണ്ടും പറഞ്ഞു:”ഭര്‍ത്താവിന്‍റെ മനസ്സില്‍ സ്നേഹ സംതൃപ്തികളവശേഷിപ്പിച്ചു ഏതൊരു സ്ത്രീ മരിച്ചുപോകുന്നുവോ അവള്‍ സ്വര്‍ഗത്തിലാണ്.”(ഇബ്നുമാജ,തിര്‍മിദി)

💥 പ്രവാചക തിരുമേനി(സ) പറഞ്ഞു:”അവളെ നോക്കിയാല്‍ ഭര്‍ത്താവിനെയവള്‍സന്തോഷിപ്പിക്കും. അവന്‍ കല്‍പ്പിച്ചാല്‍ അവളനുസരിക്കും. അവന്‍റെ അസാന്നിദ്ധ്യത്തില്‍അവനു വേണ്ടതെല്ലാം കാത്തു സൂക്ഷിക്കും.”(നാസാഇ,ഹാകിം,അഹമദ്)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടാ യിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിന്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്ന തും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിന്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കു മായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്തത്)

💥 ഒരിക്കല്‍ അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لاَ تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا»
"മുഹമ്മദിന്റെ മനസ്സ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം! തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുന്നതുവരെ ഒരു സ്ത്രീ തന്റെ റബ്ബിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുകയില്ല." ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം ഒരു സ്ത്രീയോട് നീ നിന്റെ ഭര്‍ത്താവിനോട് എങ്ങിനെയാണ് പെരുമാറാറുള്ളതെന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഭര്‍ത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠിക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവരോട് പറഞ്ഞു:

«فَانْظُرِي أَيْنَ أَنْتِ مِنْهُ، فَإِنَّمَا هُوَ جَنَّتُكِ أَوْ نَارُكِ»
"നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്നതെന്ന് ആലോചിച്ചുകൊള്ളുക. തീര്‍ച്ചയായും അദ്ദേഹമാണ് നിന്റെ സ്വര്‍ഗ്ഗവും നരകവും."

💥 നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَلَمْ تَأْتِهِ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ»

[أخرجه البخاري ومسلم وأبو داود واللفظ له]


"ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടപ്പറയിലേക്ക് വിളിക്കുകയും എന്നിട്ടവള്‍ വിസമ്മതിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കുകയും അങ്ങനെ അയാള്‍ അവളോട് കോപിച്ച് രാത്രി കഴിച്ചുകൂട്ടുകയും ചെയ്‌താല്‍ പ്രഭാതമാകും വരെയും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും".

💥 നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ قَالَ: سُئِلَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّم أيُّ النِّسَاءِ خَيْرٌ؟ فَقَالَ: «خَيْرُ النِّسَاءِ الَّتِي تَسُرُّهُ إِذَا نَظَرَ وَتُطِيعُهُ إِذَا أَمَرَ وَلاَ تُخَالِفُهُ فِي نَفْسِهَا وَلاَ مَالِهَا بِمَا يَكْرَهُ»

[انظر السلسلة الصحيحة رقم الحديث:3/453]


അബൂഹുറൈറ റളിയല്ലാഹു അന്‍ഹുവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല്‍ അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ."

💥നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ

"നിന്റെ സഹോദരനോട് പുഞ്ചിരിക്കല്‍ നിനക്കൊരു സ്വദഖയാണ്." അപ്പോള്‍ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുവാനായി ഭാര്യയുടെ മുഖത്ത് വിടരുന്ന പുഞ്ചിരിയുടെ പ്രതിഫലം പറയേണ്ടതില്ലല്ലോ.

💥 നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهِىَ مَسْئُولَةٌ عَنْهُمْ» [أخرجه البخاري ومسلم واللفظ لمسلم]

"സ്ത്രീ തന്റെ ഭര്‍ത്താവിന്റെ വീടിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വമുള്ളവളാണ്. അവരെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്." അതിനാല്‍ വീട്ടുപകരണങ്ങള്‍ കേടുവരാതെ സൂക്ഷിക്കുക, ഒന്നിലും അമിതവ്യയം വരുത്താതിരിക്കുക, കഴിവിനപ്പുറം ഭര്‍ത്താവിനെക്കൊണ്ട് ചിലവഴിപ്പിക്കാതിരിക്കുക, കുട്ടികളെ നല്ലവരായി വളര്‍ത്തുക... എന്നുതുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഒരു നല്ല ഭാര്യ ശ്രദ്ധിക്കേണ്ടതുണ്ട്.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ഭാര്യമാരോടുള്ള കടമകള്‍

ഭാര്യമാരോടുള്ള കടമകള്‍


💥ഒരാൾ വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാകുന്നു. വിവാഹത്തോടനുബന്ധിച്ചു ഒരാടിനെ അറുത്ത് സദ്യയുണ്ടാക്കുന്നത് വരന്ന് സുന്നത്താണ്. വിവാഹ സദ്യയില്‍ പങ്കെടുക്കുക്കുന്നവര്‍ വധൂവരന്മാര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം:
(അല്ലാഹു നിങ്ങള്‍ രണ്ടുപേരേയും അനുഗ്രഹിക്കുകയും ഗുണത്തില്‍ നിങ്ങളെ രണ്ടുപേരേയും പരസ്പരം ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ) വിവാഹം പരസ്യമാക്കുന്നതും അതിന്ന് വേണ്ടി സ്ത്രീകള്‍ (നിയമാനുസൃതമായി മാത്രം) ദഫ് മുട്ടുന്നതും സുന്നത്താണ്.

💥 ഭാര്യമാരോട് നല്ലനിലയില്‍ ഇടപഴകുകയും മമതയോടെ പെരുമാറുകയും വേണം. അവരുടെ പക്കല്‍ നിന്ന് വല്ല ദുസ്വഭാവങ്ങളും അനുഭവപ്പെടുമ്പോള്‍ അവര്‍ ബുദ്ധികുറഞ്ഞവരാണെന്ന് ചിന്തിച്ച് അതെല്ലാം ക്ഷമിക്കേണ്ടതുമാണ്,
നബി (സ) രോഗശയ്യയില്‍ കിടന്ന് സംസാരം അസാധ്യമാകുന്നവത് വരേയും മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി: ‘നസ്‌കാരം ഉപേക്ഷിക്കാതിരിക്കുക, അടിമകളെക്കൊണ്ട് ഭാരമുള്ള ജോലിയെടുപ്പിച്ചു കഷ്ടപ്പെടുത്താതിരിക്കുക, ഭാര്യമാരുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവര്‍ നിങ്ങളുടെ കൈയില്‍ ബന്ധനസ്ഥരാണ്. അല്ലാഹുവിന്റെ വചനം കൊണ്ട് അവരുടെ ഗുഹ്യത്തെ നിങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ‘അമാനത്ത്’ കൊണ്ട് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയിരിക്കുന്നു.’ നാക്ക് തളരുന്നത് വരെ ഇക്കാര്യം അവിടന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

🌺 ഭാര്യയുടെ ദുസ്വഭാവത്തില്‍ ക്ഷമിച്ച ഭര്‍ത്താവിന്ന് അനേകം പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടും അതെല്ലാം ക്ഷമിച്ച അയ്യൂബ് നബി(അ)യുടെ പ്രതിഫലം നല്‍കപ്പെടുമെന്നും ഭര്‍ത്താവിന്റെ ദുസ്വഭാവങ്ങളുടെ മേല്‍ ക്ഷമിച്ച ഭാര്യക്ക് ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഫിര്‍ഔനിന്റെ മര്‍ദനങ്ങളുടെ മേല്‍ ക്ഷമിച്ച ആസിയ(റ)യുടെ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

♻ മഹത്തായ സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയായ നബി കരീം യോടും അവിടത്തെ പ്രധാന സഹാബിമാരില്‍പെട്ട ഉമര്‍(റ)വിനോടും മറ്റും അവരുടെ ഭാര്യമാര്‍ ചിലവിന്റെ പ്രശ്‌നത്തെച്ചൊല്ലി പിണങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.
അതെല്ലാം ഇത്തരം മഹാന്മാര്‍പോലും ക്ഷമയോടെ നേരിടുകയാണ് ചെയ്തത്.
ഒരിക്കല്‍ നബി യുടെ സന്നിധിയില്‍ സിദ്ദീഖുല്‍ അക്ബര്‍(റ) ആഗതനായി. അപ്പോള്‍ നബിയും അവിടത്തെ പ്രിയ പത്‌നി ആഇശ(റ)യും അല്‍പം വഴക്കിലായിരുന്നു. സിദ്ദീഖ്(റ) വന്നപ്പോള്‍ ആദ്ദേഹത്തെ നബി അവരുടെ ഇടയില്‍ മദ്ധ്യസ്ഥനാക്കി. ആഇശ(റ) സംസാരം ആരംഭിച്ചു. ഇടയില്‍ നബി യെ സംബന്ധിച്ച് അവര്‍ പറഞ്ഞ ഒരു വാക്ക് സിദ്ദീഖ്(റ)ന് അസഹ്യമായിത്തോന്നി. ഉടന്‍ മകളുടെ ചെകിടത്ത് ആ പിതാവ് ഒരടി വെച്ചുകൊടുത്തു. അതിന്റെ ശക്തിയാല്‍ ആഇശ(റ)യുടെ വായില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. ഇത് കണ്ട നബികരീം ദേഷ്യത്താല്‍ വിറച്ചു കൊണ്ടിരിക്കുന്ന സിദ്ദീഖി(റ)നെ സമാധാനിപ്പിക്കുകയും ക്ഷമിപ്പിക്കുകയും ചെയ്തു. നബി സ്ത്രീകളോടും കുട്ടികളോടും വളരെ ദയയുള്ളവരായിരുന്നു.
✅ ഭര്‍ത്താവ് ഭാര്യയുടെ ദുസ്വഭാവങ്ങളില്‍ ക്ഷമിക്കുന്നതിനോടുകൂടി അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന തമാശകളിലും മറ്റ് സംസാരങ്ങളിലും ഇടപെടേണ്ടതാണ്. തന്റെ ഭാര്യയോട് മഹിമയോടെ വര്‍ത്തിക്കുന്നവനും നല്ല സ്വഭാവവൈശിഷ്ട്യത്തോടെ പെരുമാറുന്നവനുമാണ് പരിപൂര്‍ണ്ണ മുഅ്മിന്‍ എന്നു ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യയുമായി സന്തോഷിച്ചാനന്ദിക്കുകയും അവളുടെ ശരീരാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതോ അവന്റെ പേരില്‍ അവള്‍ക്ക് ആക്ഷേപം ഉളവാക്കുന്നതോ ആയ ഒരു കാര്യത്തിലും അവന്‍ ഏര്‍പ്പെടരുത്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ എപ്പോഴും ലജ്ജാശീലയായിരിക്കണം. അതേ ക്രമത്തില്‍ അവളെ നിര്‍ത്തിപ്പോരാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കേണ്ടതാണ്. ‘ശര്‍ഇ’ന്ന് വിപരീതമായ യാതൊരു കാര്യം പ്രവര്‍ത്തിക്കുവാനും അവളെ അനുകൂലിക്കരുത്.

❓സ്ത്രീകളുടെ ശരീരേച്ഛകള്‍ക്കെല്ലാം ഒരാള്‍ വഴിപ്പെട്ടാല്‍ നരകാഗ്നിയില്‍ മുഖം കുത്തലായിരിക്കും അതിന്റെ പരിണിതഫലം. സ്ത്രീയുടെ അഭിപ്രായത്തോട് വിയോജിക്കുക, അതിലാണ് ക്ഷേമം എന്നും ആരോടും അഭിപ്രായമാരായാനില്ലെങ്കില്‍ സ്ത്രീയോട് ആലോചിച്ചു അവരുടെ അഭിപ്രായത്തിന്നെതിര് പ്രവര്‍ത്തിക്കുക എന്നിപ്രകാരമെല്ലാം ഹദീസില്‍ വന്നിരിക്കുന്നു.

✅ ഭാര്യയുടെ ദാസനായി നില്‍ക്കുന്ന ഭര്‍ത്താവ് നാശത്തിലാണ് എന്നും നബി പ്രസ്താവിച്ചിട്ടുണ്ട്.

🌺 സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴിപ്പെട്ട് ജീവിക്കേണ്ടവളാണ്. എന്നല്ലാതെ പുരുഷന്‍ സ്ത്രീകള്‍ക്ക് വഴിപ്പെട്ട് ജീവിക്കരുത്. മൂന്ന് വിഭാഗത്തെ വന്ദിച്ചാല്‍ (ആ വന്ദിച്ചവരെ അവര്‍) നിന്ദിക്കും; നിന്ദിച്ചാല്‍ വന്ദിക്കും; അവര്‍ സ്ത്രീകളും സേവകന്മാരും, ‘ഖിബ്ത്തി’ ഗോത്രക്കാരുമാണ് എന്നിപ്രകാരം ഇമാം ശാഫിഇ(റ) പറഞ്ഞിരിക്കുന്നു.
💥 സ്ത്രീകള്‍ അധികവും ദുസ്വഭാവിനികളും ബുദ്ധികുറഞ്ഞവരുമാണ്; ആയതുകൊണ്ട് ശിക്ഷയോട് കൂടി ചേര്‍ന്ന വിധത്തിലുള്ള മഹിമകൊണ്ടല്ലാതെ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുക സാധ്യമല്ല. സ്ത്രീകളില്‍ സല്‍സ്വഭാവിനികള്‍ വയര്‍ വെളുത്ത കാക്കയെപ്പോലെയാണ് (ദുര്‍ലഭമാണ് എന്നര്‍ത്ഥം) എന്ന് ഹദീസില്‍ വന്നിരിക്കുന്നു. ദുസ്വഭാവിനികളായ സ്ത്രീകള്‍ പുരുഷന്മാരെ സ്വാഭാവിക നരപ്രായത്തിന് മുമ്പ് തന്നെ നരപ്പിക്കുന്നതാണ് എന്നിപ്രാകാരം മഹാനായ ലുഖ്മാനുല്‍ ഹകീം(റ) പറഞ്ഞിരിക്കുന്നു.

✅ അന്യപുരുഷന്മാര്‍ക്കിടയില്‍ അവള്‍ സഞ്ചരിക്കുക, അന്യര്‍ അവളുടെ സമീപത്ത് സഞ്ചരിക്കുക മുതലായവയില്‍ വെറുപ്പ് പ്രകടമാക്കണം. ഇതില്ലാതെ സ്ത്രീകളെ കയറൂരിവിട്ട് അനിയന്ത്രിതമായി നടത്തുന്നവന്‍ ഹൃദയം മുറിക്കപ്പെട്ടവനാകുന്നു. ഇത്തരം കാര്യങ്ങളെ വെറുക്കല്‍ അല്ലാഹുവിന്റെ പക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ്. അകാരണമായി ഒരു സ്ത്രീയെ സംശയിക്കുകയും അതുമൂലം അവളെ വെറുക്കുകയും ചെയ്യുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന്ന് ഇടയാകുന്നതും അത് സൂക്ഷിക്കേണ്ടത് നിര്‍ബന്ധവുമത്രെ. ബഹുമാന്യരായ സ്വഹാബികളുടെ കാലത്ത് സ്ത്രീകള്‍ അന്യപുരുഷന്മാരെ കാണാതിരിക്കാന്‍ വേണ്ടി വീട്ടിന്റെ ജനലുകള്‍ അടച്ചു പൂട്ടാറ് പതിവായിരുന്നു.

🌺 ഭര്‍ത്താവിന്റെ സമ്മതം കൂടാതെ അവളുടെ മാതാപിതാക്കളുടെ രോഗം സന്ദര്‍ശിക്കുവാനോ അവര്‍ മരണപ്പെട്ടാല്‍ പോലും പോകുവാനോ പാടുള്ളതല്ല. പോകുന്നതിനെ അവന്‍ തടഞ്ഞാല്‍ അത് ഹറാമുമാണ്. ഉമര്‍(റ) സ്ത്രീകള്‍ക്ക് മോടിയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നിരോധിച്ചിരിക്കുന്നു; അവര്‍ പുറത്തു പോവുകയില്ല എന്നാണ് അതിന്ന് അദ്ദേഹം പറഞ്ഞ കാരണം. (തൊലിയുടെ വര്‍ണ്ണം തെളിഞ്ഞുകാണുന്ന) നേരിയ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകള്‍ അന്ത്യനാളില്‍ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കുമെന്ന് സ്വഹീഹായ ഹദീസിലുണ്ട്. (ഖസ്ത്വല്ലാനീ). സ്ത്രീയുടെ ഇംഗിതത്തിനൊത്ത് പുരുഷന്മാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇന്നുകാണുന്ന സര്‍വ്വ നാശങ്ങളും.

📝 ഭാര്യമാര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. ആര്‍ത്തവത്തിന്റെ വിധികള്‍, അതുണ്ടാകുമ്പോള്‍ നിഷിദ്ധമായ കാര്യങ്ങള്‍, നമസ്‌കാരത്തിന്റെ വിധികള്‍, ആര്‍ത്തവമുണ്ടായാല്‍ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം അവള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. രക്തസ്രാവമുണ്ടായാലുള്ള വിധികളും പഠിപ്പിക്കേണ്ടതാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പിഴച്ച വല്ല വിശ്വാസവും വെച്ചുപുലര്‍ത്തുന്നവളാണെങ്കില്‍ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാകുന്നു.
മഗ്‌രിബിന്ന് മുമ്പ് -ഒരു റക്അത്തിന്റെ സമയത്തിന് മുമ്പ്- രക്തം നിന്നാല്‍ അന്നത്തെ ളുഹ്‌റും അസറും ‘ഖളാ’ വീട്ടണമെന്നും സുബ്ഹിന്ന് മുമ്പ് (ഒരു റക്അത്തിന്റെ സമയമുള്ളപ്പോള്‍) നിന്നാല്‍ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാവീട്ടണമെന്നും പഠിപ്പിക്കേണ്ടതാണ്. യോനിയില്‍ പഞ്ഞി മുതലായവ വെച്ചാല്‍ അതിന്ന് നിറവ്യത്യാസമില്ലാതിരിക്കുന്നത ്‌കൊണ്ട് ആര്‍ത്തവം നിന്നതായി മനസ്സിലാക്കാം. അപ്പോള്‍ അവള്‍ക്ക് ആര്‍ത്തവക്കുളി കുളിക്കാവുന്നതാണ്.

✅ ഇത്തരം അറിവുകള്‍ സ്വന്തമായി അറിയാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു പഠിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇപ്രകാരം പഠിപ്പിച്ചുകൊടുക്കുന്ന ഭര്‍ത്താവുണ്ടായിരിക്കെ പണ്ഡിതരോട് ചോദിക്കുവാനായി അവള്‍ക്ക് പുറത്ത് പോകല്‍ അനുവദനീയമല്ല. അത് ഹറാമാണ്. നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചതിനു ശേഷം കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയും പ്രസംഗ സദസ്സിലും മറ്റും പങ്കെടുക്കാന്‍ ഭര്‍ത്താക്കളുടെ സമ്മതം കൂടാതെ പോകല്‍ അനുവദനീയമല്ല. അനുവാദമുള്ളപ്പോള്‍ തന്നെ അന്യരുമായി കൂടിക്കലരുക, കാണുക എന്നീ നിഷിദ്ധകാര്യങ്ങളുണ്ടെങ്കില്‍ അത് ഹറാമാകുന്നു.

ഭര്‍ത്താവിന് അറിവുണ്ടായിരിക്കെ ഭാര്യക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാതിരുന്നാല്‍ അതിന്ന് അവന്‍ കുറ്റക്കാരനാകുന്നതും പഠിക്കാത്തതിനാലുള്ള ഭാര്യയുടെ കുറ്റത്തില്‍ അവന്‍ പങ്കാളിയാകുന്നതുമാണ്. ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി അവള്‍ക്ക് അന്യപുരുഷന്മാര്‍ മാത്രമുള്ളപ്പോള്‍ അവരെ സമീപിച്ചു പഠിക്കല്‍ നിര്‍ബന്ധവുമാണ്.
🌺 തന്റെ കഴിവിനനുസരിച്ച് ഭാര്യക്ക് ചിലവ് കൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. അതിന്റെ തോത് വളരെകുറച്ച്, അവളെ കഷ്ടത്തിലേക്ക് നീക്കാതെയും അമിതമായകാതെയും മധ്യനില പാലിക്കേണ്ടതും ആവശ്യമാണ്. ഒരു സ്ത്രീക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതും ഒരടിമയെ സ്വതന്ത്രനാക്കുന്നതില്‍ ചിലവഴിക്കുന്നതും സ്വഭാര്യക്ക് ചിലവ് കൊടുക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഭാര്യക്ക് ചിലവ് കൊടുക്കുന്നതിന്നാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

🌺 ഭാര്യയുടെ പക്കല്‍ നിന്ന് പിണക്കമുണ്ടായാല്‍ ഭര്‍ത്താവ് അവളെ ഉപദേശിക്കുകയും നിര്‍ബന്ധിച്ചു വഴിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിന്ന് ഭര്‍ത്താവിന് അധികാരമുണ്ട്. അപ്രകാരം തന്നെ നമസ്‌കാരം മുതലായ ഫര്‍ളുകളെ ഉപേക്ഷിച്ചാലും നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞപ്രകാരം ആദ്യമായി അവളെ ഉപദേശിക്കുകയും ഫലപ്പെടാത്ത പക്ഷം അടിച്ചാല്‍ പ്രയോജനമുണ്ടാകുമെന്ന് കണ്ടാല്‍ മുഖമല്ലാത്ത സ്ഥലത്ത് മുറിവാകാത്തവിധം അടിച്ചു നിര്‍ബന്ധിക്കാവുന്നതുമാണ്. ദീനിയായ കാര്യത്തിന്ന് വേണ്ടി ഒരു മാസം വരെ ഭാര്യയുമായി പിണങ്ങല്‍ അനുവദനീയമാകുന്നു.

💥 സംയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, എനിക്കും എനിക്ക് നല്‍കുന്ന സന്താനത്തിന്നും പിശാചിനെ നീ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനമുണ്ടാകുന്ന പക്ഷം പിശാച് അതിനെ ഉപദ്രവിക്കുകയില്ല.

✅ ഖിബ്‌ലാക്ക് തിരിഞ്ഞു സംയോഗം ചെയ്യാതിരിക്കുന്നതും രണ്ടുപേരും സംയോഗാവസരം ഒരു തുണികൊണ്ട് ശരീരം മുഴുവനും മൂടുന്നതും സുന്നത്താണ്. സംയോഗത്തിന് മുമ്പ് ചുംബനംകൊണ്ടും മഹിമയുള്ള സംസാരം കൊണ്ടും അവളുമായി ഉല്ലസിക്കുന്നത് സുന്നത്തുണ്ട്. സംയോഗം ചെയ്യുമ്പോള്‍ തന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിച്ചാല്‍ അവളുടേത് പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കേണ്ടതാണ്.

✅ വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച അസ്തമിച്ച രാത്രി) വെള്ളിയാഴ്ച പകലും സംയോഗം ചെയ്യുന്നത് സുന്നത്താണ്. അവളുടെ ആവശ്യവും ആവേശവും കണക്കിലെടുത്തു സംയോഗത്തിന്റെ എണ്ണത്തില്‍ ഏറ്റക്കുറവ് വരുത്തുന്നതും സ്ത്രീയെ സംതൃപ്തയാക്കേണ്ടതും അവന്റെ കടമയില്‍ പെട്ടതാകുന്നു.

♻ ആര്‍ത്തവരക്തമുള്ളപ്പോഴും അത് നിന്ന ശേഷം കുളിച്ചു ശുദ്ധിയാകുന്നതിന്ന് മുമ്പും സംയോഗം ചെയ്യരുത്. മലദ്വാരത്തില്‍ ഭോഗിക്കല്‍ നിഷിദ്ധമാണ്. അത് ആര്‍ത്തവമുള്ളവളെ സംയോഗം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാകുന്നു. ആര്‍ത്തവമുള്ളവളോടൊന്നിച്ചു ശയിക്കുന്നതിന്നോ ഭക്ഷിക്കുന്നതിന്നോ മറ്റോ യാതൊരു വിരോധവുമില്ല.

❌ ജനാബത്ത് (വലിയ അശുദ്ധി) ഉള്ളപ്പോള്‍ ശരീരത്തിലെ മുടി, നഖം, രക്തം എന്നിവ നീക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നീക്കിയ മുടി മുതലായവ ജനാബത്തോട്കൂടി പരലോകത്ത് ഹാജറാകും. സന്താനോല്‍പാദനം തടയാന്‍ വേണ്ടി സ്ഖലനാവസരം ഇന്ദ്രിയം പുറത്തേക്ക് വിടുന്നതു നല്ലതല്ല. അല്ലാഹുവിന്റെ അലംഘനീയ നിശ്ചയം ആ സംയോഗത്തില്‍ സന്താനം ജനിക്കണമെന്നതാണെങ്കില്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമുണ്ടാകുന്നതല്ല. എങ്കിലും അത് അനുവദനീയമാണ്.

🌺 ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിന്ന് സല്‍സസ്വഭാവങ്ങളും മറ്റ് അത്യാവശ്യകാര്യങ്ങളുമെല്ലാം പഠിപ്പിക്കുകയും ഭക്ഷണ പാനീയങ്ങളെല്ലാം കൊടുത്തു പോറ്റി വളര്‍ത്തുകയും ചെയ്തു അവന്റെ കഴിവിനനുസരിച്ച് വിവാഹം ചെയ്തു കൊടുക്കുകയം ചെയ്താല്‍ ആ കുട്ടി അവന്റെ ഇരു പാര്‍ശ്വങ്ങളിലും നിന്ന് കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് അവനെ ആനയിക്കുമെന്ന് പല ഹദീസുകളിലുമുണ്ട്. ഇപ്രകാരം തന്നെ സഹോദരിമാരെ സന്തോഷപൂര്‍വം പോറ്റിവളര്‍ത്തുന്നതിന്റെ ശ്രേഷ്ഠതയിലും ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു.

🌺 കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ചെവിയില്‍ ബാങ്ക് ഇഖാമത്തിന്റെ മന്ത്രധ്വനി കേള്‍പ്പിക്കുകയും അതിന്ന് മുമ്പായി തീ തൊടാത്ത സാധനം കൊണ്ട് മധുരം കൊടുക്കുകയും വേണം. കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാകാത്ത വിധത്തിലുള്ള ചാവ്പിള്ളയാണെങ്കില്‍ ആണിന്നും പെണ്ണിന്നും പറ്റുന്ന വിധത്തിലുള്ള ഹംസ, തല്‍ഹ മുതലായ നാമങ്ങള്‍ നല്‍കണം. ഇതെല്ലാം സന്താനങ്ങളില്‍ ചെയ്യേണ്ട രക്ഷിതാക്കളുടെ കടമകളാണ്.

❓ സാധുവാക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ ത്വലാഖ് (വിവാഹമോചനം) അനുവദനീയമാണെങ്കിലും അല്ലാഹുവിന്റെ അതിയായ കോപത്തിന്നു അര്‍ഹമായ കാര്യമാണത്. വല്ല സ്ത്രീയും ശരിയായ കാരണം കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗം അവള്‍ക്ക് നിഷിദ്ധമാണെന്നും അതിന്റെ സുഗന്ധം അവള്‍ക്ക് ന്നെത്തുകയില്ലെന്നും മറ്റും ഹദീസില്‍ അരുളിയിരിക്കുന്നു. ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അത് ആര്‍ത്തവസമയത്തല്ലാതിരിക്കുന്നതും ഒരു ത്വലാഖിന്റെ മേല്‍ ചുരുക്കുന്നതും സുന്നത്താണ്. ത്വലാഖിന്ന് ശേഷം അവളുടെ മനസ്സമാധാനത്തിന് വേണ്ടി എന്തെങ്കിലും സൗജന്യം കൊടുക്കല്‍ ഭര്‍ത്താവിന് സുന്നത്തുണ്ട്. അവള്‍ തന്റെ അധീനത്തില്‍ ഭാര്യയായിരിക്കുമ്പോഴും ത്വലാഖ് ചൊല്ലിയ ശേഷവും അവളുടെ രഹസ്യം പുറത്താക്കുന്നത് വലിയ കുറ്റകരമാകുന്നു.

🍇 മുആവിയത്ത്‌ ബ്‌നു ഹൈദ (റ) യില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ``ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാള്‍ക്ക്‌ തന്റെ ഭാര്യയോടുള്ള കടമ എന്തൊക്കെയാണ്‌? അവിടുന്ന്‌ പറഞ്ഞു: ``നീ ഭക്ഷണം കഴിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കലും നീ വസ്‌ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കലും നീ അവളുടെ മുഖത്തടിക്കാതിരിക്കലും കിടപ്പറയിലല്ലാതെ നീ അവളോട്‌ പിണങ്ങാതിരിക്കലുമാണ്‌'' (അബൂദാവൂദ്‌, ഇബ്‌നു ഹിബ്ബാന്‍).

🌺 റസൂല്‍ (സ്വ) പറഞ്ഞു: ``ഒരാള്‍ തന്റെ ഭാര്യക്ക്‌ വേണ്ടി ചെലവഴിക്കുന്നത്‌ സ്വദഖഃയാണ്‌''. ``ഒരാള്‍ തന്റെ ഭാര്യയുടെ വായിലേക്ക്‌ വെച്ച്‌ കൊടുക്കുന്ന ഒരു പിടി ഭക്ഷണത്തിന്‌ പോലും അവന്ന്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌''. മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവരായിരുന്നു. അവിടുന്നരുളി: ``നിങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്കേറ്റവും ഗുണം ചെയ്യുന്നവരാണ്‌. ഞാന്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവനാണ്‌'' (ഇബ്‌നു ഹിബ്ബാന്‍).

✅ നബി(സ) പറഞ്ഞു: ഭാര്യക്ക് ചിലവ് കൊടുക്കാന്‍ കഴിയാത്ത ഒരാളെപ്പറ്റി ‘അവര്‍ തമ്മില്‍ പിരിയേണ്ടതാണ്’ (ദാറഖുത്‌നി)

✅ ഭക്ഷണവും വസ്ത്രവും നാട്ടു സമ്പ്രദായ പ്രകാരമുള്ള ഗുണത്തിലും നിലവാരത്തിലുമുള്ളതായിരിക്കണം (മുസ്ലിം 2:286).

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

വെള്ളിയാഴ്ച സ്വലാത്തോ ഖുർ'ആനോ?

വെള്ളിയാഴ്ച സ്വലാത്തോ
ഖുർ'ആനോ?



❓ പ്രശ്നം: വെള്ളിയാഴ്ച രാവിലും പകലിലും നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ പെരുപ്പിക്കണമെന്നുണ്ടല്ലോ. അതിന്റെ തോത്‌ എത്രയാണ്‌. ഖുർ'ആൻ ഓതുന്നതിനേക്കാൾ പുണ്യം സ്വലാത്ത്‌ ചൊല്ലുന്നതിനാണോ?

✅ സ്വലാത്ത്‌ വർദ്ധനവിന്‌ പരിധിയില്ല. എത്രയും വർദ്ധിപ്പിക്കൽ സുന്നത്താണ്‌. പക്ഷേ ചുരുങ്ങിയത്‌ രാത്രിയിൽ മുന്നൂറും പകലിൽ മുന്നൂറുമെങ്കിലും ചൊല്ലണം. ശർവാനി 2-478. പ്രത്യേകം സുന്നത്തായി നിർദ്ധേശിക്കപ്പെട്ട അൽകഹ്ഫ്‌ സൂറത്ത്‌ പോലുള്ളതല്ലാത്ത ഖുർ'ആൻ പാരായണത്തേക്കാൾ പുണ്യവും ശ്രേഷ്ഠവും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത്‌ ചൊല്ലൽ തന്നെയാണ്‌. തുഹ്ഫ: 2-479.

❓ പിതാവ് കഴിഞ്ഞാല്‍ നികാഹു ചെയ്തു നൽകാൻ അധികാരം ആർക്കാണ്? പിതൃവ്യനാണോ (പിതാവിൻറ്റെ സഹോദരന്‍.)?
അല്ല അമ്മാവനാണോ?
(മാതവിൻറ്റെ സഹോദരന്‍).

✅ പിതാവ്, പിതാവ് ഇല്ലെങ്കിൽ പിതാമഹൻ (പിതാവിൻറ്റെ പിതാവ്), പിന്നെ
സ്വന്തം സഹോദരന്‍ , ഇല്ലെങ്കിൽ ഉപ്പ ഒന്നായ സഹോദരന്‍ (അതായത് നികാഹ് ചെയ്തു കൊടുക്കാൻ പോകുന്ന സ്‌ത്രീയുടെ ഉപ്പയുടെ മറ്റു ഭാര്യയിലെ ആൺ മക്കള്‍.)
ഇവര്‍ ഇല്ലെങ്കിൽ ഈ പറഞ്ഞ സഹോദരന്‍മാരുടെ ആൺ മക്കള്‍.
ഇവർ കഴിഞ്ഞാലാണ് പിതൃവ്യൻ
(ഉപ്പയുടെ സഹോദരന്‍) അധികാരം ലഭിക്കുകയുള്ളൂ.

അമ്മാവന്‍
(മാതാവിൻറ്റെ സഹോദരങ്ങൾ)ക്ക് നികാഹു ചെയ്തു കൊടുക്കാനുള്ള അധികാരമില്ല.

ഫത്‌ഹുൽ മുഈൻ
358,359 പേജ് നോക്കുക.

❓നബി ( സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു..) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും .

✅ അതിനു കാരണം അഞ്ജത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരുപോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം .
നബി ( സ) യുടെ മാതാവും പിതാവും പിതാമഹാന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖെെറിന്റെ അഹ് ലുകാരും ( ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി ( റ ) , ഇബ്നു ഹജർ( റ ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.
അൽഹാവീ ലിൽ ഫതാവാ 202 - 233 ,
അഫ്ളലുൽ ഖിറാ 1 -19 .

നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു ( റളിയല്ലാഹു..) ചൊല്ലലും തറഹ്ഹും ( റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്.
തുഹ്ഫ : 3 - 239.

❓ ജമാഅത്തായി നിസ്കരിക്കുന്നതിനിടെ തൊട്ടടുത്ത് നിസ്കരിക്കുന്ന ആള്‍ തലകറക്കം കാരണമോ മറ്റു ആരോഗ്യ പ്രശ്നത്താലോ താഴെ വീണാല്‍ വീണ ആളെ പരിപാലിക്കുന്നതാണോ നിസ്കാരം തുടരുന്നതാണോ ഉചിതം? ജുമുഅ നിസ്കാരത്തിലാണെങ്കിലോ?

✅ തീ പിടുത്തം പോലുള്ള അപകടം കണ്ടാല്‍ നിസ്കാരം ലഘുവാക്കണം. ആദരണീയ ജീവിയെ രക്ഷിക്കാൻ വേണ്ടി ഈ അവസരത്തില്‍ നിസ്കാരം ലഘുവാക്ക നിർബന്ധമാണ്‌. ആദരണീയ ജീവിയെ ലക്ഷ്യമാക്കി ഒരു അക്രമി വരുന്നത് കണ്ടാല്‍ അല്ലെങ്കിൽ അത് മുങ്ങി നശിക്കുമെന്ന് കണ്ടാല്‍ അതിനെ രക്ഷിക്കണം. ഇതിന് വേണ്ടി നിസ്കാരം പിന്തിക്കലും നിസ്കാരത്തിലാണെങ്കിൽ അതു മുറിക്കുകയും ചെയ്യൽ നിർബന്ധമാണ്‌.
നിങ്ങള്‍ ചോദിച്ച പ്രകാരം നിങ്ങള്‍ നിസ്കാരം ഉപേക്ഷിക്കാത്ത പക്ഷം അയാളുടെ ജീവന്‍ അപകടത്തിലാകുമെങ്കിൽ നിസ്കാരം ഉപേക്ഷിക്കൽ നിർബന്ധമാണ്‌.
(ഫത്ഹുൽ മുഈൻ പേജ് 118
തുഹ്ഫ 2-261 നോക്കുക.)

❓ഞാന്‍ സാധാരണ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനാണ്. എന്നാൽ എനിക്ക് സമയത്ത് തന്നെ നിസ്കരിക്കാൻ കഴിയുന്നില്ല.
കൂടുതല്‍ ദിവസങ്ങളിലും നമസ്കാരം ഖളാ ആക്കുന്നു എനിക്ക് വല്ല മാർഗമുണ്ടോ?

✅ നിസ്കാരം ഇസ്‌ലാമിൻറ്റെ പഞ്ച സ്തംഭങ്ങളിൽ പെട്ടതും ഒരു നിലക്കും വിട്ടു വീഴ്ചയില്ലാത്തതുമായ ഇബാദത്താണ്.
ബുദ്ധി സ്ഥിരത നില നിൽക്കുന്ന കാലത്തോളം നിസ്കാരം ഒഴിവാക്കാന്‍ ഒരു മാർഗ്ഗവുമില്ല.
ഉറക്കം, മറവി പോലുള്ള കാരണം കൊണ്ടല്ലാതെ നിസ്കാരം ഖളാആക്കാൻ വകുപ്പില്ല.
ഫത്‌ഹുൽ മുഈൻ പേജ് 6 നോക്കുക

ജോലി ചെയ്യുന്ന നിങ്ങള്‍ ഭക്ഷണം കഴിക്കാനും മറ്റും സമയം കണ്ടെത്താറുണ്ടല്ലോ?
അത് പോലെ നിസ്കാരത്തിന് വേണ്ടിയും അൽപ്പ സമയം നിർബന്ധമായും കണ്ടെത്തണം.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆
മരണത്തെ ഓര്‍ക്കുക ഒരു നിമിഷം



💥നാം എല്ലാവരും എത്ര ഖബറിടങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യത്തുകള്‍ കണ്ടിരിക്കുന്നു. അപ്പോഴെങ്കിലും ഓര്‍മിചിട്ടുണ്ടോ നാളെ ആ മയ്യത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ വിരളം പേര്‍ മാത്രേ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റി ബോധവാന്‍മാരായിരിക്കണം.

ഒരാള്‍ മരിച്ചു കഴിഞ്ഞു അയാളെ ചുമന്നു കൊണ്ട് പോകുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആണ്  ആ മരിച്ചതെങ്കില്‍ അയാള്‍ എന്നെ എത്രയും പെട്ടെന്ന് കൊണ്ട് പൊകൂ എന്ന് പറയും. നേരെ മറിച്ച് അയാള്‍ ഒരു ചീത്ത മനുഷ്യന്‍ ആണെങ്കില്‍ അയാള്‍ എന്നെ എങ്ങോട്ട് കൊണ്ട് പോകുന്നൂ...കൊണ്ട് പോകല്ലേ എന്ന്‍ പറഞ്ഞു കരയും. ഇത് മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും ശ്രവിക്കുമെന്ന്‍ പണ്ഡിതന്മാര്‍ പറയുന്നു. മനുഷ്യര്‍ എങ്ങാന്‍ അത് കേട്ടിരുന്നെങ്കില്‍ അവര്‍ക്ക് ബോധക്ഷയം പോലും സംഭവിക്കാം.

ഒരു മയ്യത്ത് ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ ആദ്യം സംഭവിക്കുക "ളര്തതുല്‍ ഖബര്‍" ആണ്. അതായത് ഖബറിന്റെ ഇറുകല്‍ ആകുന്നു. ഇത് ഖബറിലെ ശിക്ഷ അല്ല. ഏതൊരു മയ്യത്തും അനുഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. മയ്യത്ത് മറമാടിയാല്‍ ഖബര്‍ മയ്യത്തിനോട് സംസാരിക്കും എന്നും നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഖബറിന്റെ ഇറുകല്‍ അയാളുടെ ഇഹത്തെ ആശ്രയിച്ചിരിക്കും. നല്ലവര്‍ക്ക് അത് ലോലവും ചീത്ത ആളുകള്‍ക്ക് അത് വളരെ പെട്ടെന്നും വാരിയെല്ലുകള്‍ തമ്മില്‍  കോര്‍ക്കുമാര്‍ അസ്സഹനീയവും ആയിരിക്കും. ഇതു അനുഭവിക്കാത്ത ഒരേ ഒരാള്‍ നബി(സ)യുടെ പോറ്റുമ്മ ഫാത്തിമ ബിന്‍ത് അസ്സദ്‌(റ) മാത്രമാണ്. കാരണം അവരുടെ മയ്യത്ത് മറമാടുമ്പോള്‍ നബി(സ) അങ്ങേയറ്റം ദുഖിതന്‍ ആയിരുന്നു. മാത്രമല്ല നബി(സ) അവരുടെ മയ്യത്ത് ഖബറില്‍ വെക്കുന്നതിനു മുന്പ് ഖബറില്‍ ഇറങ്ങുകയും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുകയും ചെയ്തിരുന്നു.


ളര്‍ത്തതുല്‍ ഖബറില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ അത്  സഅദ് ഇബ്നു മുആദ് (റ) മാത്രം ആയിരിക്കുമെന്ന് നബി(സ) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു അറ്ശു വരെ കുലുങ്ങിപ്പോയിട്ടുണ്ട്. അന്‍സ്വാറുകളുടെ നേതാവായ സഅദ്(റ)  അത്രയ്ക്ക് ധീരനായ പോരാളി ആയിരുന്നു. സഅദ്(റ) പോലും ഖബറിന്റെ ഇറുകല്‍ അനുഭവിച്ച വ്യക്തിയാണ്.

ഖബറിനെ പറ്റി ഓര്‍ക്കുമ്പോള്‍ പല സ്വഹാബുകളും ഭയക്കുകയും കരയുകയും ചെയ്തതായി നമുക്ക് കാണാം. ഉമര്‍(റ) എന്തിനെ പറ്റി പറഞ്ഞാലും പേടിക്കാത്ത ഒരു വ്യക്തി ആയിരുന്നു. എന്നാല്‍ ഖബറിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം ഒരുപാട് കരയുമായിരുന്നു, ഖബറിലെ ശിക്ഷയെ കുറിച്ച് ഓര്‍ത്ത്. നരകം എന്നോ മയ്യത്ത് എന്നോ കേട്ടാല്‍ ഒരു കുലുക്കവും ഇല്ലാത്ത അദ്ദേഹം ഖബറിനെ വല്ലാതെ ഭയന്നിരുന്നു. കരച്ചില്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ മുഴുവന്‍ നനയുമാര്‍ കരഞ്ഞിരുന്നു എന്ന്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. അത് പോലെ തന്നെ അബൂബക്കര്‍ സിദ്ദീക്ക്(റ) ഒരിക്കല്‍ ഒരു മരം നോക്കി പറയുകയുണ്ടായി, "ഈ മരം ആയെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു!" എന്ത് കൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു."ഈ മരത്തിനൊന്നും നാളെ പരലോകത്ത് വെച്ച് വിചാരണ ഇല്ലല്ലോ" എന്ന്. ആരാണ് ആ പറഞ്ഞതെന്ന് നാം ഓര്‍ക്കണം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെ ഈമാനും അബൂബക്കര്‍(റ)ന്റെ ഈമാനും തുലാസില്‍ തൂക്കി നോക്കിയാല്‍ അദ്ദേഹത്തിന്റെ ഈമാനാണ് ഖനം തൂങ്ങുക എന്ന് നബി(സ) പറഞ്ഞതാണ്. അവരുടെയൊക്കെ ഈമാനിന്റെ അചഞ്ചലതയും ശക്തിയുമാണ് ഇവിടെ വ്യക്തമാകുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ സ്ഥിതി എന്താണ്?

പിന്നെ ഖബറില്‍ സംഭവിക്കുന്നതാണ് മുന്കര്‍ നകീര്‍(അ) എന്നീ മലക്കുകളുടെ ചോദ്യം ചെയ്യല്‍. മുന്കര്‍ നകീര്‍ എന്നിവരുടെ രൂപം വളരെ ഭയാനകവും ഭീതി ഉളവാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാലു വരെ മുടിയും പൂച്ചക്കണ്ണുകളും  അവരുടെ ഏകദേശം രൂപം മാത്രമാകുന്നു. നല്ല ഈമാനുള്ള ആളുകള്‍ക്ക് മാത്രമേ അവരുടെ ചോദ്യത്തിന് ശരിയായ രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് കഠിനകടോരമായ ശിക്ഷ ഖബറില്‍ തന്നെ ഉണ്ട്. ചോദ്യം ചെയ്യല്‍ ഏഴു മുതല്‍ നാല്‍പതു ദിവസം വരെ നീളാമെന്നു ഭിന്നാഭിപ്രായം ഉണ്ട്. ഖബറിലെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ നാളെ മഹ്ഷറയില്‍ അവന്‍ രക്ഷപ്പെട്ടവന്‍ ആണ്. ഖബറിലെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ അവന്‍ വിചാരണയുടെ നാള് വരെ ഒരു പുതുമണവാളനെ പോലെ ഉറങ്ങാന്‍ മലക്കുകള്‍ അനുവദിക്കും. അല്ലാത്ത പക്ഷം അവരെ ശിക്ഷിച്ചു കൊണ്ടേയിരിക്കും. നിസ്കാരം ഖളാ ആക്കുന്നവനെ ഒരു ഭീകരമായ സര്‍പ്പം കൊത്തിക്കൊണ്ടേ ഇരിക്കും.


നാം വളരെ നിസ്സരമാക്കുകയും എന്നാല്‍ ഖബറില്‍ വളരെ ഏറെ ഗൌരവം ഉള്ളതുമായ ഒരു കാര്യമാണ് നാം മൂത്രം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. അവസാന തുള്ളി മൂത്രവും ഇറ്റു വീഴാതെ നാം തിരക്കിട്ട് എഴുന്നേല്‍ക്കരുത്. അതിനു ആണുങ്ങള്‍ വൃഷണങ്ങള്‍ക്ക് പിന്നില്‍ നിന്ന് മുമ്പിലേക്ക് മാര്‍ദവം ആയി മൂന്നു തവണ തടവുക, സ്ത്രീകള്‍ അവരുടെ ഗുഹ്യഭാഗത്തിന് അല്പം മുകളിലായും. അതിനു ശേഷം വേണം മനോഹരിക്കാന്‍. ഒരിക്കല്‍ നബി(സ) ഒരു ഖബറിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ആ ഖബറില്‍ നിന്ന് ഭയങ്കരമായ നിലവിളികള്‍ ഉയരുന്നത് കേട്ടു. എന്നിട്ട് അവിടെ ഒരു ചെടി നട്ടിട്ടു പറഞ്ഞു "ഇതിന്റെ ഇലകള്‍ പൊഴിഞ്ഞു പോകുന്നത് വരെ ഈ ചെടി നിനക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലട്ടെ." എന്ന്. ആ ഖബറിലെ വ്യക്തി മേല്‍ പറഞ്ഞ പ്രകാരം നിസ്സാരവല്ക്കരിച്ചത്  കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്.

നാം എല്ലാവരും മനസ്സിലാക്കണം. എന്താണ് നമ്മുടെ ഈമാനിന്റെ അവസ്ഥ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നേര്‍ വഴിയിലാണോ? നിസ്കാരം ഖളാ ആക്കുന്നവന് ഇസ്‌ലാമില്‍ പട്ടിയുടെ സ്ഥാനം മാത്രമാണ്. നിസ്കാരം ഉപേക്ഷിച്ചവന് ആ സ്ഥാനം പോലും ഇസ്‌ലാം നല്‍കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിലും നാം ഇപ്പോഴും ഖബരിനെ പറ്റി ഓര്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ എല്ലാവരും മരിച്ചു പോകാനുള്ളതാണ്. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളും നാം അല്ലാഹുവിനെ ഓര്‍ക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക. ഖബര്‍ എന്നാ വീടാണ് ഏതൊരു മനുഷ്യന്റെയും അന്തിമ ഭവനം. അല്ലാഹു കാക്കട്ടെ.

ഖബറിലെ ശിക്ഷയില്‍ നിന്നും രക്ഷ നേടുവാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന സൂറത്തുകള്‍ ആണ് സൂറത്തുല്‍ മുല്‍ക്ക് (തബാറക്ക സൂറത്ത്) പിന്നെ സൂറത്തുല്‍ സജദയും. ഈ സൂറത്തുകള്‍ എന്നും രാത്രി പതിവാക്കിയാല്‍ അവര്‍ക്ക് ഖബര്‍  ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുമെന്നു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

കല്യാണമാഘോഷിക്കാം മറ പൊളിക്കരുത്

കല്യാണമാഘോഷിക്കാം മറ പൊളിക്കരുത്



💥മദീനാശരീഫില്‍ ഒരു കല്യാണം നടക്കുന്നു. മാതൃകാ കല്യാണം തന്നെ. വരനും വധുവും പ്രശസ്തര്‍. പ്രഗത്ഭരായ രണ്ടു സഹാബികളുടെ സഹായികളാണവര്‍. വരന്‍ സീരീന്‍(റ). വധു സ്വഫിയ(റ).

ഒന്നാം ഖലീഫ സിദ്ദീഖ്(റ)ന്റെ കാലത്ത് സര്‍വസൈന്യാധിപന്‍ ഖാലിദ് ബിന്‍ വലീദ്(റ)ന്റെ നേതൃത്വത്തില്‍ ഇറാഖിലെ ‘ഐനുതംറ്’ എന്ന പ്രദേശത്ത് വെച്ച് ഒരു ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് തടവിലായ നാല്‍പത് പേരില്‍ ഒരാളാണ് സീരീന്‍(റ). തടവുകാരെ യോദ്ധാക്കള്‍ക്ക് വീതം വെച്ചപ്പോള്‍ സീരീന്‍ അനസ്(റ)ന്റെ വീതത്തിലാണ് വന്നത്. തിരുനബി(സ)യുടെ പത്ത് വര്‍ഷത്തെ ഖാദിമാണ് അനസ്(റ). സ്‌നേഹ വാത്സല്യത്തോടെ അനസ്(റ) സീരീനെ വളര്‍ത്തി. അദ്ദേഹം പേരുകേട്ട കച്ചവടക്കാരനായി മാറി. ക്രമേണ അനസ്(റ) സീരീനെ മോചിപ്പിച്ചു.മദീനയിലെ പെണ്ണുങ്ങളുടെ ഹരമാണ് സ്വഫിയ്യ(റ). സിദ്ദീഖ്(റ)ന്റെ പരിചാരിക. സ്വഭാവമഹിമ, തന്റേടം, സൗന്ദര്യം, കുശാഗ്രബുദ്ധി, ഭക്തി എല്ലാം സഫിയക്കുണ്ട്. അതുകൊണ്ട് അവളെ ഇഷ്ടപ്പെടാത്ത പെണ്ണുങ്ങളില്ല. നബിപത്‌നിമാര്‍ക്കും സ്വഫിയ തന്നെ ഉറ്റ കൂട്ടുകാരി. പ്രത്യേകിച്ചും ബീവി ആഇശ(റ)ക്ക്. വിവാഹാലോചനയുമായി സീരീന്‍ അബൂബക്കര്‍(റ)നെ കണ്ടു. സ്വന്തം മകളെപ്പോലെയായിരുന്നു സിദ്ദീഖ്(റ) സ്വഫിയയെ വളര്‍ത്തിയത്. യോഗ്യനും ശക്തനുമായ ഒരു യുവാവിന് മാത്രമേ അവളെ വിവാഹം ചെയ്തുകൊടുക്കൂ എന്ന് അബൂബക്കര്‍(റ) തീരുമാനിച്ചിരുന്നു. ആലോചന വന്നപ്പോള്‍ വരനെപ്പറ്റി അബൂബക്കര്‍(റ) സീരിന്റെ യജമാനനായിരുന്ന അനസ്(റ)നോട് അന്വേഷിച്ചു. അദ്ദേഹത്തിന് നല്ല അഭിപ്രായമായിരുന്നു.

അന്വേഷണം മുറക്ക് നടന്നപ്പോള്‍ ഇരുകൂട്ടര്‍ക്കും വലിയ താല്‍പര്യം. വൈകിയില്ല. തിയ്യതി കുറിച്ചു. വിവാഹ വേദിയൊരുങ്ങി. പാട്ടും കൂത്തുമില്ല. എന്നാല്‍ സ്വഹാബികളുടെ വലിയ പടതന്നെ കല്യാണത്തിനെത്തി. അടിമകളായിരുന്ന രണ്ട് യുവമിഥുനങ്ങളുടെ വിവാഹമാണിത്. ഇസ്‌ലാമില്‍ അവര്‍ക്ക് വിവേചനമൊന്നുമില്ലല്ലോ. മാന്യന്മാരൊക്കെയും ഒത്തുചേര്‍ന്നു. നാടിന്റെ കല്യാണം എന്ന് പറയാം. സ്വഹാബികളില്‍ തന്നെ ബദ്‌രീങ്ങളായ പതിനെട്ടുപേരുണ്ടായിരുന്നു. മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചു. നവദമ്പതികള്‍ക്ക് നേരാവുന്ന ഏറ്റം നല്ല ആശംസ അതുതന്നെ. നബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന ഉബയ്യ് ബിന്‍ കഅബ്(റ) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്വഹാബിസമൂഹം മനസ്സറിഞ്ഞ് ആമീന്‍ പറഞ്ഞു. (താരീഖ് ഇബ്‌നുഖല്ലിക്കാന്‍ 4/181).

🍇 പുതുജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന ദമ്പതികള്‍ക്ക് അനുഗ്രഹപ്രാര്‍ത്ഥനയാണ് വേണ്ടത്. അതായിരിക്കണം പന്തലില്‍നടക്കേണ്ടത്. ഇസ്‌ലാമികമല്ലാത്ത ആഘോഷങ്ങള്‍ ബറകത്തിനു പകരം ശാപം കൊണ്ടുവരും. മുഖ്യകര്‍മമായ നിക്കാഹിനോട് അനുബന്ധിച്ചുള്ള സദ്യയും മധുവിധുസദ്യയുമൊക്കെ അനുഗ്രഹമാണ്. തിരുചര്യയാണ്. മധുവിധു സദ്യ നിക്കാഹ് കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഈ ആവാമെങ്കിലും ദമ്പതിമാര്‍ അറകൂടിയ ശേഷമാണ് ഉത്തമം. നബി(സ) അങ്ങനെയാണ് മധുവിധു സദ്യ നടത്തിയിട്ടുള്ളത്. അവിടുന്ന് വിവാഹം കഴിച്ച എല്ലാ ഭാര്യമാരുടെയും സദ്യ അറകൂടിയതിന് ശേഷമാണ് നടത്തിയത്, മുമ്പല്ല. മധുവിധുസദ്യ നടത്താതിരിക്കുന്നത് കറാഹത്താണ് – അനഭിലഷണീയം.

❓ഇസ്‌ലാമിക വിവാഹങ്ങള്‍ തികഞ്ഞ ധൂര്‍ത്തിന്റെയും അനാചാരങ്ങളുടെയും സങ്കേതങ്ങളായി രൂപം മാറുകയാണിപ്പോള്‍. വിവാഹം നടത്താന്‍ സാമ്പത്തിക പ്രാപ്തിയില്ലാത്ത ദരിദ്രര്‍ പണപ്പിരിവ് നടത്തി സംഘടിപ്പിക്കുന്ന വിവാഹങ്ങളില്‍പോലും ഹറാമുകളില്‍നിന്ന് മുക്തമല്ല. വീഡിയോ പകര്‍ത്തലില്‍ തുടങ്ങുന്നു കാര്യം. ക്യാമറകള്‍ കണ്ണില്‍ പെടാതെ പന്തലില്‍ പലതും നടക്കും. എല്ലാം ഒപ്പിയെടുത്തിട്ടുണ്ടാവും. മനുഷ്യന്റെ സ്വകാര്യത കട്ട് കൊണ്ടുപോവുന്ന കാലമാണല്ലോ ഇത്. ഗുരുതരമായ പ്രശ്‌നങ്ങളാണിതുവഴി ഉണ്ടായിട്ടുള്ളത്.

അണിഞ്ഞൊരുങ്ങിവരുന്ന സകല സ്ത്രീകളും ക്യാമറക്കകത്തായി. എഡിറ്റിംഗ് പിരീഡില്‍ അവരെ വെച്ച് എന്തുമാവാം. സെലക്ട് ചെയ്ത സുന്ദരികളെ വിറ്റു കാശാക്കാം. സോഷ്യല്‍മീഡിയകളില്‍ കൈമാറാം. എല്ലാം ജീവിത ഹോബി മാത്രം. ഗള്‍ഫിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹം കാണുന്നതിന് സൗകര്യമൊരുക്കുന്ന കുടുംബനാഥനുണ്ടോഎഡിറ്റിംഗിന്റെ സൂത്രങ്ങളറിയുന്നു! അതിലൂടെ നടക്കുന്ന പെണ്‍വാണിഭക്കഥകളറിയുന്നു! ചതിക്കുഴികള്‍ നിറഞ്ഞ വാണിഭലോകത്തേക്ക് ശുദ്ധഗതിക്കാര്‍ക്കെന്ത് സ്ഥാനം..?

✅ ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കാനും ഭക്ഷണം നല്‍കി ആദരിക്കാനും വിവാഹ വീട്ടുകാര്‍ക്ക് സമയമില്ല. അവര്‍ക്ക് വിവിധ പോസുകളില്‍ കുടുംബങ്ങളുമൊത്തും വധൂവരന്മാരുമൊത്തും അഭിനയിക്കേണ്ടതുണ്ടല്ലോ. വരുന്നവര്‍ അവരുടെ കയ്യൂക്ക് പോലെ ഊഴം കാത്തുനിന്ന് വിശപ്പടക്കി പോയ്‌ക്കൊള്ളണം. അതാണ് പുതിയ രീതി.
‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ അതിഥികളെ ആദരിക്കട്ടെ'(ബുഖാരി 10-373).

✅ പ്രസന്ന മുഖത്തോടെ കവാടത്തില്‍ ചെന്ന് സ്വീകരിക്കുക, മാന്യമായി സംസാരിക്കുക, ഭക്ഷണനേരത്ത് നന്നായി പരിചരിക്കുക, പിരിഞ്ഞ് പോവുമ്പോള്‍ കവാടം വരെ അനുഗമിക്കുക… ഇതൊക്കെ അതിഥിസല്‍ക്കാരങ്ങളില്‍ തിരുനബി പ്രത്യേകം ചെയ്തതാണ്(ഇഹ്‌യ 2/24).

❌ വിവാഹത്തലേന്ന് ‘മൈലാഞ്ചിക്കല്യാണം’. അന്നുരാത്രി മാപ്പിളപ്പാട്ട്, ഒപ്പന, ഡാന്‍സ്, മിമിക്രി എന്നിവയൊക്കെയുണ്ടാവും. നാക്കിലൊതുങ്ങുന്നത് മാത്രമേ ഇവിടെ എഴുതിയുള്ളൂ. പങ്കെടുക്കുന്നവര്‍ മുസ്‌ലിം പെണ്‍കുട്ടികളായതുകൊണ്ടോ ഇസ്‌ലാമിക വേഷത്തിലായതുകൊണ്ടോ ഈ രാവ് ഹലാല്‍രാവാവുകയില്ല. മാപ്പിള കല എന്ന പേരില്‍ ഒപ്പനയെ ഇസ്‌ലാമികവല്‍കരിക്കാറുണ്ട്. അതുകൊണ്ട്തന്നെ ഒപ്പന കാണുന്നതും നടത്തുന്നതും തെറ്റല്ല എന്ന ധാരണയുണ്ട്. ശരിയല്ല അത്. ഇന്ന് നടക്കുന്ന ഒപ്പന ഹറാം തന്നെയാണ്. കൊഞ്ചിക്കുഴഞ്ഞുള്ള നൃത്തമാണല്ലോ അത്. മാത്രമല്ല, പുരുഷന്മാരുടെ ഒപ്പന സ്ത്രീകളും സ്ത്രീകളുടെത് പുരുഷന്മാരും കണ്ടാസ്വദിക്കുന്നത് തെറ്റാണ്. സഭ്യേതരമോ ശ്ലീലേതരമോ ആയ ഗാനങ്ങളുടെ അകമ്പടിയും തെറ്റാണ്.

✅‘വിവാഹങ്ങള്‍ പരസ്യപ്പെടുത്തുവീന്‍. ദഫ് മുട്ടുകയും ചെയ്യൂ, എന്ന് നബി(സ്വ)യുടെ വചനമുണ്ട്. തദടിസ്ഥാനത്തില്‍ ഇന്ന് പല പന്തലുകളിലും ദഫ് പരിപാടി നടന്നുവരുന്നുണ്ട്. ദഫ് മുട്ടുന്നത് വിവാഹത്തിനും ചേലാകര്‍മത്തിനും അനുവദനീയമാണ്. മറ്റു സന്തോഷ വേളകളിലും അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. ദഫില്‍ ചിലമ്പുണ്ടെങ്കിലും അതനുവദിക്കപ്പെട്ടിട്ടുണ്ട്. (മിന്‍ഹാജ്/ ഇമാം നവവി(റ).

✅ അലി(റ) ഫാത്തിമബീവിയെ വിവാഹം ചെയ്തപ്പോള്‍ ഏതാനും ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടുകയുണ്ടായി. ഇത് കാണാനിടയായ നബി(സ്വ) അതിന് മൗനാനുവാദം നല്‍കിയിട്ടുണ്ട്. നാളത്തെ കാര്യം അറിയുന്ന ഒരു നബി നമ്മുടെ കൂട്ടത്തിലുണ്ട് എന്ന് ഒരു കുട്ടി പാടിയപ്പോള്‍ അത് നിര്‍ത്തൂ. അതിനുമുമ്പ് പാടിയ ബദ്‌റിലെ ശുഹദാക്കളെക്കുറിച്ചുള്ള പാട്ട് തന്നെ പാടൂ എന്ന് നിര്‍ദേശിക്കുകയായിരുന്നു തിരുനബി(സ്വ).

❌ ഇമാം ബുഖാരി ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ദഫ് മുട്ടുന്നത് അനുവദനീയമാണെങ്കിലും ഹറാമോ കറാഹത്തോ ആയ കാര്യം ദഫിന്റെ പിന്നണിയായി വരുമ്പോള്‍ വിധിയില്‍ മാറ്റമുണ്ട്. മ്യൂസിക്, ഡാന്‍സ് എന്നിവയുമായി ചേരുമ്പോള്‍ അത് ഹറാമായിത്തീരുന്നു. സ്ത്രീകളുടെ ദഫ് അന്യപുരുഷന്മാരും പുരുഷന്മാരുടെത് അന്യസ്ത്രീകളും കാണുകയോ ആ പരിപാടിയില്‍ പരപുരുഷസ്ത്രീ സംഗമം ഉണ്ടാവുകയോ ചെയ്യുമ്പോഴും ദഫ് ഹറാമായിത്തീരുന്നു.

ഈ വിഷയകമായി മതശാസനകള്‍ പാലിച്ചും പൊതു സമൂഹത്തിന്റെ നാഡിമിടിപ്പ് മനസ്സിലാക്കിയും അല്പം ചില സമ്പന്നരെങ്കിലും പ്രവര്‍ത്തിക്കുന്നത് ശുഭകരമാണ്. മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ച് സകല വിധ ധൂര്‍ത്തുകളും ആര്‍ഭാടങ്ങളും ഒഴിവാക്കി അനാഥരായ സഹോദരിമാര്‍ക്ക് വിവാഹസാഫല്യത്തിന് വഴിയൊരുക്കുന്നവരുണ്ട്. അനാവശ്യങ്ങളൊഴിവാക്കി ബുര്‍ദ, മൗലിദ്, നശീദ്, നഅ്ത്, ദഫ് തുടങ്ങിയവകൊണ്ട് ആഘോഷിക്കുന്നവരുമുണ്ട്. ഇങ്ങനെ ഒഴുക്കിനെതിരെ നീന്താനുള്ള ധൈര്യം പണ്ഡിതന്മാര്‍ സമൂഹത്തിലേക്ക് പകരണം. ഇത് നവകാല ദൗത്യങ്ങളില്‍ പ്രധാനമാണ്.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം


💥 ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ? അപ്പോൾ അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ ? ആഗതൻ ”അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ”എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം”.(മുസ്‌ലിം)

💥 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്‌കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്‍(സ) സൻമാർഗ്ഗം അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്‌കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്‌കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്‌കരിച്ചാൽ നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽനയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്‌കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടാ യിരുന്നു.) മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ)ഞങ്ങളെ പഠിപ്പിച്ചിട്ടുളള സൻമാർഗ്ഗ ചര്യയിൽപെട്ടതണ്ടാണ് ബാങ്ക് വിളിക്കുന്ന പള്ളിയിൽവെച്ച് നമസ്‌കരിക്കുക എന്നത്. (മുസ്‌ലിം)

💥 അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ്ചെന്നായ പിടികൂടുക (അബൂദാവൂദ്)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്‌കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്‌കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. ”അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ”, (ബുഖാരി)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്‌കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം)

♻ ഉബയ്യ് ബ്‌നു കഅബ് (റ)വിൽ നിന്ന് നിവേദനം: അൻസാറുകളിൽ പെട്ട ഒരാൾ പള്ളിയിൽ നിന്ന് വളരെ അകലത്തിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെടാറുണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തോട് ഒരു കഴുതയെ വാങ്ങുവാനും രാത്രിയിലും മരുഭൂമിയിലുമെല്ലാം അതിനെ യാത്രക്ക് ഉപയോഗിക്കാമല്ലോ എന്നും പറയപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: എന്റെ വീട് പള്ളിയോട് ചേർന്നാവുന്നത് എനിക്കിഷ്ടമില്ല. ഞാൻ പള്ളിയിലേക്ക് പോകുന്നതും പള്ളിയിൽ നിന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്നതുമായ കാലടികളെല്ലാം രേഖപ്പെടുത്തപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു: അതെല്ലാം അല്ലാഹു താങ്കളിൽ സമ്മേളിപ്പിച്ചിരിക്കുന്നു. (മുസ്‌ലിം)

♻ അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവർ അത് നിർവ്വഹിക്കാനായി ഏറ്റവും കൂടുതൽ ദൂരം നടന്നെത്തുന്നവരാണ്. ഇമാമിന്റെ കൂടെ നമസ്‌കരിക്കാൻ കാത്തിരിക്കുന്നവർക്കാണ് നമസ്‌കാരം നിർവ്വഹിച്ച് ഉറങ്ങുന്നവരെക്കാൾ പ്രതിഫലമുള്ളത്. (മുത്തഫഖുൻ അലൈഹ)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജമാ അത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കു മെന്ന് സന്തോഷവാർത്ത അറിയിക്കുക.(അബൂദാവൂദ്, തിർമുദി)

♻ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു: പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന കാര്യത്തെകുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), അറിയിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: പൂർണ്ണമായി വുളുചെയ്യുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ഒരു നമസ്‌കാരം കഴിഞ്ഞാൽ മറ്റൊരു നമസ്‌കാരത്തിനായി കാത്തിരിക്കുക. അതാണ് രിബാത്ത്. അതാണ് രിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്‌ലിം)

♻ അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാൾ പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം അയാൾക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സൽക്കാരങ്ങൾ ഒരുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

പുത്തനാശയം

പുത്തനാശയം



💥 ഇസ്ലാമിലെ പൊതു ധാരയുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ.ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടെണ്ടാതാണ്.(ബുഖാരി)

💥 പുത്തനാശയം നിമിത്തം മതപരിത്യാഗം സംഭവിക്കാത്തിടത്തോളം മുസ്ലിമിന്റെ അടിസ്ഥാന പരിഗണന ലഭ്യമാണെങ്കിലും അവന്റെ ആശയദർശങ്ങൾക്ക് അംഗീകാരമോ പ്രോത്സാഹനമോ ലഭിക്കത്തക്ക രീതിയിൽ സ്നേഹാദരവുകൾ പ്രകടിപ്പിക്കാനോ സഹവാസം പുലർത്താനോ പാടില്ല. പുത്തനാഷയക്കാരന് സലാം പറയരുത്. (തുഹ്ഫ : 9/220)

💥അവർ സലാം പറഞ്ഞാല മടക്കുകയുമാരുത്.

💥 മുസ്ലിംകളിൽ ഏറ്റവും വിവരം കുറഞ്ഞവന്  വല്ലതും വസ്വിയത്ത് ചെയ്താൽ അത് സ്വഹാബത്തിനെ ചീത്തപറയുന്നവർക്കാണ് നല്കേണ്ടത്.(ഫത്ഹുൽ മുഈൻ: 3/287)

💥 പുത്തൻ വാദം പ്രോത്സായിപ്പിക്കുന്ന സദസ്സിൽ അത് പ്രതിരോധിക്കാൻ സാധിക്കാത്തവൻ ഇരിക്കാൻ പാടില്ല.

💥 പുത്തനാഷയക്കാരനാവുകയോ പുത്തനാഷയക്കാരനോട് സഹകരിക്കുകയോ ചെയ്താൽ അവരുടെ മേല ശാപ്മുണ്ടാകും.(ബുഖാരി: മദീന: 1867)

ബിദ്അത്തിൽ നിന്ന് പിന്മാറുന്നത് വരെ പുത്തനാഷയക്കാരന്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.(ജാമിഉൽകബീർ: 1/132)

💥 പുത്തനാഷയക്കാരൻ ഹൗളുൽകൗസറിന്റെ സമീപത്തു നിന്ന് ആട്ടിയോടിക്കപ്പെടും.(ബുഖാരി: തഫ്സീർ 4740)

✅ പുത്തൻവാദിയോടു തുടരൽ.

ഇസ്ലാമിൽ നിന്ന് പുറത്തു പോകാത്ത പുത്തൻവാദിയോട് തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹത്തും നല്ല ആളുകൾക്ക് നല്ല ആളുകൾക്ക് ഹറാമുമാണ്‌. ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രമി(റ) രേഖപ്പെടുത്തുന്നു: 


ويحرم على أهل الصلاح والخير الصلاة خلف الفاسق ، والمبتدع ونحوهما ؛ لأنه يحمل الناس على تحسين الظن بهم كما فى البرماوي.(حاشية البجيرمي: ٢٨٥/٣)

തെമ്മാടിയുടെയും പുത്തൻവാദിയുടെയും അവരെപോലോത്തവരുടേയും പിന്നിൽ നിന്ന് നിസ്കരിക്കൽ നല്ലവര്ക്ക് നിഷിദ്ദമാണ്. കാരണം നല്ലവർ അവരോട് തുടർന്ന് നിസ്കരിക്കുന്നത് അവരുടെ ആശയം ശരിയാണെന്ന് ജനങ്ങള് മനസ്സിലാക്കാൻ നിമിത്തമാവും. ബർമാവിയിൽ ഇത് കാണാവുന്നതാണ്. (ബുജയ് രിമി: 3/285- ഇക്കാര്യം അല്ലാമ ശർവാനി: 2/294 ൽ എടുത്തുദ്ദരിചിട്ടുണ്ട്.

💥 ഇബ്നുഹജർ(റ) പറയുന്നു: "പുത്തൻ വാദിയോടു തുടർന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം തനിച്ച് നിസ്കരിക്കുന്നതാണ്". (തുഹ്ഫത്തുൽ മുഹ്താജ് :2/254)

"തുടരൽ കറാഹത്തായവരുടെ കൂടെയല്ലാതെ ജമാഅത്തായി നിസ്കരിക്കാൻ സൌകര്യപ്പെടുകയില്ലെങ്കിലും കറാഹത്ത് നീങ്ങുന്നതല്ല". (തുഹ്ഫ: 2/254)

"കറാഹത്ത് ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്നതാനെങ്കിൽ ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുന്നതാണ്. (തുഫ: 2/254)

അപ്പോൾ പുത്തൻ വാദിയോടു തുടരുന്നത് ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തായത്കൊണ്ട്  ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുമെന്നതാണ് ഇബ്നു ഹജറുൽ ഹൈതമി(റ) പ്രബലമാക്കിയ വീക്ഷണം.

എന്നാൽ തുടരൽ കറാഹത്തായവരുടെ പിന്നിൽ വെച്ചല്ലാതെ ജമാഅത്ത് ലഭിക്കാത്ത സാഹചര്യത്തിൽ അവരോട് തുടർന്നാൽ ജമാഅത്തിന്റെ  മഹത്വം ലഭിക്കുമെന്നും ഇത്തരുണത്തിൽ തനിച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവരോട് തുടർന്ന് നിസ്കരിക്കലാണെന്നും ഇമാം റംലി(റ)അഭിപ്രായപ്പെടുന്നുണ്ട്.(ശർവാനി:2/254)

✅ പുത്തൻവാദിയുടെ ഗ്രന്ഥം

പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ വാങ്ങലും വിലക്കലും അസാധുവും ഹറാമുമാണ്‌. കാരണം നിഷിദ്ദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതികളാണവ. ഇബ്നു ഹജർ(റ) എഴുതുന്നു:

وكتب علم محرّم(تحفة المحتاج: ٢٣٩/٤)

നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ 4/239)

പ്രസ്തുത പരമാർശത്തെ അധികരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

ولا يبعد أن يلحق بذالك كتب المبتدعة، بل قد يشملها قولهم ((وكتب علم محرم)) والله أعلم.(شرواني: ٢٣٩/٤)

പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങളെയും അതോടു താരതമ്മ്യം ചെയ്യാവുന്നതാണ്‌. എന്ന്മാത്രമല്ല 'നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവന അതിനേയും കൂടി ഉള്കൊള്ളിക്കുന്നതാണ്.(ശർവാനി: 4/239)

✅ പുത്തൻവാദിക്ക് ഗ്രന്ഥം കൊടുക്കൽ.

ഖുർആൻ,തഫ്സീർ ,ഹദീസ് മഹാന്മാരുടെ ചരിത്രങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ പാടില്ലെന്ന മസ്അലയെ അടിസ്ഥാനമാക്കി അല്ലാമ ശർവാനി(റ) എഴുതുന്നു: 

يؤخذ منه أنه يحرم تمليك ما فيه آثار الصحابة أو الأئمة الأربعة أو غيرهم من الفقهاء والصوفيين لمن يبغضهم من المبتدعين كالروافض والوهابيين بل أولى ؛ لأن إهانتهم أشد من إهانة الكفار.(شرواني : ٢٣٠/٤)

പ്രവാചകരു(സ) ടെ അനുചരൻമാരുടെയോ നാല് ഇമാമുകളുടെയോ മറ്റു ഫുഖഹാക്കളുടെയോ ചരിത്ര ഗ്രന്ഥം അവരോട് ക്രോധം വെച്ചുപുലർത്തുന്ന റാഫിളികൾ, വഹാബികൾ പോലെയുള്ള പുത്തനാശയക്കാർക്ക് നൽകൽ ഹറാമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. പുത്തനാശയക്കാർ അത്തരം ഗ്രന്ഥങ്ങളെ കാഫിർ പുച്ചിക്കുന്നതിനേക്കാൾ ഉപരി പുച്ചിക്കുന്നതിനാൽ എന്തായാലും അവര്ക്കത് നല്കാൻ പറ്റില്ല. (ശർവാനി: 4/230)


ഖുര്‍ആന്‍ പറയുന്നു നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി ( മുജാധല 22) .

ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).

കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).

ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്. അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)

💥 റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,

ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്. (റൂഹുല്‍ ബയാന്‍ 9/412).

അനസ്‌ (റ) പറയുന്നു ,നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്, കാരണം നിശ്ചയം അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും, അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്, അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാക്കിര്‍ 4/369).

സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)

ബിദ്അത്ത് കാരനോട് സലാം പരയാതിരിക്കല്‍ ആണ് സുന്നത്ത്.അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല. (ഫത്ഹുല്‍ മുഈന്‍ 465) .

നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ആളുകളെ അളന്ന് തൂക്കും മുമ്പ്

ആളുകളെ അളന്ന് തൂക്കും മുമ്പ്



💥നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക.

1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ

2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും

3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും

4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍

✅ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ ഏത് പ്രസ്താവന കൊണ്ടായിരിക്കും നിങ്ങളുടെ പരിചയക്കാര്‍ നിങ്ങളെ പറ്റി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നൊക്കെ ചോദിച്ച്, ‘ഇങ്ങനെയൊന്നും പോരാ, സ്വഭാവമൊക്കെ ഇത്തിരി നന്നാക്ക്’ എന്ന രൂപത്തിലുള്ള ഒരു തളിരിലയെഴുത്തായിരിക്കും ഇതെന്ന് അധിക പേരും കരുതിക്കാണുമെന്ന് ഞാന്‍ മോഹിക്കുന്നു. എങ്കില്‍ പറയാന്‍ പോകുന്ന വിഷയമേ അതല്ല.!

❓ഒരാളിലൂടെ മറ്റൊരാളെ പറ്റി നിങ്ങള്‍ എന്തോ ഒന്ന് കേട്ടു. എന്നിട്ട് ആ പറയപ്പെട്ട ആളെ നിങ്ങള്‍ നേരിട്ട് കണ്ടു. എന്നാല്‍ നിങ്ങള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ വല്ല സമീപനവും ഉണ്ടാവുമോ, ഇല്ലേ? ഒരാളോ രണ്ടാളോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകളോ ഒരാളെ പറ്റി മോശമായി വല്ലതും പറയുന്നത് കേള്‍ക്കുക വഴി പ്രസ്തുത ആളെ പറ്റി മോശം ധാരണ വെച്ചുപുലര്‍ത്തുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പോട്ടെ, മറ്റാരും ഒന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഏതെങ്കിലും ആളുകളോട് ഇഷ്ടക്കേടും മതിപ്പുകമ്മിയും ഉണ്ടായിട്ടുണ്ടോ? കൃത്യമായ വിശകലനമോ ഖണ്ഡിതമായ തെളിവുകളോ കൂടാതെ ഉടുപ്പും നടപ്പും കണ്ടിട്ട്, ആളുകള്‍ പറയുന്നതും പെരുമാറുന്നതും കണ്ടിട്ട് നിങ്ങള്‍ ആരെക്കുറിച്ചെങ്കിലും തെറ്റായ ധാരണ മനസ്സില്‍ വെച്ച് നടക്കുന്നുണ്ടോ?

✅ വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗൗരവമേറിയ രണ്ട് സംഭവങ്ങള്‍ കേള്‍ക്ക്.

💥 ബഹുവന്ദ്യരായ ഇമാമുല്‍ ഹറമൈനി (റ) സാഗരസമാനരായ മുതഅല്ലിമുകള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. ആഴമേറിയ വിഷയങ്ങളിലുള്ള ഗാഢഗംഭീരമായ മുനാഖശ. അദ്ദേഹം, ഒരു സൂഫിവര്യനും അദ്ദേഹത്തിന്റെ ഒരുപറ്റം ശിഷ്യരും ആ വഴിക്കങ്ങനെ നടന്നുനീങ്ങുന്നത് കണ്ടു. പോക്കുകണ്ടാലറിയാം, ‘വെയ്പി’ന് വേണ്ടിയുള്ള എഴുന്നള്ളത്താണ്. അപ്പോള്‍ മഹാനോരുടെ ഉള്ളില്‍ അസ്‌ക്യതയുടെ ഒരു തീനാളമാളി: ”ഹും… ശാപ്പാട്ടുജീവികള്‍, തീറ്റതന്നെ കാര്യമായ ഏര്‍പ്പാട്”

അവര്‍ നടന്നു പോയി. മഹാന്‍ ക്ലാസ് തുടര്‍ന്നു. കുറേ കഴിഞ്ഞിട്ട് കാഴ്ചയില്‍ ഫഖീര്‍ മട്ടുള്ള ആ സൂഫി ഇമാമവര്‍കളുടെ അടുത്ത് വന്ന് ഭവ്യതയോടെ ഒരു സംശയം ചോദിക്കുന്നു. ഒരാള്‍ ജനാബത്തുകാരനായിരിക്കെ, കുളിക്കാതെ സുബ്ഹി നിസ്‌കരിക്കുന്നു. എന്നിട്ട് മുതഅല്ലിമുകള്‍ക്ക് ദീന്‍പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു. മറ്റുള്ളവരെ പറ്റി ദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

ഹറമൈനി തങ്ങളുടെ ഉള്ളില്‍ പെട്ടെന്നൊരു ഇടിവെട്ടി! കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. അന്ന് മഹാന് കുളി നിര്‍ബന്ധമായിരുന്നെങ്കിലും എന്തോ അതങ്ങ് പാടേ മറന്നുപോയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരെ പറ്റി വേണ്ടാധീനങ്ങള്‍ ചിന്തിക്കുന്നതും. പശ്ചാതാപവിവശനായ മഹാന്‍ എല്ലാം പൊരുത്തപ്പെടീച്ചു.

💥 ഇനി ജുനൈദുല്‍ ബഗ്ദാദി (ഖ:സി)യുടെ കഥ പറയാം. പട്ടണത്തിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരാള്‍ കണ്ണിലുടക്കി. ആള്‍ പിച്ച യാചിക്കുകയാണ്, കാണുന്നവരോടെല്ലാം. ഛെ! ഛെ!! ഇതെല്ലാം എന്ത് താണ ഏര്‍പ്പാട്, മഹാനോരുടെ മനസ്സില്‍ ഒരു മാന്തല്‍. അന്നന്തിയുറങ്ങുമ്പോഴാണ് ഒരാള്‍ ഒരു വമ്പന്‍ തളികയുമായി വരുന്നത്. ഈ യാചകനാണ് തളികയിലുള്ളത്.

”ഉം, തിന്ന്, തിന്ന്…” കല്പനയും..

ഉറക്കം ഞെട്ടി. ചില്ലറക്കാരനല്ലല്ലോ, ജുനൈദ് (റ) വിന്ന് കിനാവിന്റെ പൊരുള്‍ പിടികിട്ടി. പിറ്റേന്ന് ആളെയും അന്വേഷിച്ച് മഹാന്‍ പട്ടണത്തിലലഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാളുണ്ട് പേരുവിളിച്ച് പറയുന്നു: ”ജുനൈദേ, പൊയ്‌ക്കോ, ശ്രദ്ധിച്ചോളണേ..”

മഹാന്മാരുടെ ജീവിതത്തില്‍ അരുതാത്തതൊന്നും വരുമെന്ന് പറഞ്ഞാല്‍, ഒരാളെ പറ്റിയുള്ള കേട്ടുവിചാരം പോലും സംഭവിക്കരുതാത്തത് കൊണ്ട്, അവര്‍ക്ക് അപ്പപ്പോഴുള്ള നിവാരണ നിമിത്തങ്ങള്‍ അഭൗമ മാര്‍ഗേണ വന്നെത്തുന്നു. പക്ഷെ സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ലല്ലോ. നാം ബാഹ്യമായി അരുതാക്കര്‍മങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ തന്നെ നമുക്കൊന്നും സംഭവിക്കുന്നില്ല.

✅ നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)“

✅ എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)

❓നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ ..

പരദൂഷണം നാക്കുകൊണ്ടുള്ള തിന്മയാണെങ്കില്‍ അതിന്റെ ഹൃദയ ഭാഷയിലുള്ള സോഫ്റ്റ് കോപ്പികളാണ് മനസ്സുകൊണ്ടുള്ള ദുര്‍വിചാരങ്ങള്‍. ഉള്ളുകള്ളികള്‍ കാര്യമായി അറിയാതെ നിങ്ങള്‍ പലരെ പറ്റിയും തെറ്റിദ്ധരിച്ചത്, നിങ്ങളെ പറ്റി പലരും ദോഷവിചാരം വെച്ചുപുലര്‍ത്തിയത് നിങ്ങള്‍ക്കും അനുഭവമുണ്ടാവാം.

❗മൂന്നാല് കൊല്ലം മുമ്പ് സ്ഥാപനത്തിന്റെ ഒരു കലണ്ടര്‍ വില്‍ക്കാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. അതവനിഷ്ടപ്പെടുമോ എന്ന കാര്യം എനിക്കുറപ്പില്ല.

മാട്ടൂലിനടുത്തുള്ള പുതിയങ്ങാടി ഭാഗത്താണ് അവന്‍ കലണ്ടര്‍ കറക്കത്തിന് തെരഞ്ഞെടുത്തത്. പത്ത് രൂപക്കാണ് കലണ്ടര്‍ വില്‍ക്കേണ്ടത്. അതിലധികം കിട്ടുന്നത് സംഭാവനയായി വകയിരുത്തണം. കിട്ടുന്നതിന്റെ നാലിലൊന്ന് യാത്ര ചെലവിലേക്ക് വിനിയോഗിക്കാം. ഇതാണ് വ്യവസ്ഥ. അധികം വീട്ടില്‍ നിന്നും ഇരുപതാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്പതും അപൂര്‍വ്വമായി നൂറും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വയസ്സായി കവിളൊട്ടിയ ഒരാള്‍. തകര്‍ന്ന് വീഴാറായ ഒരു ഭീമന്‍ തറവാട്. അവരോട് ഇരിക്കാന്‍ പറഞ്ഞ് ആള്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്ന് മടക്കിച്ചുരുട്ടി ദിനേശ് ബീഡി പോലെയാക്കിയ ഒരു അമ്പതുരൂപ എടുത്തു.

”മക്കളേ, നാല്‍പത് രൂപാ ചില്ലറ തര്വോ?”
അന്നേരം ആ സുഹൃത്തിന്റെ മനസ്സില്‍ ഒരു അസ്വസ്ഥത രൂപപ്പെട്ടുവത്രെ! ”ഉം, ചില്ലറയാക്കാന്‍ നില്‍ക്കുന്നു, അതിങ്ങ് തന്നാ പോരെ കിളവന്?”
കെട്ടുകണക്കിന് പത്തുരൂപകള്‍ ഉണ്ടായിട്ടും ചില്ലറയില്ലെന്ന് കള്ളം പറഞ്ഞു.

അയാള്‍ എണീറ്റു മുറ്റത്തേക്കിറങ്ങി. നടക്കുമ്പോള്‍ അയാള്‍ എക്കിക്കുകയും ഏന്തുകയും ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ റോഡുവരെ ഞെക്കി ഞെരങ്ങി നടന്നു നീങ്ങുമ്പോള്‍, എന്റെ സുഹൃത്തിന്റെ മനസ്സിലുണ്ടായ ചിന്തകള്‍ കേള്‍ക്കണോ നിങ്ങള്‍ക്ക്.

”മങ്കുഴിയിലേക്ക് കാല് നീട്ടിക്കിടക്കുന്ന കാക്കാ, ഇതെവിട്‌ത്തേക്കാ, തങ്കരിച്ച് വെക്ക്ന്ന്…. ഇത്രയും കഷ്ടപ്പെട്ടിട്ട് ചില്ലറായാക്കാന്‍ പോവേണ്ട കാര്യമുണ്ടോ.? അതിങ്ങ് തന്നാ പോരെ….”
ജംഗ്ഷനിലെ പെട്ടിക്കടയില്‍ നിന്ന് ചില്ലറയാക്കി ചിരിച്ച്‌കൊണ്ട് കാക്ക വരികയാണ്. പത്തുരൂപ വെച്ച് നീട്ടിയപ്പോള്‍, അമര്‍ഷത്തിന്റെ ഒരു പീരങ്കിപോലെയാക്കി അവന്‍ കലണ്ടര്‍ ചുരുട്ടിക്കൊടുത്തു.

”മക്കള് വെയ്‌ലത്ത് നടന്ന് ക്ഷീണിക്കല്ലേ..” ചായ കുടിച്ചോ എന്ന് പറഞ്ഞ് നേരെ ഇരുപതുകളുടെ രണ്ട് ചുരുട്ടുകള്‍ അവരുടെ പോക്കറ്റുകളില്‍ ഇറുക്കി വെച്ചുകൊടുത്തു. അപ്പോഴേക്കും പ്രായം ചെന്ന ഒരുമ്മ അകത്തുനിന്ന് കുടിക്കാനുമായെത്തി. ഉപ്പിട്ടിളക്കിയ ചൂടു കഞ്ഞി വെള്ളം.

നല്ല ചൂടില്‍ നല്ലോണം ചൂടുവെള്ളം കുടിച്ച ചങ്ങാതി, മുറ്റത്തെ പൈപ്പില്‍ ചെന്ന് കുറേ നേരം മുഖം കഴുകി. കണ്ണുനീര്‍ കുത്തിയൊഴുകുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു നേരമേറെയെടുത്തുള്ള ആ മുഖം കഴുക്..

🔰 നമുക്ക് മറ്റുള്ളവരെ പറ്റി മോശം കരുതാന്‍ ഏറെയൊന്നും വേണ്ട. നമ്മുടെ മനസ്സിന്റെ ഒരു വെമ്പലാണത്. ആളിന്റെ നന്മകളിലേക്ക് നമ്മുടെ മനസ്സ് അവ്വിധം വെമ്പുകയില്ല. അതേസമയം കുറ്റാരോപിതനായ ഒരാളെ കാണുവാനോ, ആളുകള്‍ അടക്കം പറയുന്ന ഒരാളിന്റെ ഉള്ളുകള്ളികള്‍ ചൂഴ്ന്ന് കണ്ടെത്തുവാനോ ഒക്കെ നമുക്ക് അതിവിരുതായിരിക്കും.

❗വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.

🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും

സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും



🖊 ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് നോമ്പ്. നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്

🖊നബി (സ പറഞ്ഞു: സ്വര്‍ഗത്തിനുറയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേകകവാടമുണ്ട്.നോമ്പനുഷ്ഠിക്കുന്നവരല്ലാതെമറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍)ചോദിക്കപ്പെടും.നോമ്പനുഷ്ഠിച്ചവരെവിടെ?തല്‍സമയം അവര്‍ ആ കവാടത്തിലൂടെസ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആകവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്‌ലിം 2/808)

🖊 നബി (സ)യില്‍ നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന്വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹുഅവനെ നരകത്തില്‍ നിന്നും എഴുപതുവര്‍ഷത്തെ വഴിദൂരത്തേക്ക്മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

🖊 ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്.

💥 എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.

🖊 നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് .

✒ അല്ലാഹുവിന്റെ ദൂതര്‍ ചോദിച്ചു: നിങ്ങളില്‍ആരാണ് ഇന്ന് നോമ്പുകാരനായിട്ടുളളത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് മയ്യിത്തിനെ അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹം ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിനെ ഭക്ഷിപ്പിച്ചത്?അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ഇന്ന് ഒരുരോഗിയെ സμര്‍ശിച്ചത്? അബൂബക്കര്‍പറഞ്ഞു: ഞാന്‍.
അപ്പോള്‍ അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ഒരു മനുഷ്യനില്‍ ഇവകള്‍ഒരുമിച്ച് കൂടിയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍പ്രവേശിക്കാതിരിക്കുകയില്ല” (മുസ്ലിം )

🔮 നിയ്യത്തിന്റെ സമയം

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത്ചെയ്താല്‍ മതിയാകും. ഇതിന്ഉപോല്‍ബലകമായി ഉദ്ധരിക്കുന്നഹദീസ് ആയിശ (റ) യില്‍ നിന്നുനിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂലുല്ലാഹി (സ) എന്നെസമീപിച്ച് വല്ലതും ‘ക്ഷിക്കാനുണേ്ടാഎന്ന് അന്വേഷിച്ചു. ഞാന്‍ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന്പ്രസ്താവിച്ചു.

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്പ്രത്യേകം നിയ്യത്തില്‍നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബലമതം.

🖊 നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി).

ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).


✒ അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്).

അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ).

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹

🔛ഇസ്ലാം സമാധാനത്തിന്റ മതം !
നല്ല നല്ല വാർത്തകളും ഹദീസുകളും ഇസ്ലാമികപരമായ പോസ്റ്റുകളും നിങ്ങളെ തേടിയെത്താൻ,.

💥നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)

*🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ *
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ

 തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ



💥വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.

കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക്‌ തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324)

ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത്

യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

🖊അല്ലാഹു തആലാ പറയുന്നു : നിങ്ങൾക്ക് ശുദ്ധീകരിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക (മാഇദഃ 6 )

🖊ശുദ്ധീകരിക്കാൻ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക , എന്നിട്ടു മുഖവും രണ്ടു കൈകളും തടവുക (നിസാ : ൪൩)

✒നബി (സ) തങ്ങൾ പറഞ്ഞു : ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി (ഇമാം അഹ്മദ് റഹ്)

വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.

💥 തയമ്മുമിന്റെ നിബന്ധനകള്‍

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്‍ള് നിസ്‌കാരം മാത്രമേ നിസ്‌കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്‌നി-1/ ദാറുല്‍ മഹാസിന്‍ 188)

1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.

(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

2. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.

3. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.

4. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.

5. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.

6. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)

💥 തയമ്മുമിനുള്ള മൂന്നു കാരണങ്ങൾ

1 . വെള്ളം ഇല്ലാതിരിക്കാൻ

2 . കൊല്ലൽ നിഷിദ്ധമായ ജീവികളുടെ ജീവികളുടെ ദാഹശമനത്തിനു വെള്ളം ആവശ്യമായി വരൽ

3 . വെള്ളം ഉപയോഗിക്കുന്നത് മൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക , സുഖം പ്രാപിക്കാൻ താമസം നേരിടുക , വെള്ളം ഉപയോഗം മൂലം പ്രത്യക്ഷാവയവങ്ങളിൽ വികൃതമായ പാടുകൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാണ് .

ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി ഉള്ളവരും , വലിയ അശുദ്ധി ഉള്ളവരും വുളൂ , കുളി എന്നിവയ്ക്ക് പകരം തയമ്മം ചെയ്യണം (തുഹ്ഫ 1/325)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹