Thursday, February 28, 2019

നായയുടെ 10 ഗുണങ്ങൾ നമ്മളിലും ഉണ്ടാകണം

 നായയുടെ 10 ഗുണങ്ങൾ നമ്മളിലും ഉണ്ടാകണം


💥നായയും പന്നിയും വെറുക്കപ്പെട്ട ജീവികളാണങ്കിലും നായയുടെ ജീവിത രീതിയില്‍ പത്തു കാര്യങ്ങള്‍ ഏതൊരു മുഅ്മിനായ മനുഷ്യന്‍റെയും അടയാളങ്ങളാണന്ന് ഹസനുല്‍ ബസ്വരി റ)ഉദ്ധരിക്കുന്നുണ്ട്....

ഹസനുല്‍ ബസ്വരി റ)പറയുന്നു.നായയുടെ ജീവിത രീതിയില്‍ പത്ത് ഗുണ പാഠങ്ങളുണ്ട്.അവ ഒരു മുഅ്മിനായ മനുഷ്യനില്‍ ഉണ്ടാകല്‍ അത്യന്താപേക്ഷിതമാണ്.

1⃣നായ വിശപ്പേറിയ ജീവിയാണ്.അത് സ്വാലിഹീങ്ങളുടെ അടയാളത്തില്‍ പെതാണ്.

2⃣നായ സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കില്ല.അത് അല്ലാഹുവില്‍ തവക്കുല്‍(ഭരമേല്‍പ്പിക്കല്‍)ആക്കുന്നവരുടെ അടയാളമാണ്.

3⃣അവര്‍ നാളേക്ക് വേണ്ടി ഒന്നും കണ്ടുവെച്ചിട്ടുണ്ടാകില്ല.ജീവിതം നാഥനില്‍ സമര്‍പ്പിച്ച കൂട്ടരാണവര്‍.

4⃣നായ രാത്രി സമയങ്ങളില്‍ കുറച്ചേ ഉറങ്ങൂ.അത് അല്ലാഹുവെ സ്നേഹിക്കുന്നവരുടെ അടയാളമാണ്.

5⃣ഒരു നായ ചത്ത് കഴിഞ്ഞാല്‍ അതിനാ ഭൂമിയില്‍ അനന്തരവകാശമുണ്ടാകില്ല.ഇത് ഐഹിക സുഖം ത്യജിച്ച (മുതസാഹിദീന്‍)വരുടെ വിശേഷണമാണ്.

6⃣നായ അതിന്‍റെ കൂട്ടുകാരുമായി ഏത് പ്രശ്നങ്ങള്‍ക്കും എത്ര കടിച്ച് കീറിയാലും അവര്‍ അവരുടെ സുഹൃദ് ബന്ധം വിഛേദിക്കില്ല.ഇത് സത്യ സന്ധരായ മുരീദീങ്ങളുടെ അടയാളമാണ്.

7⃣നായ ഭൂമിയിലേറ്റവും താഴ്ന്ന സ്ഥലങ്ങളെ ഇഷ്ടപ്പെടുന്നു.ഇത് വിനായാന്വിതരുടെ അടയാളമാണ്.

8⃣നായ സ്ഥിരം കിടക്കാറുളള സ്ഥലത്ത് മറ്റാരെയെങ്കിലും കണ്ടാല്‍ അത് കിടക്കുന്നവരെ ശല്യപ്പെടുത്താതെ മറ്റൊരിടമന്വേഷിക്കും.ഇത് ഉള്ളത് കൊണ്ട്തൃപ്തി പെടുന്നവരുടെ അടയാളമാണ്.

9⃣നായ ഒരുപാട് ദ്രോഹിക്കുകയും അതിനെ ആട്ടിയോടിക്കുകയും ചെയ്താലും പിന്നീടതിന് തിന്നാനിട്ട് കൊടുത്താല്‍ അത് മുമ്പേ ചെയ്ത ദ്രോഹങ്ങള്‍ക്ക് പകവെക്കില്ല.ഇത് അല്ലാഹുവിനെ ഭയക്കുന്നവരുടെ അടയാളമാണ്.

🔟നായ ഒരു സഥലത്തു നിന്ന് വിട്ടുപോയാല്‍ പിന്നെ അവിടേക്ക് തിരിഞ്ഞു നോക്കുകയില്ല.ഇത് അല്ലാഹുവിനെ സൂക്ഷിക്കുന്നവരുടെ അടയാളമാണ്. (റൂഹുല്‍ ബയാന്‍ 5/227)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:

Post a Comment