Thursday, May 9, 2019

അല്‍കഹ്ഫ്: മഹത്വവും പ്രതിഫലവും

*🌹അല്‍കഹ്ഫ്: മഹത്വവും പ്രതിഫലവും🌹*

💥വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാമത്തെ സൂറത്താണ് സൂറത്തുല്‍ കഅ്ഫ്. 110 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മാഹാത്മ്യത്തെക്കുറിക്കുന്നു. വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത. ജുമുഅ:യും പള്ളിയിലെ ജമാഅത്തും സ്ത്രീകള്‍ക്കില്ലെങ്കിലും അല്‍ കഅ്ഫ് ഓതല്‍ അവര്‍ക്കും സുന്നത്താണ്. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ പരിശുദ്ധ ചരിത്ര കഥകള്‍ പ്രതിപാധിക്കുന്നത്. ഈ സൂറത്തിന്റെ പ്രത്യേക മഹത്വങ്ങളും പാരായണം ചെയ്താലുള്ള പ്രയോജനങ്ങളും തുടര്‍ന്നും വായിക്കുക.

റഹ്മത്തിന്റെ മലക്കുകളുടെ സാന്നിധ്യം
അല്‍ബറാഅ് (റ) പറയുന്നു. ഒരാള്‍ സൂറത്തുല്‍ കഅ്ഫ് പാരാണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേഘത്തിനോട് സാമ്യമുള്ള ഒരു പ്രത്യേക നിഴല്‍ തന്റെ തലക്കുമുകളില്‍ പ്രത്യക്ഷപ്പെട്ട് അത് അടുത്തടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്റെ സമീപത്ത് രണ്ട് കയറുകളില്‍ കെട്ടിയടപ്പെട്ടിരുന്ന കുതിര ചാടാന്‍ തുടങ്ങി. അടുത്ത പ്രഭാതമായപ്പോള്‍ അദ്ദേഹം നബ(സ്വ)യെ സമീപിച്ച് വിഷയം പറഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു. ഖുര്‍ആന്‍ പാരായണം കാരണമായി വാനലോകത്തുനിന്ന് ഇറങ്ങിവന്ന കാരുണ്യത്തിന്റെ മലക്കുകളാണിത്. (ബുഖാരി-മിശ്ഖാത്ത് 184) ഈ സംഭവത്തോട് സമാനമായ മറ്റൊന്ന് സൂറത്തുല്‍ ബഖറയിലും വിവരിച്ചിട്ടുണ്ട്.

ദജ്ജാലിന്റെ ഭീകരതയില്‍ നിന്നുള്ള മോചനം
അവസാന നാളില്‍ വിശ്വാസികള്‍ നേരിടേണ്ടിവരുന്ന അതിഭയാനകമായ വിപത്തുകളില്‍ പെട്ടതാണ് ദജ്ജാലിന്റെ ആഗമനം. നല്ലമനുഷ്യരെ വഴിതെറ്റിക്കാനുള്ള കഠിന ശ്രമങ്ങള്‍ ദജ്ജാലില്‍ നിന്നുണ്ടാവും. ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരത്തിന് ശേഷവും ഒടുവിലത്തെ അത്തഹിയാത്തില്‍ ദുആ ചെയ്യണമെന്ന് പ്രത്യേകം പഠിപ്പിച്ചത് അവന്റെ ഭീകരതയുടെ ഭയാനകതയെ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച ദിനങ്ങളില്‍ ഈ സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ജുമുഅക്ക് പോകുന്ന പുരുഷന്മാര്‍ക്കു മാത്രമല്ല വീട്ടില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്കും സുന്നത്താണ്. നബി (സ) പറഞ്ഞു.”വെള്ളിയാഴ്ച ദിവസം ഒരാള്‍ സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ രണ്ടു വെള്ളിയാഴ്ചക്കിടയിലെ സമയങ്ങളത്രയും അവന്റെ ഹൃദയവും ഖബറും പ്രകാശിക്കുന്നതാണ്.”(ബൈഹഖി- മിര്‍ഖാത് -2-605)
ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ) എന്നിവര്‍ ഉദ്ദരിക്കുന്നു. ”വെള്ളിയാഴ്ച രാത്രിയോ പകലോ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന് അവന്‍ ഓതുന്ന സ്ഥലത്തുനിന്ന് തുടങ്ങി വിശുദ്ധ മക്കവരെ വ്യാപിക്കുന്ന പ്രകാശം നല്‍കപ്പെടും. ഒരു വെള്ളിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ പാപമോചനം ലഭിക്കും. എഴുപതിനായിരം മലക്കുകള്‍ പ്രഭാതം വരെ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. രോഗവിപത്തുകളില്‍ നിന്ന് മുക്തി ലഭിക്കും. വെള്ളപ്പാണ്ട്, കുഷ്ഠം ശ്വാസകോശ രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ദജ്ജാലിന്റെ ഭീകരതയില്‍ നിന്നും സുരക്ഷ ലഭിക്കും”. (ഇഹ്‌യാ 1-193)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه🌹*

Wednesday, May 8, 2019

*ഫർളു ഖളാഉളളവന്റെ ദിക്ർ- സ്വലാത്ത് ?:*


*🌟റമളാൻ മസ്‌അലകൾ *

*ഫർളു ഖളാഉളളവന്റെ ദിക്ർ- സ്വലാത്ത് ?:*

*❓ചോദ്യം:* ഫർളു നമസ്കാരങ്ങൾ ഖളാ വീട്ടാതുളള സുന്നത്തു നമസ്കാരം ഹറാമാണല്ലോ. എന്നാൽ ദിക്റ്, സ്വലാത്ത് എന്നിവ ചൊല്ലുന്നതിന്റെ വിധിയെന്ത്?

*✅ഉത്തരം:* കാരണം കൂടാതെ നഷ്ടപ്പെട്ട ഫർളു നമസ്കാരങ്ങൾ ഖളാഅ് വീട്ടാനുളളവൻ, നിർബന്ധമായ ചെലവിനു വേണ്ടി ദണ്ഡിക്കൽ, ഉറക്കം പോലുളള അനിവാര്യാവശ്യങ്ങൾക്കല്ലാതെ മറ്റെന്തിനു വിനിയോഗിക്കുന്ന സമയവും പ്രസ്തുത ഫർളു നമസ്കാരം ഖളാഅ് വീട്ടുവാൻ വേണ്ടി വിനിയോഗിക്കൽ നിർബന്ധമാണ്. ഇതിന്നല്ലാതെ സുന്നത്തോ അനുവദനീയമോ ആയ മറ്റെന്താവശ്യത്തിനു വേണ്ടി സമയം കളയുന്നതും അയാൾക്കു കുറ്റകരമാണ്. തത്സമയം പ്രവർത്തിച്ചില്ലെങ്കിൽ നഷ്ടപ്പെട്ടു പോകുന്ന മറ്റു ഫർളായ കാര്യങ്ങൾക്കു വേണ്ടി മാത്രമേ ഇയാൾ സമയം ചെലവഴിക്കാൻ പാടുളളൂ. ഇതാണു നിയമം. തുഹ്ഫ: 1-440.

ഇതല്ലാതെ സുന്നത്തായ നമസ്കാരങ്ങൾ മാത്രം ഹറാമാകുമെന്നും മറ്റേതു കാര്യങ്ങളും കളികളും അയാൾക്കു നിർവഹിക്കാമെന്നും ഒരു നിയമമില്ല. അങ്ങനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.
      

*നോമ്പിനു പറ്റിയ ആഹാര രീതികൾ*

*നോമ്പിനു പറ്റിയ ആഹാര രീതികൾ* :

11 മാസത്തെ ആഹാരജീവിത രീതികൊണ്ട്‌ നമ്മുടെ ശരീരത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കുകയും, വരുന്ന 11 മാസത്തേക്ക്‌ നമ്മുടെ ശരീരത്തെ ആരോഗ്യ സജ്ജമാക്കുകയും ചെയ്യുക എന്നതാണ്‌ നോമ്പിന്റെ ആരോഗ്യ മാനം‌.

പ്രകൃതിയോടും ദൈവത്തോടും അടുത്തുവസിക്കുക എന്നാണ്‌ ഉപവസിക്കുക (നോമ്പ്‌) എന്നതിന്നർത്ഥം. ഉപവാസസമയത്ത്‌ ശരീരത്തിലെ 'രോഗകോശങ്ങളെ' ശരീരം സ്വയം ഇല്ലായ്മ ചെയ്തു കൊണ്ട്‌, മാരകരോഗങ്ങളിൽ നിന്ന് ‌നമ്മെ രക്ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്‌. ഈ കണ്ടെത്തെലിനാണു 2016 ൽ ജപ്പാൻകാരനായ Yoshinori Ohosumi ക്കു നോബൽ സമ്മാനം ലഭിച്ചത്‌.

എല്ലാ മതങ്ങളിലും വ്യത്യസ്ഥമായ രീതിയിൽ ഉപവാസം ഉണ്ട്‌. എന്നാൽ കാലം പിന്നിട്ടപ്പോൾ ഉപവാസത്തിന്റെ ലക്ഷ്യത്തെ തകിടം മറിക്കുന്ന
ആഹാര രീതികളാണു ജനങ്ങൾ പലപ്പോഴും സ്വീകരിക്കുന്നത്‌. അതുകൊണ്ട്‌‌ നോമ്പ്‌ കഴിയുന്നതോടെ പലരും രോഗികളായി മാറുന്ന സ്ഥിതിയുണ്ട്‌.

*നോമ്പിൽ സ്വീകരിക്കാവുന്ന ആഹാര രീതികൾ*:-

1) രാവിലെ മുതൽ വൈകീട്ട് വരെ ദൈർഘ്യമേറിയ ഉപവാസം അവസാനിപ്പിക്കുമ്പോൾ‌ എളുപ്പം ദഹിക്കാവുന്ന ആഹാരമാണു നല്ലത്‌. ഉദാ: കാരക്ക / പച്ചവെള്ളം / ഇളനീർ / പഴങ്ങൾ എന്നിവ.

പഴങ്ങൾക്ക്‌ ഒപ്പം എണ്ണയിൽ പൊരിച്ചത്‌‌, മറ്റു വേവിച്ച അഹാരങ്ങൾ‌‌ എന്നിവ കഴിക്കാതിരിക്കുക. പഞ്ചസാര കലർത്തിയ പാനീയങ്ങളായ‌ ജ്യൂസ്‌, സർബത്ത്‌, ചായ, കാപ്പി എന്നിവ ദോഷകരമാണ്. തിളപ്പിച്ച വെള്ളം ഗുണമില്ല. ജ്യൂസിനെക്കാ‌ൾ നല്ലത്‌ പഴങ്ങൾ നേരിട്ട്‌ കഴിക്കുന്നതാണ്‌.

2) അടുത്ത ആഹാരം ഒരു മണിക്കൂർ കഴിഞ്ഞ്‌ മതി (മഗ്‌രിബ്‌ നിസ്കാര ശേഷം) അപ്പോഴും നല്ലത്‌ പഴങ്ങൾ തന്നെ.

എന്നാൽ വേവിച്ച ആഹാരം വേണമെന്നുള്ളവർ മൈദ കൊണ്ടുള്ള ആഹാരം, തവിടില്ലാത്ത അരി കൊണ്ടുള്ള ആഹാരം, ബ്രോയിലർ ചിക്കൻ എന്നിവ പൂർണ്ണമായി ഒഴിവാക്കുക. എണ്ണയിൽ വറുത്തത്‌ നോമ്പുകാരനു ദോഷം ചെയ്യും. അതുകൊണ്ട്‌ അവ പൂർണ്ണമായി ഒഴിവാക്കുകയോ തീരെ കുറക്കുകയോ ചെയ്യുക. ഇറച്ചിയും മീനും 11 മാസം അടിച്ചു പൊളിച്ചു തിന്നവർക്കു ഈ ഒരു മാസ‌മെങ്കിലും അവ ഒഴിവാക്കാവുന്നതാണ്‌. മാംസം നിർബ്ബന്ധമെങ്കിൽ അളവു നന്നായി കുറക്കുക. കൂടെ ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിച്ചു കൊണ്ട്‌ നാരുകളുടെ കുറവു നികത്തുക. നാരുകളുടെ കുറവു കൊണ്ടാണു മലബന്ധം‌, മുടികൊഴിച്ചിൽ, കാഴ്ച്ചക്കുറവ്‌, പല്ലുവേദന, തണ്ടെല്ലുവേദന, പ്രമേഹം, മുതൽ കാൻസർ വരെയുള്ള മിക്ക രോഗങ്ങളും ഉണ്ടാകുന്നത്‌.

പുളിപ്പിച്ച ആഹാരം നല്ലതല്ല. വേവിച്ച അഹാരങ്ങൾക്ക്‌ ഒപ്പം പഴങ്ങൾ, വെള്ളം എന്നിവ കഴിക്കാതിരിക്കുക. ഉപ്പിന്റെയും എരുവിന്റെയും എണ്ണയുടെയും അംശം കുറച്ചാൽ
ആഹാരത്തോടൊപ്പമുള്ള വെള്ളംകുടിക്കൽ ഒഴിവാക്കാൻ കഴിയും.

3) ഇഷാ നിസ്കാര ശേഷം ആഹാരം പാടില്ല. കാരണം നേരത്തെ കഴിച്ച ആഹാരം തന്നെ ദഹിക്കാൻ സമയമായിട്ടില്ല. അതിനു മീതെ വീണ്ടും ആഹാരം ചെല്ലുന്നത്‌ ദോഷമാണ്‌. എനാൽ പച്ചവെള്ളം എത്രയും ആകാം.

4) അത്താഴത്തിനു കഴിയുമെങ്കിൽ വേവിക്കാത്ത ആഹാരം തന്നെ കഴിക്കുന്നതാണു ഗുണം. പഴങ്ങൾ/നാളികേരം / ഈത്തപ്പഴം.

ഇനി വേവിച്ച ആഹാരം കഴിക്കണമെന്നുള്ളവർ മുകളിൽ സൂചിപിച്ച പോലെ കഴിക്കുക.

മേൽപറഞ്ഞ പ്രകാരം റമദാനിൽ ആഹാരം പരമാവധി 3 നേരമാക്കി കുറക്കുക. അതിൽ 1 നേരം മാത്രം വേവിച്ചതും ബാക്കി 2 നേരം വേവിക്കാത്തതുമാണ്‌ (പഴ‌ങ്ങൾ/സാലാഡുകൾ) നല്ലത്‌. ഇടക്കിടക്ക്‌ എന്തെങ്കിലും എടുത്തു തിന്നുന്ന ശീലം ഒഴിവാക്കുക.

ഒരു കാരണവശാലും ആഹാരം കൊണ്ട്‌ വയർ നിറക്കരുത്‌. 'വയറിന്റെ മൂന്നിൽ ഒന്ന് മാത്രം ഭക്ഷണം, മൂഞ്ഞിലൊന്ന് വെള്ളം, മൂന്നിലൊന്ന് വായു' എന്ന് ഉപദേശിച്ച മതത്തിന്റെ ഏറ്റവും പുണ്യമുള്ള മാസമാണ്‌ റമദാൻ. നിറയ്ക്കുന പാത്രത്തിൽ ഏറ്റവും മോശം നമ്മുടെ വയറാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്‌. വയർ നിറഞ്ഞാൽ ക്ഷീണം കൂടും. ആരാധനകൾക്ക് ഉന്മേഷം കുറയും. ‌

പകൽ ആഹാരം കഴിക്കാൻ പറ്റാത്തതിന്റെ പ്രതികാരമെന്ന നിലക്കാണു നോമ്പ്‌ തുറന്നാൽ ചിലർ പെരുമാറുന്നത്‌.
വിഷപ്പിന്റെ വിലയെന്തെന്ന് മനസ്സിലാക്കാനും, പട്ടിണിപ്പാവങ്ങളുടെ വിഷമതകൾ അറിയാനും നോമ്പ്‌ നമ്മെ പ്രാപ്തമാക്കണം. അതുകൊണ്ട്‌ മറ്റു മാസങ്ങളെ അപേക്ഷിച്ച്‌ നോമ്പിന്റെ മാസത്തിൽ ആഹാരത്തിന്റെ അളവു ഗണ്യമായി ‌കുറയണം. അതുമൂലം സാമ്പത്തിക ചിലവും കുറയണം. മറിച്ചാണു സംഭവിക്കുന്നത്‌ എങ്കിൽ നോമ്പിന്റെ ചൈതന്യം നഷ്ടമാകും.

ഈ കാര്യങ്ങൾ ഉൽബോധനം ചെയ്യേണ്ടത്‌ 'മോഡേൺ മെഡിസിൻ'  എന്ന് സ്വയം കരുതുന്ന ആരോഗ്യ പ്രവർത്തകരുടെ ബാധ്യതയാണ്‌‌. എന്നാൽ ആരോഗ്യ രംഗം ഇന്ന് വ്യവസായമായി മാറിയിട്ടുണ്ട്‌. ജനങ്ങൾക്ക്‌ രോഗമില്ലാതായാൽ അവർക്ക്‌ ഗുണമൊന്നുമില്ല. മറിച്ച്‌ ദോഷമാണ്‌. ഒരാൾ രോഗവിമുക്തി കൈവരിച്ചാൽ അവർക്ക്‌ ഒരു ക്ലൈന്റ്‌ നഷ്ടമാകുകയാണ്‌. അതുകൊണ്ട്‌ നമ്മുടെ ആരോഗ്യം നമ്മൾ തന്നെ സംരക്ഷിക്കേണ്ടി വരുന്നു.

Wednesday, March 6, 2019

പള്ളി എങ്ങനെ ഭരിക്കണം, ആര് ഭരിക്കണം?

പള്ളി എങ്ങനെ ഭരിക്കണം, ആര് ഭരിക്കണം?



✅ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പ്രസ്താവിച്ചു. പള്ളികള്‍ ഭൂമിയില്‍ അല്ലാഹുവിന്റെ വീടുകളാകുന്നു. ഭൂനിവാസികള്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങള്‍ പ്രകാശിതങ്ങളാകുന്നതു പോലെ, ആകാശനിവാസികള്‍ക്ക് അവ (പള്ളികള്‍) പ്രകാശിതങ്ങളാകുന്നു. (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/7).

✅ ഇബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: തീര്‍ച്ചയായും ഭൂമിയില്‍ അല്ലാഹുവിന്റെ വീടുകള്‍ പള്ളികളാണ്. തീര്‍ച്ചയായും അവ സന്ദര്‍ശിക്കുന്നവനെ അല്ലാഹു ആദരിക്കാതിരിക്കില്ല (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/22).

✅ അനസുബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്നു. നിശ്ചയമായും റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: എന്റെ സമുദായത്തിനു പിന്നീട് ഒരു കാലഘട്ടം വരും. അന്ന് അവര്‍ പള്ളികളുടെ കാര്യത്തില്‍ പരസ്പരം അഭിമാനം കൊള്ളും. വളരെ അപൂര്‍വ്വമായിട്ടല്ലാതെ അവയെ യഥാവിധി അവര്‍ പരിപാലിക്കുകയില്ലെന്നിരിക്കെ (ബുഖാരി).

✅ നബി തിരുമേനി(സ) പ്രസ്താവിച്ചതായി അനസ്(റ) ഉദ്ധരിക്കുന്നു. അല്ലാഹു പറയുന്നു: എന്റെ പ്രതാപവും എന്റെ മഹത്വവും തന്നെ സത്യം. ഞാന്‍ ഭൂനിവാസികളെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നു. തദവസരം എന്റെ ഭവനങ്ങളുടെ പരിപാലകരെയും എന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുന്നവരെയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ മാപ്പിരക്കുന്നവരെയും ഞാന്‍ നോക്കുമ്പോള്‍ ആ ശിക്ഷയെ അവരില്‍ നിന്ന് ഞാന്‍ തിരിച്ചു കളയുന്നു (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 2/35).

✅ അലി(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രവചിച്ചു: ജനങ്ങള്‍ക്ക് ഒരു കാലഘട്ടം വരുക വിദൂരമല്ല. അന്ന് ഇസ്‌ലാമിന്റെ പേരല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല. ഖുര്‍ആന്റെ ലിപിയല്ലാതെ മറ്റൊന്നും നിലവിലുണ്ടാവുകയുമില്ല. അവരുടെ പള്ളികള്‍ നിബിഡസുന്ദരങ്ങളായിരിക്കും, അവ ഭക്തിശൂന്യങ്ങളായിരിക്കെ. അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിനു ചുവടെയുള്ളവരില്‍ ഏറ്റവും ദുഷ്ടരായിരിക്കും, അവരുടെ പക്കല്‍ നിന്ന് കുഴപ്പം ആവിര്‍ഭവിക്കും. അവരിലേക്കു തന്നെ ആ കുഴപ്പം തിരിച്ചു പോവുകയും ചെയ്യും. (ശുഅബുല്‍ ഈമാന്‍: ബൈഹഖീ, മിശ്കാത്ത് 276).

✅ അബൂബക്ര്‍ സിദ്ധീഖ്(റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: വല്ല വ്യക്തിയും മുസ്‌ലിംകളുടെ കാര്യത്തില്‍ നിന്ന് വല്ലതും ഏറ്റെടുക്കുകയും എന്നിട്ട് അവരുടെ മേല്‍ പക്ഷപാതം കാണിച്ചുകൊണ്ട് ഒരാളെ അധികാരസ്ഥനാക്കുകയും ചെയ്താല്‍ അവന് അല്ലാഹുവിന്റെ കോപമുണ്ടായിരിക്കും. അവന്റെ പക്കല്‍ നിന്ന് നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു ധര്‍മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അങ്ങനെ അവനെ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ് (ഹാകിം, അഹ്മദ്: സവാജിര്‍ 2/113).

💥 ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നിസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് കൊടുത്തു വീട്ടുകയും അല്ലാഹുവെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത്. എന്നാല്‍ അക്കൂട്ടര്‍ സന്മാര്‍ഗം പ്രപിച്ചവരുടെ കൂട്ടത്തില്‍ പെട്ടവരായേക്കാം” (9: 18).

❓അപ്പോള്‍ മതനിഷ്ഠയും ധര്‍മ്മനിഷ്ഠയുമാണ് പള്ളിപരിപാലകരുടെ പ്രഥമയോഗ്യത. ഈ യോഗ്യതയില്ലാത്തവരെ പള്ളിഭരണത്തിനും പരിപാലനത്തിനും ഏല്‍പ്പിക്കാവതല്ല. മുസ്‌ലിംകളുടെ ഏതെങ്കിലും ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം ഒരു അക്രമിയെയോ അധര്‍മ്മിയെയോ ഏല്‍പ്പിക്കുന്നത് വന്‍കുറ്റങ്ങളില്‍ പെട്ടതാണെന്ന് ആധികാരിക ശാഫിഈ കര്‍മ്മശാസ്ത്രപണ്ഡിതനായ ഇബ്‌നു ഹജര്‍ ഹൈതമി അദ്ദേഹത്തിന്റെ സവാജിര്‍ എന്ന ഗന്ഥത്തില്‍ (2: 113) രേഖപ്പെടുത്തിയിട്ടുണ്ട്.

👆ജനങ്ങള്‍ പള്ളികളെ തങ്ങളുടെ അഭിമാനചിഹ്നങ്ങളായി കാണും. ആവശ്യത്തിലധികം അവ പൊക്കുന്നതിലും വലുതാക്കുന്നതിലും അനാവശ്യമായ അലങ്കാരപ്പണികള്‍ നടത്തുന്നതിലും അവര്‍ മത്സരം തന്നെ നടത്തും. പള്ളികള്‍ അത്യുന്നതങ്ങളും സുന്ദരസുമോഹനങ്ങളും ജനനിബിഡങ്ങളുമായിരിക്കും. പക്ഷെ, അവിടെ ഒന്നു മാത്രം ഉണ്ടായിരിക്കുകയില്ല. ജനമനങ്ങളെ നയിക്കേണ്ട, ജനനായകരെ നിയന്ത്രിക്കേണ്ട ഭക്തി എന്ന അമൂല്യസമ്പാദ്യം. ഇസ്‌ലാമിന്റെ പേരും ഖുര്‍ആന്റെ ലിപിയും മാത്രം അവശേഷിക്കുന്ന കാലഘട്ടത്തിലെ ചിത്രമാണിത്. ഈ ചിത്രമാണ് ആറാം നമ്പറിലെ തിരുവചനം വരച്ചു കാണിച്ചിട്ടുള്ളത്.

🔰ഭരണകര്‍ത്താക്കള്‍ പള്ളികളുടെ കെട്ടിടങ്ങളും സമ്പത്തും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പള്ളിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറുന്നതിന് ആവശ്യമായ ഖത്തീബ്, ഇമാം, മുഅദ്ദിന്‍, ക്ലീനര്‍ ആദിയായവരെ നീതിനിഷ്ഠമായി നിയമിക്കുകയും അവര്‍ക്ക് മാന്യമായ ശമ്പളം നല്‍കുകയും ചെയ്യേണ്ടതാണ്. ഖത്തീബ്, ഇമാം, മുഅദ്ദിന്‍ എന്നിവരാണ് പള്ളിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. അവരെ അവലംബിച്ചാണ് പള്ളിയിലെ മുഖ്യാരാധനകള്‍ നടക്കുന്നത്. അതുകൊണ്ട് ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ ഒരിക്കലും പക്ഷപാതിത്വമോ ലഘുസമീപനമോ സ്വീകരിക്കാന്‍ പാടില്ല.

❓പള്ളിയില്‍ നിയുക്തനാകുന്ന മുഅദ്ദിന്‍ പ്രായപൂര്‍ത്തി വന്ന വിശ്വസ്തനായ സമയവിവരമുള്ള മുസ്‌ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. ഈ ഉപാധി ലംഘിച്ചാല്‍ നിയമനം അസാധുവാകും. പ്രസ്തുത മുഅദ്ദിന്‍ ധര്‍മ്മനിഷ്ഠനും ഉച്ചസ്വരനും ശബ്ദഭംഗിയുള്ളവനുമായിരിക്കല്‍ സുന്നത്താണ്. അപ്പോള്‍ നിയമനത്തില്‍ അങ്ങനെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഏതു സദാചാരിയെയും ദുരാചാരിയെയും തുടര്‍ന്നു നിസ്‌കരിക്കാമെങ്കിലും ഇമാമുകളുടെ നിലവാര വ്യത്യാസമനുസരിച്ച് ജമാഅത്തിന്റെ പ്രതിഫലത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നതാണ്.

✅ ഇമാം ഹാകിം ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് കാണുക. നിങ്ങളുടെ നിസ്‌കാരം സ്വീകരിക്കപ്പെടുക എന്നത് നിങ്ങള്‍ക്കു സന്തോഷകരമെങ്കില്‍ നിങ്ങളില്‍ ഉത്തമന്മാര്‍ നിങ്ങളുടെ നിസ്‌കാരത്തിനു നേതൃത്വം നല്‍കട്ടെ. കാരണം ഇമാമുകള്‍ നിങ്ങളുടെയും നിങ്ങളുടെ രക്ഷിതാവിന്റെയും ഇടക്കുള്ള നിവേദകരാണ് (തുഹ്ഫ 2/294).

👆മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളെല്ലാം അവഗണിച്ചു കൊണ്ട് സ്വേച്ഛാനുസാരമോ പക്ഷപാതപരമായോ പള്ളി ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും സ്വേച്ഛാനുസാരം ശരിയായ കാരണമില്ലാതെ അവരെ പിരിച്ചുവിടുകയും ചെയ്യുന്ന പ്രവണത പല പള്ളി ഭരണകര്‍ത്താക്കളിലും കണ്ടു വരുന്നു. ഇത്തരക്കാരോടാണ് ഏഴാം നമ്പര്‍ ഹദീസിലെ ഊഷ്മളമായ താക്കീത്: വല്ല വ്യക്തിയും മുസ്‌ലിംകളുടെ കാര്യങ്ങളില്‍ നിന്ന് വല്ലതും ഏറ്റെടുക്കുകയും എന്നിട്ട് പക്ഷപാതപരമായി നിയമനം നടത്തുകയും ചെയ്താല്‍ അവന്‍ ശാപാര്‍ഹനാണെന്നും അവന്റെ സകലകര്‍മ്മങ്ങളും അസ്വീകാര്യങ്ങളാണെന്നും അവസാനം അവന്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവരുമെന്നുമാണ് പ്രസ്തുത ഹദീസ് നല്‍കുന്ന മുന്നറിയിപ്പ്.

❌ പള്ളിയോ പള്ളിയുടെ വസ്തുവകകളോ വാഖിഫിന്റെ അല്ലെങ്കില്‍ സ്ഥാപകന്റെ ഉപാധികള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കാന്‍ പാടില്ല. വാചികമായോ ലിഖിതമായോ ഉപാധി വെച്ചിട്ടില്ലെങ്കില്‍ അയാളുടെ കാലത്തുള്ള മതവിരുദ്ധമല്ലാത്ത കീഴ്‌വഴക്കവും നാട്ടാചാരവും ഉപാധിയായി കാണേണ്ടതാണ് (തുഹ്ഫ 6/284, 6/60). അപ്പോള്‍ സുന്നികളായ പൂര്‍വ്വീകര്‍ സ്ഥാപിച്ച പള്ളികള്‍ സുന്നി വിരുദ്ധര്‍ക്ക് ഭരിക്കുവാനോ അവരുടെ ആചാരങ്ങള്‍ അവിടെ നടപ്പിലാക്കുവാനോ അതിനു മറ്റുള്ളവര്‍ അംഗീകാരം നല്‍കുവാനോ ഒരു കാരണവശാലും പാടുള്ളതല്ല. ഇവ്വിധം ബിദ്അത്തുകാര്‍ കയ്യേറിയ ധാരാളം പള്ളികള്‍ കേരളത്തിലുണ്ട്. അവരുടെ ഭരണം പൂര്‍ണ്ണമായും കയ്യേറ്റവും അപഹരണവുമാണ്. സുന്നിവിരുദ്ധമായി അവരവിടെ നടത്തുന്ന എല്ലാ ആരാധനകളും കുറ്റകരമാണ്.

✅ ഭരണകര്‍ത്താക്കള്‍ പള്ളിയുടെ സമ്പത്ത് ദുരുപയോഗപ്പെടാതെയും അന്യാധീനപ്പെടാതെയും കാത്തുസൂക്ഷിക്കേണ്ടതാണ്. അവിഹിതമായി ഒരു നാണയത്തുട്ടു പോലും ചെലവഴിക്കാന്‍ പാടില്ല. അപ്രകാരം തന്നെ അവിഹിതമായി ഒന്നും പള്ളിക്കു വേണ്ടി സ്വീകരിക്കാനും പാടില്ല. പളളിയുടെ ധനത്തിന് സകാത്തില്ല എന്നതു പോലെ തന്നെ സകാത്തുധനം പള്ളിക്കു വേണ്ടി സ്വീകരിക്കാനും പാടില്ല. എന്നാല്‍ പള്ളി നിര്‍മ്മാണം പോലെയുള്ള പൊതു ആവശ്യത്തിന് കടം വാങ്ങിയവന് അവന്‍ ധനികനെങ്കിലും ആ കടം വീട്ടുന്നതിന് സകാത്ത് കൊടുക്കാവുന്നതും വാങ്ങാവുന്നതുമാണ് (ഫത്ഹുല്‍ മുഈന്‍ പേജ്: 114, 120, 121).

🍇 പള്ളികള്‍ അനാവശ്യമായി അടച്ചുപൂട്ടാന്‍ പാടില്ല. കാരണം പള്ളി സദാസമയത്തും തുറന്നിടുന്നതാണ് സുന്നത്ത്. എന്നാല്‍ പള്ളിക്ക് നിന്ദനം വരുമെന്നോ അതിലെ സാധനങ്ങള്‍ വല്ലതും നഷ്ടപ്പെടുമെന്നോ ആശങ്കയുണ്ടാവുകയും തുറന്നിടേണ്ട ആവശ്യമില്ലാതിരിക്കുകയും ചെയ്താല്‍ പള്ളിയുടെയും പള്ളി ഉപകരണങ്ങളുടെയും സുരക്ഷക്കു വേണ്ടി നിസ്‌കാരസമയമല്ലാത്തപ്പോള്‍ പള്ളി അടക്കുന്നതിന് വിരോധമില്ല. ഉദാഹരണമായി മേല്‍പ്പറഞ്ഞ ആവശ്യത്തിന് ഇശാ നിസ്‌കാരാനന്തരം പള്ളി അടക്കാനാവുന്നതാണ് (ഗായതു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 14).

✅ അകാരണമായി പള്ളി അടക്കാന്‍ പാടില്ലെങ്കിലും ചില വ്യക്തികളെ പള്ളി പ്രവേശത്തില്‍ നിന്ന് തടയാവുന്നതാണ്. കുഷ്ഠരോഗി, വെള്ളപ്പാണ്ട് രോഗി, ദുര്‍ഗന്ധം വമിക്കുന്നവന്‍ എന്നിവരെ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയേണ്ടതാണ് (അല്‍ ഫതാവല്‍ കുബ്‌റാ: ഇബ്‌നു ഹജര്‍ 1/240).

❓അപ്രകാരം തന്നെ സംശയവിധേയരായ ആളുകളെ അസമയത്ത് പള്ളിപ്രവേശം നടത്തുന്നതില്‍ നിന്ന് തടയാവുന്നതാണ്. മഹാനായ ഇബ്‌നു മസ്ഊദ്(റ) രാത്രി സമയത്ത് പള്ളിയില്‍ രക്ഷാടനം നടത്താറുണ്ടായിരുന്നു. നിസ്‌കരിക്കുന്ന പുരുഷനല്ലാത്ത ഏതൊരു വ്യക്തിയെ കണ്ടാലും അയാളെ അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്താക്കുമായിരുന്നു (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/24).

✅ സമ്മതമില്ലാതെ അനാവശ്യമായി അവിശ്വാസികള്‍ പള്ളിയില്‍ കയറുന്നത് തടയേണ്ടതാണ്. ആവശ്യത്തിനു വേണ്ടി പ്രായപൂര്‍ത്തിയായ ഒരു മുസ്‌ലിമിന്റെ അനുവാദത്തോടു കൂടി അവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്. അപ്പോള്‍ പള്ളി ജീര്‍ണോദ്ധാരണം, പെയ്ന്റിംഗ് മുതലായ ആവശ്യങ്ങള്‍ക്കു വേണ്ടി അമുസ്‌ലിംകളെ പള്ളിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്. (തുഹ്ഫ & ശര്‍വാനി 1/272-273).

👆 പ്രവാചകരുടെ കാലത്ത് നടന്ന ഒരു സംഭവം ഇതിനു തെളിവായി വര്‍ത്തിക്കുന്നു. സഖീഫു ഗോത്രത്തിലെ ഒരു നിവേദകസംഘം ഒരു റമളാനില്‍ റസൂലുല്ലാഹി(സ)യെ സമീപിച്ചു. അപ്പോള്‍ തിരുമേനി അവര്‍ക്കായി പള്ളിയില്‍ ഒരു കൂടാരം നിര്‍മ്മിച്ചു കൊടുത്തു. അങ്ങനെ അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തിരുമേനിയോടൊപ്പം നോമ്പനുഷ്ഠിച്ചു(ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/28).

❓ചില ഉപാധികളോടെ പള്ളിയില്‍ പ്രഭാഷണങ്ങള്‍ നടത്താമെങ്കിലും കെട്ടുകഥകളോ വ്യാജഹദീസുകളോ ഉദ്ധരിച്ചു പള്ളിയില്‍ സംസാരിക്കുന്നതിനു അനുമതി നല്‍കാവതല്ല.

പല പ്രസംഗകരും പലപ്പോഴും അടിസ്ഥാന രഹിതമായ കഥകളും ഹദീസുകളും ഉദ്ധരിച്ചു പ്രസംഗിക്കുന്നതു കേള്‍ക്കാം. ഇതു നിരോധിക്കേണ്ടത് ഭാരവാഹികളുടെയും അറിവുള്ളവരുടെയും ബാധ്യതയാണ്. മഹാനായ സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ പറയുന്നു: ”വ്യാജനിര്‍മ്മിതങ്ങളോ ദുര്‍ബലങ്ങളോ ആയ ഹദീസുകളും പ്രവാചകന്മാരെ സംബന്ധിച്ചു ചില കഥാകാരന്മാര്‍ പറഞ്ഞിട്ടുള്ള അടിസ്ഥാന രഹിതങ്ങളായ കഥകളും വാര്‍ത്തകളും ഉദ്ധരിച്ചു കൊണ്ടു പള്ളികളില്‍ പ്രസംഗിക്കുന്നതിനെ സംബന്ധിച്ചു അതു പള്ളിയില്‍ അനുവദനീയമാണോ? അഥവാ അതു വിലക്കുകയും നിരോധിക്കുകയും ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചു.

തദവസരം ശൈഖുനാ ഇബ്‌നു ഹജര്‍(റ) ഇപ്രകാരം മറുപടി നല്‍കി: വ്യാജ നിര്‍മ്മിതങ്ങളായി ഗണിക്കപ്പെടുന്ന ഹദീസുകള്‍, അവയുടെ സ്വഭാവം വിവരിക്കാതെ, ഉദ്ധരിക്കല്‍ കഠിനമായ ഹറാമാണ്. അവ ഉദ്ധരിക്കുന്നവരെ നിരോധിക്കലും വിലക്കലും കഴിയുന്നവര്‍ക്കൊക്കെ നിര്‍ബന്ധമാണ്. എന്നാല്‍ ദുര്‍ബല ഹദീസുകള്‍, അതിന്റെ ദൗര്‍ബല്യം വ്യക്തമായോ സൂചന രീതിയിലോ ഉണര്‍ത്തിക്കൊണ്ടാണുദ്ധരിക്കുന്നതെങ്കില്‍ ആ ഉദ്ധാരണം അനുവദനീയമാണ്, അങ്ങനെയല്ലെങ്കില്‍ അനനുവദനീയവും. ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടില്ലാത്ത പ്രവാചകരെക്കുറിച്ചു പറയപ്പെടുന്ന കഥകളില്‍ സിംഹഭാഗവും അടിസ്ഥാനരഹിതങ്ങളാണ്. അതുകൊണ്ട് പള്ളിയില്‍ അവ പറുയന്നവനെയും നിരോധിക്കേണ്ടതാണ് (അല്‍ അജ്‌വിബത്തുല്‍ അജീബ: പേജ് 106 ചോദ്യം നമ്പര്‍ 57).

✅ പള്ളിയില്‍ ആരാധനകള്‍ക്ക് തടസ്സമോ സ്ഥലപരിമിതിയോ സൃഷ്ടിക്കുന്ന വിധം ഒരു ഉപകരണവും വെക്കാന്‍ പാടില്ല. ജുമുഅയില്ലാത്ത പള്ളിയില്‍ മിമ്പര്‍ വെക്കുന്നതും, ഖുര്‍ആന്‍ ഓതുന്നതിനു വേണ്ടി സ്ഥിരമായ മുസ്ഹഫ് പീഠം വെക്കുന്നതും ഈയിനത്തില്‍ പെട്ടതാണ് (ഇആനത്ത്3/186).

✅ എന്നാല്‍ പ്രസംഗകനു പള്ളിയില്‍ ഇരിക്കാനായി സ്ഥിരപീഠമോ കസേരയോ വെക്കാമോ? ശ്രോതാക്കള്‍ വര്‍ദ്ധിക്കുകയും ഒരു ഉയര്‍ന്ന പീഠത്തിലിരുന്നെങ്കിലേ എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാനും ശ്രദ്ധിക്കാനും കഴിയൂ എന്ന അവസ്ഥയുണ്ടാവുകയും ചെയ്താല്‍ പ്രസംഗകന്‍ ഉയര്‍ന്ന ഒരു പീഠത്തിലിരിക്കല്‍ സുന്നത്താണ്, അല്ല പ്രബലമായ സുന്നത്താണ്. നബി തിരുമേനി(സ) ആദ്യകാലങ്ങളില്‍ സ്വഹാബിമാരോടൊപ്പം തറയിലിരുന്നായിരുന്നു അവര്‍ക്കു വിവരങ്ങളും ഉപദേശങ്ങളും നല്‍കിയിരുന്നത്. പിന്നീട് അനുയായികള്‍ വര്‍ദ്ധിച്ചപ്പോള്‍ തിരുമേനിക്കു വേണ്ടി, പള്ളിയില്‍ ഒരു പീഠം നിര്‍മിച്ചു. പിന്നീട് ജനങ്ങളുടെ ശ്രവണ സൗകര്യാര്‍ത്ഥം, അതിന്മേല്‍ ഇരുന്നു കൊണ്ടായിരുന്നു അവിടുന്ന് ഉപദേശം നല്‍കിയിരുന്നത് (അല്‍ അജ്‌വിബത്തുല്‍ അജീബ: പേജ് 106 ചോദ്യം നമ്പര്‍ 58).

✅ അബൂ ഹുറൈറ(റ)യില്‍ നിന്നു ഇമാം നസാഈ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”നബി(സ) തന്റെ സ്വഹാബിമാരോടൊപ്പമിരിക്കുമായിരുന്നു. അപ്പോള്‍ വിദേശിക്കു തിരുമേനി(സ)യെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നു. അപ്പോള്‍ തിരുമേനിക്കു വേണ്ടി, കളിമണ്ണിന്റെ ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കപ്പെട്ടു”. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ശൈഖ് ഇബ്‌നു ഹജര്‍ പറയുന്നു: അധ്യാപനത്തിന്റെയും മറ്റും അനിവാര്യതയ്ക്കു വേണ്ടി, അധ്യാപകനു പ്രത്യേകമായി, പള്ളിയില്‍ ഒരു ഉയര്‍ന്ന സ്ഥലം ഏര്‍പ്പെടുത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. പക്ഷേ, ഒരു ഉപാധിയുണ്ട്. അതു കൊണ്ട് ആരാധനകള്‍ക്ക് സ്ഥലപരിമിതി നേരിടാതിരിക്കണം (അല്‍ ഫത്ഹുല്‍ മുബീന്‍: ഇബ്‌നു ഹജര്‍ പേജ്: 143).

✅ പള്ളിയില്‍ അലമാരികളും കട്ടിലുകളും (സ്ഥിര സ്വഭാവത്തില്‍) വെക്കുന്നത് ഹറാമാണ്. അതു വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണെങ്കിലും ശരി. നിസ്‌കരിക്കുന്നവര്‍ക്ക് അവകൊണ്ട് താല്‍ക്കാലിക വിഷമം ഉണ്ടായിട്ടില്ലെങ്കിലും ഹറാമുതന്നെ. കാരണം പള്ളിയില്‍ ചിലപ്പോള്‍ സംഘം വര്‍ദ്ധിക്കും. അപ്പോള്‍ പരിമിതിയും വിഷമവും നിസ്‌കരിക്കുന്നവര്‍ക്കു നേരിട്ടേക്കും. ഇതു പള്ളിയില്‍ താല്‍കാലിക കൂടാരമടിക്കുന്നതു പോലെയല്ല (അതു അനുവദനീയമാണ്, ഇത് അനുവദവനീയമല്ല) എന്തുകൊണ്ടെന്നാല്‍ അതു താല്‍ക്കാലികമാണ്, നിലനില്‍ക്കില്ല. ഇതു സ്ഥിരസ്വഭാവമുള്ളവയാണ്. (ഗായത്തു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 13-14)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌
എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

Tuesday, March 5, 2019

എന്താണ് തിലാവത്തിന്റെ സുജൂദും (സജദ) , സഹ് വിന്റെ (മറവിയുടെ) സുജൂദും

🌹എന്താണ് തിലാവത്തിന്റെ സുജൂദും (സജദ) , സഹ് വിന്റെ (മറവിയുടെ) സുജൂദും🌹



🌹സഹ്‍വിന്‍റെ സുജൂദ്

💥നിസ്കാരത്തില്‍ മറതി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി സലാം വീട്ടുന്നതിന് മുമ്പായി ചെയ്യുന്ന രണ്ട് സുജുദുകള്‍ക്കാണ് സഹ്‍വിന്‍റെ സുജൂദ് എന്ന് പറയുന്നത്.  എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല.  ശാഫി മദ്‍ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്നത്.

ഒന്ന്, ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണ്ണമായോ ഭാഗിമായോ ഒഴിവാക്കുക, അല്ലെങ്കില്‍ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക, അല്ലെങ്കില്‍ നിസ്കാരത്തിന്‍റെ ഭാഗമായി വരുന്ന ഖുനൂത് (സുബ്ഹി നിസ്കാരത്തിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റിലുമുള്ള ഖുനൂത്) പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ പ്രസ്തുത ഖുനൂതില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നുകൊണ്ടാണെങ്കിലും മനപ്പൂര്‍വ്വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നതാണ്. നിസ്കാരത്തിന്‍റെ ഭാഗമല്ലാത്ത നാസിലത്തിന്‍റെ ഖുനൂത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല, ചെയ്താല്‍ നിസ്കാരം ബാഥിലാകുന്നതുമാണ്.

രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാഥിലാകുന്ന കാര്യം മറന്ന് ചെയ്യുക. ചെറിയ രീതിയിലുള്ള സംസാരം മറന്ന് ഉണ്ടാകും പോലെ, അല്ലെങ്കില്‍ ഫിഅ്‍ലിയ്യായ ഒരു ഫറ്‍ളിനെ മറന്ന് അധികരിപ്പിക്കും പോലെ. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകും എന്നാല്‍ മറന്ന് ചെയ്താല്‍ ബാഥിലാകില്ല, പക്ഷെ അവന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ, സുജൂദോ അനുവദിക്കപ്പെട്ടതിലുമപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വ്വമാണെങ്കില്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് കൊണ്ടാണെങ്കില്‍ ബാഥിലാകുന്നതുമല്ല, എങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താകുന്നതാണ്. എന്നാല്‍ നിസ്കാരത്തില്‍ തിരിഞ്ഞ് നോക്കല്‍ പോലെയുള്ള, മനപ്പൂര്‍വ്വം ചെയ്താലും മറന്നു ചെയ്താലും ബാഥിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല.   പക്ഷെ നിസ്കാരത്തില്‍ ചൊല്ലേണ്ട,  നിര്‍ബന്ധമോ സുന്നതോ ആയ സൂറതുകളും ദിക്റുകളും മറ്റും അതിന്‍റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വ്വം ആണെങ്കില്‍ പോലും നിസ്കാരം ബാഥിലാകുന്നില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നതുണ്ട്.  തക്‍ബീറതുല്‍ ഇഹ്റാമും  സലാം വീട്ടലും ഇതില്‍ നിന്ന് വ്യത്യസ്തമാണ്.  അവ മനപ്പൂര്‍വ്വം ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് ചെയ്താല്‍ നിസ്കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുമാണ്.

മൂന്ന്, ഫിഅ്‍ലിയ്യായ ഒരു റുക്ന് (റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ളവ) ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തോട് കൂടി ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. ഒരാള്‍ സുജൂദ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാല്‍ അതിനെ ഒന്ന് കൂടി ചെയ്യുകയും സഹ്‍വിന്‍റെ സുജൂദ് ചെയ്യുകയും വേണം. ഒരാള്‍ നിസ്കാരത്തിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞത് കൊണ്ട് പിടിക്കുകയും സുജൂദ് ചെയ്യുകയും വേണം. നാല് റക്അതുകളുള്ള നിസ്കാരത്തില്‍ മൂന്നാമത്തെതാണോ നാലമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുകയും അങ്ങനെ നാല് റക്അതുകള്‍ പൂര്‍ത്തിയാക്കി സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. നാലമെത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലമത്തേതാണെന്ന് പരിഗണിച്ച് നിസ്കാരം പൂര്‍ത്തിയാക്കുകയും സുജൂദ് ചെയ്യുകയും വേണം.

ഇമാമിന്‍റെ പിന്നില്‍ നിന്ന് നിസ്കരിക്കുന്ന മഅ്മൂം അയാളുടെ സ്വന്തം മറവിക്ക് വേണ്ടി സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്‍റെ പക്കലില്‍ നിന്നും ഉണ്ടായത് ശ്രദ്ധയില്‍ പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

ഹനഫി മദ്ഹബ്കാരനായ ഇമാമിന്‍റെ പിന്നില്‍ നിന്ന് സുബ്ഹി നിസ്കരിക്കുന്ന ശാഫി മദ്ഹബ്കാരനായ മഅ്മൂം ഖുനൂത് ഓതിയാലും ഇല്ലെങ്കിലും, ആ ഇമാം ഖുനൂത് ഓതിയില്ലെങ്കില്‍ മഅ്മൂമിന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്.

സാധരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്‍റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. എന്നാല്
 (سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو) എന്നും ചെല്ലാവുന്നതാണ്.

സഹ്‍വിന്‍റെ സുജൂദിനുള്ള സമയം നിസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിന്‍റെ തൊട്ട് മുമ്പാണ്. ആരെങ്കിലും സുജൂദ് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടിയാല്‍ അവനിക്ക് ആ അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടിയാല്‍ കൂടുതല്‍ സമയം ആയിട്ടില്ലെങ്കില്‍ അയാള്‍ക്ക് സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്.

സഹ്‍വിന്‍റെ സുജൂദ് സുന്നത്താണെന്നത് കൊണ്ട് തന്നെ അത് ചെയ്യാന്‍ മറക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്താല്‍ നിസ്കാരത്തിന് തകരാറ് സംഭവിക്കുകയില്ല.

🌹തിലാവത്തിന്‍റെ സുജൂദ്

💥സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന  ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. ഇത്തരം 15 സ്ഥലങ്ങളാണ് ഉള്ളത്. നിസ്കാരത്തിലും പുറത്തും ഇത് സുന്നതാണ്.  ഇമാമോട് കൂടെയാണ് സ്കരിക്കുന്നതെങ്കില്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കില്‍ മഅ്മൂം സുജൂദ് ചെയ്യാന്‍ പാടില്ല. സുജൂദ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം സജ്ദയുടെ ആയതുകളോ അവ അടങ്ങുന്ന സൂറതുകളോ നിസ്കാരത്തില്‍ ഓതല്‍ ഹറാം ആണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്.

🌹സഹ്‍വിന്റെ സുജൂദ് സലാം വീട്ടിയതിനു ശേഷം ചെയ്യാന്‍ പറ്റുമോ ?

💥സലാമിനു മുമ്പാണ് സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യേണ്ടത്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സഹ്‍വിന്റെ സുജൂദ് മനപൂര്‍വ്വം ഒഴിവാക്കിയാല്‍ സുജൂദ് നഷ്ടപ്പെട്ടു.  മറന്ന് ഒഴിവാക്കി സലാം വീട്ടിയ ഉടനെ സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സൂജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതോടെ അവന്‍ നിസ്കാരത്തിലേക്ക് തന്നെ മടങ്ങിവന്നനായി. അതു കൊണ്ട് വീണ്ടും സലാം വീട്ടലും നിര്‍ബന്ധമാവും. സലാമിനു മുമ്പ് അശുദ്ധിയുണ്ടായാല്‍ നിസ്കാരം ബാത്വിലാവുകയും ചെയ്യും. സമയം അല്പം നീണ്ടതിനു ശേഷമാണ് സഹ്‍വിന്റെ സുജൂദ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു. പിന്നെ അതു ചെയ്യേണ്ടതില്ല. നിസ്കാരം ശരിയാവുകയും ചെയ്യും.

❗നിന്ന് നിസ്കരിക്കുന്നവനും, ഇരുന്ന് നിസ്ക്കരിക്കുന്നവനും സുജൂദ് നിര്‍ബന്ധമാണെന്നിരിക്കെ, ഇന്ന് നമ്മുടെ നാടുകളില്‍ വ്യാപകമായി കാണുന്ന, കസേരയില്‍ ഇരുന്നുള്ള നിസ്കാരം സ്വഹീഹാകുമോ? ഇത്തരക്കാര്‍ക്ക് ജുമുഅ,ജമാഅത്ത് നിര്‍ബന്ധമുണ്ടോ?

💥ജനാസയുടേതല്ലാത്ത ഏതു നിസ്കാരത്തിലും സുജൂദ് നിര്‍ബന്ധ ഘടകമാണ്. അത് ചെയ്യേണ്ടത് ഏഴു (നെറ്റി, രണ്ടു കൈ പത്തികള്‍, രണ്ടു കാല്‍ മുട്ടുകള്‍, രണ്ടു പാദങ്ങളുടെ വിരലുകളുടെ പള്ള) അവയവങ്ങള്‍ നിലത്തു വെച്ചും ചന്തിക്കെട്ട്  തലക്കു മുകളിലേക്കാക്കി, തലയില്‍ ഭാരം കൊടുത്തു ചെയ്യണം.  ഇങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ കഴിയും വിധം ചെയ്യണം. രോഗം മൂലം നിലത്ത് മുട്ടുകള്‍ വെച്ച് ചന്തികെട്ട് മുകളിലോട്ടാക്കി നെറ്റി നിലത്തു വെക്കാന്‍ കഴിയാത്തവര്‍ക്ക് തലക്കു സമമായോ തലയുടെ താഴ്ഭാഗത്തോ വെച്ചു സുജൂദ് ചെയ്യാവുന്നതാണ്.  അങ്ങനെ ചെയ്യുമ്പോള്‍ വലിയ പ്രയാസം അനുഭവിക്കാത്തവര്‍ ശരിയായ സുജൂദ് തന്നെ ചെയ്യല്‍ നിര്‍ബന്ധമാണ്.
അസുഖം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ജുമുഅ – ജമാഅതില്‍ പങ്കെടുക്കുന്നതില്‍ ഇളവുണ്ട്. നേരിയ തലവേദന പോലെയുള്ള നിസ്സാര രോഗങ്ങള്‍ ഇത്തരം കാരണങ്ങളില്‍ പെടുകയില്ല.
❗യാത്രയില്‍ തിലാവതിന്റെ സുജൂദ് ചെയ്യാതിരിക്കുന്നതില്‍ തെറ്റുണ്ടോ? അതില്‍ എന്താണ് ചൊല്ലേണ്ടത്?

💥തിലാവതിന്റെ സുജൂദ് സുന്നതാണ്, അത് നിര്‍ബന്ധമില്ല. സുജൂദ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ الْعَلِيِّ الْعَظِيمِ
എന്ന ദിക്റ് നാല് പ്രാവശ്യം പറയണമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
തിലാവത്തിന്‍റെ സുജൂദില്‍ നിസ്കാരത്തിലെ സുജൂദിലേതു പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം,
 اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം.

❗തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ നിസ്കാരം ശരിയാവുമോ?

💥നെറ്റിയില്‍ നിന്ന് അല്‍പമെങ്കിലും നിലത്ത് തട്ടിയായിരിക്കണം സുജൂദ്. അങ്ങനെ നിലത്ത് സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ സുജൂദ് ശരിയാവും. നെറ്റിയുടെ അല്‍പം ഭാഗം പോലും നിലത്ത് സ്പര്‍ശിക്കാതെ ധരിച്ച തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ സുജൂദ് ശരിയാവില്ല. നെറ്റിയുടെ പൂര്‍ണമായും നിലത്ത് വെക്കലാണ് ഉത്തമം. നെറ്റിയുടെ അല്‍പം മാത്രം നിലത്ത് വെച്ച് ബാക്കിയുള്ളത് ഉയര്‍ത്തി വെച്ചും അല്ലെങ്കില്‍ അല്‍പം നിലത്തും ബാക്കി തലപ്പാവ് പോലത്തതിലും സുജൂദ് ചെയ്യുന്നത് കറാഹതാണ്.

❗നിസ്കരിക്കുമ്പോള്‍ ധരിച്ച തൊപ്പിക്കോ തലപ്പാവിനോ മേലെ സുജൂദ് ചെയ്യുന്നത് കാണാം അവരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുമോ ?

💥സുജൂദ് ചെയ്യുമ്പോള്‍ നിസ്കരിക്കുന്നവന്‍ ധരിച്ച, തന്റെ അനക്കങ്ങള്‍ കൊണ്ട് അനങ്ങും വിധത്തിലുള്ള വസ്ത്രങ്ങള്‍ നെറ്റിയുടെ അല്‍പ ഭാഗമെങ്കിലും നിലത്തു തട്ടുന്നതിന് തടസ്സം നിന്നാല്‍ സുജൂദ് ശരിയാവുകയില്ലെന്നാണ്  ശാഫിഈ മദ്ഹബ്. എന്നാല്‍ മറ്റു മദ്ഹബുകള്‍ പ്രകാരം മേല്‍പറഞ്ഞ മറയില്ലാതെ സുജൂദ് ചെയ്യലാണുത്തമമെങ്കിലും അങ്ങനെ ചെയ്താല്‍ സുജൂദ് ശരിയാവുന്നതാണ്. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട അറബി ശാഫി മദ്ഹബ് കാരനായിരിക്കാന്‍ സാധ്യതയില്ല.
ശാഫിഈ മദ്ഹബ്കാരന്‍ ഈ ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുകയില്ല. മഅ്മൂിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയായിരിക്കണമെന്നാണ് തുടര്‍ച്ച സാധുവാകാനുള്ള നിയമം.

❗ഖുനൂത്ത് ഒഴിവാക്കി സഹ്വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാമോ???

💥സുബ്ഹില്‍ ഖുനൂത് ഓതല്‍ സുന്നതാണ്. അത് ഓതാതിരുന്നാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നതാണ്. ഖുനൂത് ഓതാതിരുന്നാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യാതിരുന്നാലും ആ സുന്നത്തുകളുടെ പ്രതിഫലം നഷ്ടപ്പെടും. പക്ഷേ, അതു ഉപേക്ഷിച്ചതു മൂലം നിസ്കാരം ബാഥിലാകുകയില്ല. അതിനാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാവുന്നതാണ്. ഇമാം ചെയ്തിട്ടില്ലെങ്കിലും മഅ്മൂമിനു സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.

❗അടുത്ത റക്അത്തിന്‍റെ തുടക്കത്തില്‍ തൊട്ടു മുന്പ് രണ്ട് സുജൂദ് ചെയ്തുവോ എന്ന സംശയം വന്നാല്‍ എന്തു ചെയ്യും?,
💥ഇനി ഒരു സുജൂദ് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന്‍ ഉറപ്പായാല്‍ സഹവിന്‍റെ സുജൂദ് കൊണ്ട് അത് പരിഹരിക്കപ്പെടുമോ.?
❗രണ്ട് സുജൂദും ഇടയിലെ ഇരുത്തവും നിസകാരത്തിന്‍റെ ഫര്‍ളുകളില്‍ പെട്ടതായത് കൊണ്ട് മടക്കി നിസ്കരിക്കേണ്ടി വരുമോ.?

💥അടുത്ത റക്അതിന്‍ തുടക്കത്തില്‍ (ഒന്നാം സുജൂദ് ചെയ്തു കഴിയുന്നതിനു മുമ്പായി)  തൊട്ടു മുമ്പുള്ള റക്അതില്‍ ഒന്നാമത്തെ സുജൂദ് മാത്രം ചെയ്ത് നേരെ നിര്‍ത്തത്തിലേക്കു വന്നോ എന്നു സംശയിച്ചാല്‍ താഴെ പറയും പ്രകാരം ചെയ്യണം.
മഅ്മൂമായി നിസ്കരിക്കുകയാണെങ്കില്‍ ഇമാം സലാം വീട്ടിയതിനു ശേഷം ഒരു റക്അത് മസ്ബൂഖിനെ പോലെ നിസ്കരിക്കണം. മറതി ഇമാമിന്‍റെ പിന്നിലായിരിക്കുമ്പോളായതു കൊണ്ട് സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല.
മഅ്മൂമല്ലെങ്കില്‍ (ഒറ്റക്കു നിസ്കരിക്കുന്നവനോ, ഇമാമോ ആണെങ്കില്‍) ഉടനെ ഇടയിലുള്ള ഇരിത്തത്തിലേക്ക് ചെന്ന് സുജൂദ് ചെയ്ത് അവിടം മുതല്‍ നിസ്കാരം തുടരണം.  സലാമിനു മുമ്പായി സ്ഹ്‍വിന്‍റെ സുജൂദും ചെയ്യല്‍ സുന്നതാണ്.
സുജൂദ് ഉപേക്ഷിച്ചെന്നു ഉറപ്പായാലും ഇതു തന്നെയാണ് ചെയ്യേണ്ടത്.
ചെയ്യാതെ പോയ റുക്‍ന് കൊണ്ടു വരാതെ സഹ്‍വിന്‍റെ സുജൂദ് മാത്രം ചെയ്താല്‍ മതിയാകുകയില്ല.  ഇതു പോലെ കൊണ്ടുവരാതെ നിസ്കാരം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അത് മടക്കി നിസ്കരിക്കണം.
റക്അതില്‍ സംശയിച്ചു, സഹ്‍വിന്‍റെ സുജൂദ് ചെയ്തതുമില്ല

റക്അതിന്‍റെ എണ്ണത്തില്‍ സംശയിച്ചാല്‍ ഏറ്റവും കുറഞ്ഞ എണ്ണം കണക്കാക്കി റക്അത് പൂര്‍ത്തിയാക്കി നിസ്കരിക്കണം. സലാമിനു മുമ്പായി സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യല്‍ അവനു സുന്നത്താണ്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സലാം വീട്ടിയ ഉടനെയാണ് സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടതെങ്കില്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സമയം അല്പം നീണ്ടതിനു ശേഷമാണ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു.
റക്അതുകളുടെ എണ്ണം കുറവായോ എന്നു സംശയിക്കുകയും അതു കൊണ്ടു വരാതെ സഹ്‍വിന്‍റെ സുജൂദ് മാത്രം ചെയ്താല്‍ മതിയാകുകയില്ല. അത് കൊണ്ടുവരാന്‍ മറന്ന് സലാം വീട്ടിയാല്‍  സമയം ദീര്‍ഘിക്കുന്നതിന്‍റെ മുമ്പ് ഓര്‍മ്മ വന്നാല്‍ കുറവെന്നു സംശയിച്ച റക്അത്  നിസ്കരിക്കണം. സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്തുമാണ്. സലാം വീട്ടി കുറേ കഴിഞ്ഞാണ് ഓര്‍മ്മ വന്നതെങ്കില്‍ നിസ്കാരം മടക്കണം
കൂടുതലാവാണ് സാധ്യതയുണ്ടെന്ന വിചാരത്തോടെ റക്അത് നിസ്കാരത്തില്‍ കൊണ്ടു വരുമ്പോഴാണ് സ്ഹ്‍വിന്‍റെ സുജൂദ് സുന്നത്തുള്ളത്. ഉദാഹരണത്തിനു ളുഹ്റ് നിസ്കാരത്തില്‍ നിസ്കരിച്ചു കഴിഞ്ഞ റക്അതുകള്‍ മൂന്നോ നാലോ എന്നു സംശയിച്ചാല്‍ അത് മൂന്നെന്നു വെച്ച് ഒരു റക്അതു കൂടി കൊണ്ടുവരണം. സഹ്‍വിന്‍റെ സുജൂദും ചെയ്യണം. ഈ അവസാന റക്അത് കൊണ്ടുവരുന്നതിനിടയിലോ കൊണ്ടുവന്ന ശേഷമോ സംശയം നീങ്ങുകയും അതു നാലാമത്തെതെന്നു ഉറപ്പായാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. ഈ അവസാന റക്അതിലേക്ക് എഴുന്നേല്‍ക്കുന്നതിനു മുമ്പേ സംശയം നീങ്ങുകയും അത് നാലാമത്തേതെന്നു ഉറപ്പാകുകയും ചെയ്താല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തില്ല.
സഹവിന്‍റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ ഏതെല്ലാം?
നിസ്കാരത്തില്‍ ഫര്‍ളുകള്‍ അല്ലാത്തവ എല്ലാം സുന്നതുകളാണ്. ആ സുന്നതുകള്‍ രണ്ട് വിധമാണ്, അബ്ആള് സുന്നതുകളും ഹൈഹാത് സുന്നതുകളും. ആദ്യത്തെ അത്തഹിയാത് ഓതല്‍, അതിന് ശേഷം നബിയുടെ മേല്‍ സ്വലാത് ചൊല്ലല്‍, അത് രണ്ടിന് വേണ്ടിയും ഇരിക്കല്‍, സുബ്ഹിയിലും റമദാന്‍ അവസാനപകുതിയിലെ വിത്റിലും ഖുനൂത് ഓതല്‍, ഖുനൂതിന് ശേഷം നബിയുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാത് ചൊല്ലല്‍, അവക്ക് വേണ്ടി നില്‍ക്കല്‍, അവസാനത്തെ അത്തഹിയാതിന് ശേഷം നബിയുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലല്‍ എന്നീ ഏഴ് കാര്യങ്ങളാണ് അബ്ആള് സുന്നതുകള്‍.. ഇവയില്‍ ഏതെങ്കിലും ഒന്ന് മറന്നോ മനപ്പൂര്‍വ്വമോ ഒഴിവാക്കിയാല്‍ അത് അവസാനം സഹവിന്‍റെ സുജൂദ് ചെയ്യുന്നതിലൂടെ പരിഹരിക്കപ്പെടുന്നതാണ്. ഇവ അല്ലാത്ത സുന്നതുകളൊന്നും തന്നെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല. ഒഴിവാക്കിയാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല...
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

വെള്ളിയാഴ്ച സ്വലാത്തോ ഖുർ'ആനോ?

🌹വെള്ളിയാഴ്ച സ്വലാത്തോ
ഖുർ'ആനോ?🌹



❓ പ്രശ്നം: വെള്ളിയാഴ്ച രാവിലും പകലിലും നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ പെരുപ്പിക്കണമെന്നുണ്ടല്ലോ. അതിന്റെ തോത്‌ എത്രയാണ്‌. ഖുർ'ആൻ ഓതുന്നതിനേക്കാൾ പുണ്യം സ്വലാത്ത്‌ ചൊല്ലുന്നതിനാണോ?

✅ സ്വലാത്ത്‌ വർദ്ധനവിന്‌ പരിധിയില്ല. എത്രയും വർദ്ധിപ്പിക്കൽ സുന്നത്താണ്‌. പക്ഷേ ചുരുങ്ങിയത്‌ രാത്രിയിൽ മുന്നൂറും പകലിൽ മുന്നൂറുമെങ്കിലും ചൊല്ലണം. ശർവാനി 2-478. പ്രത്യേകം സുന്നത്തായി നിർദ്ധേശിക്കപ്പെട്ട അൽകഹ്ഫ്‌ സൂറത്ത്‌ പോലുള്ളതല്ലാത്ത ഖുർ'ആൻ പാരായണത്തേക്കാൾ പുണ്യവും ശ്രേഷ്ഠവും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത്‌ ചൊല്ലൽ തന്നെയാണ്‌. തുഹ്ഫ: 2-479.

❓ പിതാവ് കഴിഞ്ഞാല്‍ നികാഹു ചെയ്തു നൽകാൻ അധികാരം ആർക്കാണ്? പിതൃവ്യനാണോ (പിതാവിൻറ്റെ സഹോദരന്‍.)?
അല്ല അമ്മാവനാണോ?
(മാതവിൻറ്റെ സഹോദരന്‍).

✅ പിതാവ്, പിതാവ് ഇല്ലെങ്കിൽ പിതാമഹൻ (പിതാവിൻറ്റെ പിതാവ്), പിന്നെ
സ്വന്തം സഹോദരന്‍ , ഇല്ലെങ്കിൽ ഉപ്പ ഒന്നായ സഹോദരന്‍ (അതായത് നികാഹ് ചെയ്തു കൊടുക്കാൻ പോകുന്ന സ്‌ത്രീയുടെ ഉപ്പയുടെ മറ്റു ഭാര്യയിലെ ആൺ മക്കള്‍.)
ഇവര്‍ ഇല്ലെങ്കിൽ ഈ പറഞ്ഞ സഹോദരന്‍മാരുടെ ആൺ മക്കള്‍.
ഇവർ കഴിഞ്ഞാലാണ് പിതൃവ്യൻ
(ഉപ്പയുടെ സഹോദരന്‍) അധികാരം ലഭിക്കുകയുള്ളൂ.

അമ്മാവന്‍
(മാതാവിൻറ്റെ സഹോദരങ്ങൾ)ക്ക് നികാഹു ചെയ്തു കൊടുക്കാനുള്ള അധികാരമില്ല.

ഫത്‌ഹുൽ മുഈൻ
358,359 പേജ് നോക്കുക.

❓നബി ( സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു..) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും .

✅ അതിനു കാരണം അഞ്ജത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരുപോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം .
നബി ( സ) യുടെ മാതാവും പിതാവും പിതാമഹാന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖെെറിന്റെ അഹ് ലുകാരും ( ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി ( റ ) , ഇബ്നു ഹജർ( റ ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.
അൽഹാവീ ലിൽ ഫതാവാ 202 - 233 ,
അഫ്ളലുൽ ഖിറാ 1 -19 .

നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു ( റളിയല്ലാഹു..) ചൊല്ലലും തറഹ്ഹും ( റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്.
തുഹ്ഫ : 3 - 239.

❓ ജമാഅത്തായി നിസ്കരിക്കുന്നതിനിടെ തൊട്ടടുത്ത് നിസ്കരിക്കുന്ന ആള്‍ തലകറക്കം കാരണമോ മറ്റു ആരോഗ്യ പ്രശ്നത്താലോ താഴെ വീണാല്‍ വീണ ആളെ പരിപാലിക്കുന്നതാണോ നിസ്കാരം തുടരുന്നതാണോ ഉചിതം? ജുമുഅ നിസ്കാരത്തിലാണെങ്കിലോ?

✅ തീ പിടുത്തം പോലുള്ള അപകടം കണ്ടാല്‍ നിസ്കാരം ലഘുവാക്കണം. ആദരണീയ ജീവിയെ രക്ഷിക്കാൻ വേണ്ടി ഈ അവസരത്തില്‍ നിസ്കാരം ലഘുവാക്ക നിർബന്ധമാണ്‌. ആദരണീയ ജീവിയെ ലക്ഷ്യമാക്കി ഒരു അക്രമി വരുന്നത് കണ്ടാല്‍ അല്ലെങ്കിൽ അത് മുങ്ങി നശിക്കുമെന്ന് കണ്ടാല്‍ അതിനെ രക്ഷിക്കണം. ഇതിന് വേണ്ടി നിസ്കാരം പിന്തിക്കലും നിസ്കാരത്തിലാണെങ്കിൽ അതു മുറിക്കുകയും ചെയ്യൽ നിർബന്ധമാണ്‌.
നിങ്ങള്‍ ചോദിച്ച പ്രകാരം നിങ്ങള്‍ നിസ്കാരം ഉപേക്ഷിക്കാത്ത പക്ഷം അയാളുടെ ജീവന്‍ അപകടത്തിലാകുമെങ്കിൽ നിസ്കാരം ഉപേക്ഷിക്കൽ നിർബന്ധമാണ്‌.
(ഫത്ഹുൽ മുഈൻ പേജ് 118
തുഹ്ഫ 2-261 നോക്കുക.)

❓ഞാന്‍ സാധാരണ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനാണ്. എന്നാൽ എനിക്ക് സമയത്ത് തന്നെ നിസ്കരിക്കാൻ കഴിയുന്നില്ല.
കൂടുതല്‍ ദിവസങ്ങളിലും നമസ്കാരം ഖളാ ആക്കുന്നു എനിക്ക് വല്ല മാർഗമുണ്ടോ?

✅ നിസ്കാരം ഇസ്‌ലാമിൻറ്റെ പഞ്ച സ്തംഭങ്ങളിൽ പെട്ടതും ഒരു നിലക്കും വിട്ടു വീഴ്ചയില്ലാത്തതുമായ ഇബാദത്താണ്.
ബുദ്ധി സ്ഥിരത നില നിൽക്കുന്ന കാലത്തോളം നിസ്കാരം ഒഴിവാക്കാന്‍ ഒരു മാർഗ്ഗവുമില്ല.
ഉറക്കം, മറവി പോലുള്ള കാരണം കൊണ്ടല്ലാതെ നിസ്കാരം ഖളാആക്കാൻ വകുപ്പില്ല.
ഫത്‌ഹുൽ മുഈൻ പേജ് 6 നോക്കുക

ജോലി ചെയ്യുന്ന നിങ്ങള്‍ ഭക്ഷണം കഴിക്കാനും മറ്റും സമയം കണ്ടെത്താറുണ്ടല്ലോ?
അത് പോലെ നിസ്കാരത്തിന് വേണ്ടിയും അൽപ്പ സമയം നിർബന്ധമായും കണ്ടെത്തണം.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

കൈ ചുംബിക്കൽ

🌹കൈ ചുംബിക്കൽ🌹


✅ മഹാന്മാരുടെ കൈയും കാലും തലയും ചുംബിക്കൽ സുന്നത്താണ്. ഇമാം നവവി(റ) എഴുതുന്നു: പണ്ഡിതൻ, പ്രപഞ്ചത്യാഗി, സ്വാലിഹ്, തുടങ്ങി ഉഖ്‌റവിയ്യായവരുടെ കൈചുംബിക്കൽ സുന്നത്താണ്. എന്നാൽ ഐഹികമായ സ്ഥാനം, അധികാരം, സമ്പത്ത്, ഐശ്വര്യം തുടങ്ങിയവ പരിഗണിച്ച് ഒരാളുടെ കൈചുംബിക്കുന്നത് ശക്തമായ കറാഹത്താണ്. ഇമാം മുതവല്ലി(റ) അത് അനുവദനീയമല്ലെന്ന് പറയുന്നതിലൂടെ അത് നിഷിദ്ധമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഒരാളുടെ തലയും കാലും ചുംബിക്കുന്നത് കൈ ചുംബിക്കും പോലെ തന്നെയാണ്. (ശർഹുൽ മുഹദ്ദബ്: 4/636)

💥 ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽബാരിയിൽ എഴുതുന്നു:  കൈ ചുംബിക്കുന്ന വിഷയത്തിൽ പണ്ഡിതലോകത്ത് വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്(റ) അതിനെ വെറുക്കുകയും അതിനെ ബന്ധപ്പെട്ടുവന്ന രിവായത്തുകൾ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ മറ്റുള്ള പണ്ഡിതന്മാർ കൈചുംബിക്കൽ അനുവദനീയമാണെന്ന് പറയുന്നവരാണ്. ഉമർ(റ)ന്റെ തൊട്ട് ഉദ്ദരിക്കപ്പെടുന്ന ഹദീസ് അവർക്ക് രേഖയാണ്. അവർ ഒരു യുദ്ധത്തിൽനിന്ന് മടങ്ങിയപ്പോൾ ഞങ്ങൾ ഓടുന്നവരാണെന്ന് പറഞ്ഞു അവർ ഓടിയപ്പോൾ ഉമർ(റ) പറഞ്ഞു: നിങ്ങൾ യോദ്ദാക്കളാണ്. നിശ്ചയം നമ്മൾ സത്യവിശ്വാസികളാണ്. അപ്പോൾ ഉമർ(റ)ന്റെ വിന്റെ കൈ അവർ ചുംബിച്ചു. അബൂലുബാബ(റ)വും കഅ്ബുബ്നുമാലിക്കും(റ) തന്റെ രണ്ട് കൂട്ടുകാരും അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചപ്പോൾ നബി(സ) യുടെ കൈ ചുംബിക്കുകയുണ്ടായി. ഇക്കാര്യം അബ്ഹരി(റ) പരാമർശിച്ചിട്ടുണ്ട്. ഉമർ(റ) വന്നപ്പോൾ അബൂഉബയ്ദ(റ) അദ്ദേഹത്തിൻറെ കൈചുംബിക്കുകയുണ്ടായി. ഇബ്നു അബ്ബാസ്(റ) സൈദുബ്നുസാബിത്(റ) വിന്റെ കാലനയിൽ പിടിച്ചപ്പോൾ സൈദുബ്നുസാബിത്(റ) വിന്റെ കാലണയിൽ പിടിച്ചപ്പോൾ സൈദുബ്നുസാബിത്(റ) ഇബ്നുഅബ്ബാസ്(റ) യുടെ കൈചുംബിച്ചു.

✅ അബ്ഹരി(റ) പറയുന്നു: കൈചുംബിക്കുന്നത് കറാഹത്താണെന്ന്‌ ഇമാം മാലിക്(റ) പറയുന്നത് ഒരു അഹങ്കാരസ്വരത്തിൽ ആകുമ്പോൾ മാത്രമാണ്. എന്നാൽ വിജ്ഞാനം, ശ്രേഷ്ഠത, മതം, തുടങ്ങിയവ കണക്കിലെടുത്താകുമ്പോൾ അത് അനുവദനീയമാണ്.

✅ ഇബ്നുബത്ത്വാൽ പറയുന്നു: സ്വഫ്‌വാനുബ്നുഅസ്സാൽ(റ)വിനെ ഉദ്ദരിച്ച് ഇമാം തുര്മുദി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: രണ്ട് ജൂതന്മാർ നബി(സ)യോട് ഒമ്പത് ദൃഷ്ട്ടാന്തങ്ങളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി... അതിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കാണാം; തുടർന്ന് ആ രണ്ട് ജൂതന്മാർ നബി(സ)യുടെ കൈയും തലയും ചുംബിച്ചു. ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി(റ) പ്രസ്താവിച്ചിട്ടുണ്ട്.

(ഇബനുഹജർ(റ) പറയുന്നു: ഇബ്നു ഉമർ(റ)യുടെ ഹദീസ് ഇമാം അബൂദാവൂദും(റ) ഇമാം ബുഖാരി(റ) അദബുൽ മുഫ്രദിലും നിവേദനം ചെയ്തിട്ടുണ്ട്. കഅ്ബ്(റ) വിന്റേയും കൂട്ടുകാരുടെയും ഹദീസ് ഇബ്നുൽ മുഖ്‌രി(റ) ഉദ്ധരിച്ചിട്ടുണ്ട്. അബൂഉബയ്ദ(റ) യുടെ ഹദീസ് സുഫ്‌യാൻ(റ)  ജാമിഇൽ എടുത്തുവെച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)യുടെ ഹദീസ് ത്വബ്‌രി(റ)യും ഇബ്നുൽ മുഖ്‌രി(റ)യും പുറപ്പെടുവിച്ചിട്ടുണ്ട്.  സ്വഫ്‌വാൻ(റ)വിന്റെ ഹദീസ് നസാഈ(റ)യും ഇബ്നുമാജ(റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാകിം(റ) അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. )

🌺 കൈചുംബിക്കുന്ന വിശയവുമായി  ബന്ധപ്പെട്ട് ഹാഫിള് അബൂബക്കറുബ്നുൽ മുഖ്‌രി(റ) ഒരു ഗ്രൻഥം തന്നെ രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രൻഥത്തിൽ തദ്വിഷയകമായി നിരവധി ഹദീസുകളും ആസാറുകളും അദ്ദേഹം എടുത്തുവെച്ചിട്ടുണ്ട്. അബുൽ ഖൈസിന്റെ നിവേദകസംഘത്തിലെ അംഗമായ സാരിഉൽ അബ്ദി(റ)യുടെ ഹദീസ് കൂട്ടത്തിൽ മെച്ചപ്പെട്ടതാണ്. അദ്ദേഹം പറയുന്നു. ഞങ്ങൾ വീടുകളിൽ നിന്ന് ഉളരി വന്ന്‌ നബി(സ)യുടെ കൈയും കാലും ചുംബിക്കാൻ തുടങ്ങി. ഈ ഹദീസ് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. മസീദത്തുൽ അസ്വ് രി(റ)യുടെ ഹദീസിലും ഇതേ പരാമർശമുണ്ട്. ഉസാമത്തുബ്നുശരീക് (റ)വിന്റെ ഹദീസിൽ ഇപ്രകാരം കാണാം. നബി(സ)യുടെ കൈ ഞങ്ങൾ എണീറ്റ് അവിടത്തെ കൈ ചുംബിച്ചു. ഇതിന്റെ പരമ്പര സുശക്തമാണ്. ജാബിർ(റ)ന്റെ ഹദീസും അതിൽ കാണാം. ഉമർ(റ) എണീറ്റ് നബി(സ)യുടെ കൈ ചുംബിച്ചു. എനിക്ക് ഒരു ദൃഷ്ട്ടാന്തം കാണിച്ചു തരൂ എന്ന് നബി(സ)യോട് ആവശ്യപ്പെട്ട അഅ്റാബിയോട് ആ നിൽക്കുന്ന മരത്തോട് നിന്നെ അല്ലാഹുവിന്റെ റസൂൽ വിളിക്കുന്നുവെന്ന് പറയാൻ നബി(സ) നിർദ്ദേശിക്കുകയും അപ്രകാരം അഅ്റാബി പറഞ്ഞപ്പോൾ മരം നബി(സ)യുടെ സമീപത്തേക്കു നടന്നു വരികയും ചെയ്ത സംഭവം വിവരിക്കുന്ന ബുറൈദ(റ)യുടെ ഹദീസിൽ ഇങ്ങനെ കാണാം. അഅ്റാബി നബി(സ)യോട്  പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ തലയും കാലും ചുംബിക്കാൻ എന്നെ അനുവദിച്ചാലും". അപ്പോൾ നബി(സ) അദ്ദേഹത്തിന് അതിന്നു അനുവാദം നൽകി.

🍇 അബ്ദുറഹ്‌മാനുബ്നുറസീനി(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) അദബുൽ മുഫ്‌റദിൽ രേഖപ്പെടുത്തുന്നു. സലമതുബ്നുൽ അക് വഅ്(റ) ഞങ്ങൾക്ക് താടിയുള്ള ഒരു കൈനീട്ടിത്തന്നു. അപ്പോൾ ഞങ്ങൾ എണീറ്റ് അദ്ദേഹത്തിൻറെ കൈ ചുംബിച്ചു. അനസ്(റ) വിന്റെ കൈ സാബിത്(റ) ചുംബിച്ചതായി നിവേദനം ചെയ്തിട്ടുണ്ട്.  അലി(റ) അബ്ബാസ്(റ)ന്റെ കൈയും കാലും ചുബിച്ചതായി ഇമാം ബുഖാരി(റ) അദബുൽമുഫ്‌റദിൽ ഉദ്ധരിച്ചിട്ടുണ്ട്. ഈ സംഭവം ഇബ്നുൽ മുഖ്‌രി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്. അബൂമാലികിൽ അശ്ജഈ(റ) വില നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. നബി(സ)യോട് ബൈഅത്ത് ചെയ്ത കൈ എന്നിലേക്ക്‌ നീട്ടിത്തരാൻ ഇബ്നുഅബീഔഫാ(റ) വിനോട് ഞാനാവശ്യപ്പെട്ടു. അപ്പോൾ എന്നിലേക്ക്‌ നീട്ടിത്തന്ന അദ്ദേഹത്തിൻറെ കൈ ഞാൻ ചുംബിച്ചു. (ഫത്ഹുൽബാരി. 1/18)

🍥 ഹനഫീ മദ്ഹബ്

✋ തബറുഖ് ഉദ്ദേശിച്ച് സൂക്ഷ്മതയുള്ളവരുടെയും പണ്ഡിതന്റെയും കൈ ചുംബിക്കുന്നതിന് വിരോധമില്ല. (അദ്ദുറുൽമുഖ്താർ: 5/254)

✋ അല്ലാമാ ഇബ്നു ആബിദീൻ(റ) എഴുതുന്നു: പ്രസ്തുത ചുംബനം സുന്നത്താണെന്ന് അഭിപ്രായമുണ്ട്. ഹദീസുകളിൽ നിന്ന് ലഭിക്കുന്ന പാഠം അത് സുന്നത്താണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാമ ഐനി(റ) അതിലേക്ക് സൂചന നൽകിയിട്ടുണ്ട്. (ഹാശിയത്തു ഇബ്നുആബിദീൻ: 5/254)

🍥 ഹമ്പലീ മദ്ഹബ്

✋ അലിയ്യുബ്നു ഉബൈദില്ലാഹി സ്സാഗുനി(റ) (ഹി: 455-527) പറയുന്നു: വിജ്ഞാനം, പ്രപഞ്ചത്യാഗം, തുടങ്ങിയ മതപരമായ നന്മയും മറ്റും പരിഗണിച്ച് ജീവിച്ചിരിക്കുന്നയാളുടെ കൈചുംബിക്കൽ സുന്നത്താണ്. ഐശ്വര്യം പരിഗണിച്ചും, അധികാര ശക്തി, ഭൗതികസ്ഥാനം, തുടങ്ങിയ ഭൗതിക കാര്യങ്ങൾ കണക്കിലെടുത്തും ഒരാളുടെ കൈ ചുംബിക്കൽ കറാഹത്താണ്. (അൽഇഖ്‌നാഅ്: 2/71)

🍥 മാലികീ മദ്ഹബ്

✋ അബ്ഹരി(റ) പറയുന്നു: കൈചുംബിക്കുന്നത് കറാഹത്താണെന്ന് ഇമാം മാലിക്(റ) പറയുന്നത് അത് അഹങ്കാരസ്വരത്തിൽ ആകുമ്പോൾ മാത്രമാണ്. എന്നാൽ വിജ്ഞാനം, ശ്രേഷ്ടത, മതം തുടങ്ങിയവ കണക്കിലെടുത്താകുമ്പോൾ അത് അനുവദനീയമാണെന്ന്.

✋ അഹ്മദുബ്നു ഗുനയിമ് (റ) (ഹി: മരണം, 1125) പറയുന്നു. കൈചുംബിക്കൽ കറാഹത്താണെന്ന് ഇമാം മാലിക്(റ) പറയാൻ കാരണം അതിനെത്തുടർന്നുവരുന്ന അഹങ്കാരവും അഹന്തയും പരിഗണിച്ചാണ്. തന്നെയുമല്ല മുസ്ലിം മുസ്ലിമിന്റെ സഹോദരനാണ്. ഒരു പക്ഷെ ചുംബിക്കപ്പെടുന്നവനെക്കാൾ അല്ലാഹുവിന്റെയടുക്കൽ സ്ഥാനം ചുംബിക്കുന്നവനാകുമല്ലോ. എന്നാൽ ശ്രേഷ്ടതയുള്ളവരെ ചുംബിക്കുന്നതിനെ വിമര്ശിക്കേണ്ടതില്ല. കാരണം മുമ്പ് വിവരിച്ച ഹദീസുകളിൽ അത് വന്നിട്ടുണ്ടല്ലോ. (അൽഫവാകിഹുദ്ദാനി: 8/301)

✅ സ്വയം കൈ ചുംബിക്കൽ

മഹാന്മാരുമായി മുസ്വാഫഹത്തുചെയ്തശേഷം അവരെ ആദരിച്ച് സ്വന്തം കൈ ചുംബിക്കുന്നതിനും വിരോധമില്ല. അല്ലാമ ശർവാനി(റ) എഴുതുന്നു: മുസ്വാഫഹത്തുചെയ്തശേഷം സ്വയം കൈ ചുംബിക്കുന്ന പതിവ് ജനങ്ങൾക്കുണ്ട്. അതിനും വിരോധമില്ല. ആദാരവ് എന്ന നിലയിലാണ് അത് പതിവാക്കിയതെങ്കിൽ വിശേഷിച്ചും. (ശർവാനി: 1/285)

✅ സിയാറത്ത് ചെയ്യുമ്പോൾ

💥 ഖബ്ർ സിയാറത്ത് ചെയ്ത് പ്രാർത്ഥിക്കുമ്പോഴും കൈ ഉയർത്തൽ സുന്നത്താണ്. നബി(സ) ജന്നത്തുൽ ബഖീഅ് (മദീനയിലെ പൊതു മഖ്‌ബറ)-ൽ പോയി പ്രാർത്ഥിച്ചപ്പോൾ മൂന്നുപ്രാവശ്യം കൈഉയർത്തിയതായി ഇമാം മുസ്ലിം(ർ) നിവേദനം ചെയ്ത ഹദീസിലുണ്ട്

"അങ്ങനെ നബി(സ) ബഖീഇലെത്തി കുറെ സമയം അവിടെനിന്നു. പിന്നീട് മൂന്നു പ്രാവശ്യം അവിടുന്ന് കൈ ഉയർത്തി പിന്നെ പിരിഞ്ഞുപോയി" (മുസ്ലിം: 1619)

💥 പ്രസ്തുത ഹദീസ് വിവരിച്ച് ഇമാം നവവി(ർ) എഴുതുന്നു: സുദീർഘമായ പ്രാർത്ഥിക്കലും പ്രാർത്ഥന ആവർത്തിക്കലും പ്രാർത്ഥനയിൽ കൈഉയർത്തലും സുന്നത്താണെന്ന് ഇത് പഠിപ്പിക്കുന്നു. അതുപോലെ ഖബ്ർ സിയാറത്ത് ചെയ്യുമ്പോൾ നിന്ന് പ്രാർത്ഥിക്കുന്നതാണ് ഇരുന്നു പ്രാർത്ഥിക്കുന്നതിനേക്കാൾ പൂർണ്ണമായതെന്നും ഹദീസ് പഠിപ്പിക്കുന്നു. (ശർഹ് മുസ്ലിം: 3/401)

💥 സൽമാൻ(റ) വില നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "നിശ്ചയം നിങ്ങളുടെ രക്ഷിതാവ് ഔദാര്യവാനാണ്. അടിമ അവനിലേക്കുയർത്തിയ കാര്യങ്ങളെ വട്ടപൂജ്യമായി ഒരിക്കലും അവർ മടക്കുകയില്ല". (അബൂദാവൂദ്: 1273)

✅ കൈകൊണ്ടു മുഖം തടവൽ

💥 ഉമറുബ്നുൽ ഖത്വാബ്(റ) വില നിന്നു നിവേദനം: "നബി(സ) തങ്ങൾ പ്രാർത്ഥിക്കുമ്പോൾ രണ്ടു കരങ്ങളുയർത്തിയാൽ അവകൊണ്ടു മുഖം തടവിയ ശേഷമല്ലാതെ അവ താഴ്ത്താറില്ല". (തുർമുദി: 3308)

💥 പ്രസ്തുത ഹദീസ് വിവരിച്ച് ഇബ്നുൽ മാലിക്(റ) എഴുതുന്നു: ഇബ്നുൽമാലിക്(റ) പറയുന്നു: ദുആക്ക് ശേഷം കൈകൾ കൊണ്ട് മുഖം തടവുന്നത് ഒരു ശുഭലക്ഷണം എന്ന നിലക്കാണ്. ദുആ ചെയ്യുന്നവൻ അല്ലാഹുവിലേക്കുയർത്തിയ കൈകൾ ആകാശത്തു നിന്നുള്ള ബറകത്ത് കൾകൊണ്ടും ഇലാഹിയായ പ്രകാശങ്ങൾ കൊണ്ടും നിറക്കപ്പെട്ടതുപോലെയുണ്ട് അവകൊണ്ടു മുഖം തടവുന്നതിലൂടെ അവ മുഖത്തിനും ലഭിക്കുമല്ലോ.

💥 സുബുലസ്സലാമിൽ പറയുന്നു: ദുആ യിൽ നിന്ന്‌ വിരമിച്ച ശേഷം കൈകൾ കൊണ്ട് മുഖം തടവൽ സുന്നത്താണെന്നതിനു ഈ ഹദീസ് രേഖയാണ്. പ്രാർത്ഥനയും കൈകൊണ്ടു മുഖം തടവലും തമ്മിലുള്ള ബന്ധം ഇനിപ്പറയുന്നതാണെന്നു അഭിപ്രായമുണ്ട്. പ്രാത്ഥിക്കുന്നവൻ അല്ലാഹുവിലേക്കുയർത്തിയ കൈകൾ വട്ടപൂജ്യമായി അവൻ മടക്കുകയില്ലല്ലോ. അതിനാൽ അല്ലാഹുവിന്റയെ അനുഗ്രഹം കൈകൾക്കുലഭിച്ചതുപോലെയായി. മനുഷ്യന്റെ അവയവങ്ങളിൽ വെച്ച ഏറ്റവും കൂടുതൽ ആദർക്കപ്പെടേണ്ടതും അതി ശ്രേഷ്ട്ടവുമായ അവയവം മുഖമാണല്ലോ. അപ്പോൾ കൈകളിൽ ലഭിച്ച അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ മുഖത്തേക്ക് കൂടി ചൊരിയാനാണ് മുഖം തടവുന്നത്. (തുഹ്ഫത്തുൽ അഹ് വദി: 8/284)( സുബുലുസ്സലാം: 7/273)

✅ കൈപിടിക്കേണ്ടത്

നബി(സ) പറയുന്നു: "നിങ്ങൾ നിങ്ങളുടെ മുൻകൈകളുടെ ഉൾഭാഗം കൊണ്ട് അല്ലാഹുവോട് ചോദിക്കുക. അവയുടെ പുറം ഭാഗം കൊണ്ട് ചോദിക്കരുത്". (അബൂദാവൂദ്: 1271)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

മരണത്തെ ഓര്‍ക്കുക ഒരു നിമിഷം

🌹മരണത്തെ ഓര്‍ക്കുക ഒരു നിമിഷം🌹



💥നാം എല്ലാവരും എത്ര ഖബറിടങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യത്തുകള്‍ കണ്ടിരിക്കുന്നു. അപ്പോഴെങ്കിലും ഓര്‍മിചിട്ടുണ്ടോ നാളെ ആ മയ്യത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ വിരളം പേര്‍ മാത്രേ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റി ബോധവാന്‍മാരായിരിക്കണം.

ഒരാള്‍ മരിച്ചു കഴിഞ്ഞു അയാളെ ചുമന്നു കൊണ്ട് പോകുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആണ്  ആ മരിച്ചതെങ്കില്‍ അയാള്‍ എന്നെ എത്രയും പെട്ടെന്ന് കൊണ്ട് പൊകൂ എന്ന് പറയും. നേരെ മറിച്ച് അയാള്‍ ഒരു ചീത്ത മനുഷ്യന്‍ ആണെങ്കില്‍ അയാള്‍ എന്നെ എങ്ങോട്ട് കൊണ്ട് പോകുന്നൂ...കൊണ്ട് പോകല്ലേ എന്ന്‍ പറഞ്ഞു കരയും. ഇത് മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും ശ്രവിക്കുമെന്ന്‍ പണ്ഡിതന്മാര്‍ പറയുന്നു. മനുഷ്യര്‍ എങ്ങാന്‍ അത് കേട്ടിരുന്നെങ്കില്‍ അവര്‍ക്ക് ബോധക്ഷയം പോലും സംഭവിക്കാം.

ഒരു മയ്യത്ത് ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ ആദ്യം സംഭവിക്കുക "ളര്തതുല്‍ ഖബര്‍" ആണ്. അതായത് ഖബറിന്റെ ഇറുകല്‍ ആകുന്നു. ഇത് ഖബറിലെ ശിക്ഷ അല്ല. ഏതൊരു മയ്യത്തും അനുഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. മയ്യത്ത് മറമാടിയാല്‍ ഖബര്‍ മയ്യത്തിനോട് സംസാരിക്കും എന്നും നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഖബറിന്റെ ഇറുകല്‍ അയാളുടെ ഇഹത്തെ ആശ്രയിച്ചിരിക്കും. നല്ലവര്‍ക്ക് അത് ലോലവും ചീത്ത ആളുകള്‍ക്ക് അത് വളരെ പെട്ടെന്നും വാരിയെല്ലുകള്‍ തമ്മില്‍  കോര്‍ക്കുമാര്‍ അസ്സഹനീയവും ആയിരിക്കും. ഇതു അനുഭവിക്കാത്ത ഒരേ ഒരാള്‍ നബി(സ)യുടെ പോറ്റുമ്മ ഫാത്തിമ ബിന്‍ത് അസ്സദ്‌(റ) മാത്രമാണ്. കാരണം അവരുടെ മയ്യത്ത് മറമാടുമ്പോള്‍ നബി(സ) അങ്ങേയറ്റം ദുഖിതന്‍ ആയിരുന്നു. മാത്രമല്ല നബി(സ) അവരുടെ മയ്യത്ത് ഖബറില്‍ വെക്കുന്നതിനു മുന്പ് ഖബറില്‍ ഇറങ്ങുകയും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുകയും ചെയ്തിരുന്നു.


ളര്‍ത്തതുല്‍ ഖബറില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ അത്  സഅദ് ഇബ്നു മുആദ് (റ) മാത്രം ആയിരിക്കുമെന്ന് നബി(സ) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു അറ്ശു വരെ കുലുങ്ങിപ്പോയിട്ടുണ്ട്. അന്‍സ്വാറുകളുടെ നേതാവായ സഅദ്(റ)  അത്രയ്ക്ക് ധീരനായ പോരാളി ആയിരുന്നു. സഅദ്(റ) പോലും ഖബറിന്റെ ഇറുകല്‍ അനുഭവിച്ച വ്യക്തിയാണ്.

ഖബറിനെ പറ്റി ഓര്‍ക്കുമ്പോള്‍ പല സ്വഹാബുകളും ഭയക്കുകയും കരയുകയും ചെയ്തതായി നമുക്ക് കാണാം. ഉമര്‍(റ) എന്തിനെ പറ്റി പറഞ്ഞാലും പേടിക്കാത്ത ഒരു വ്യക്തി ആയിരുന്നു. എന്നാല്‍ ഖബറിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം ഒരുപാട് കരയുമായിരുന്നു, ഖബറിലെ ശിക്ഷയെ കുറിച്ച് ഓര്‍ത്ത്. നരകം എന്നോ മയ്യത്ത് എന്നോ കേട്ടാല്‍ ഒരു കുലുക്കവും ഇല്ലാത്ത അദ്ദേഹം ഖബറിനെ വല്ലാതെ ഭയന്നിരുന്നു. കരച്ചില്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ മുഴുവന്‍ നനയുമാര്‍ കരഞ്ഞിരുന്നു എന്ന്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. അത് പോലെ തന്നെ അബൂബക്കര്‍ സിദ്ദീക്ക്(റ) ഒരിക്കല്‍ ഒരു മരം നോക്കി പറയുകയുണ്ടായി, "ഈ മരം ആയെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു!" എന്ത് കൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു."ഈ മരത്തിനൊന്നും നാളെ പരലോകത്ത് വെച്ച് വിചാരണ ഇല്ലല്ലോ" എന്ന്. ആരാണ് ആ പറഞ്ഞതെന്ന് നാം ഓര്‍ക്കണം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെ ഈമാനും അബൂബക്കര്‍(റ)ന്റെ ഈമാനും തുലാസില്‍ തൂക്കി നോക്കിയാല്‍ അദ്ദേഹത്തിന്റെ ഈമാനാണ് ഖനം തൂങ്ങുക എന്ന് നബി(സ) പറഞ്ഞതാണ്. അവരുടെയൊക്കെ ഈമാനിന്റെ അചഞ്ചലതയും ശക്തിയുമാണ് ഇവിടെ വ്യക്തമാകുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ സ്ഥിതി എന്താണ്?

പിന്നെ ഖബറില്‍ സംഭവിക്കുന്നതാണ് മുന്കര്‍ നകീര്‍(അ) എന്നീ മലക്കുകളുടെ ചോദ്യം ചെയ്യല്‍. മുന്കര്‍ നകീര്‍ എന്നിവരുടെ രൂപം വളരെ ഭയാനകവും ഭീതി ഉളവാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാലു വരെ മുടിയും പൂച്ചക്കണ്ണുകളും  അവരുടെ ഏകദേശം രൂപം മാത്രമാകുന്നു. നല്ല ഈമാനുള്ള ആളുകള്‍ക്ക് മാത്രമേ അവരുടെ ചോദ്യത്തിന് ശരിയായ രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് കഠിനകടോരമായ ശിക്ഷ ഖബറില്‍ തന്നെ ഉണ്ട്. ചോദ്യം ചെയ്യല്‍ ഏഴു മുതല്‍ നാല്‍പതു ദിവസം വരെ നീളാമെന്നു ഭിന്നാഭിപ്രായം ഉണ്ട്. ഖബറിലെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ നാളെ മഹ്ഷറയില്‍ അവന്‍ രക്ഷപ്പെട്ടവന്‍ ആണ്. ഖബറിലെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ അവന്‍ വിചാരണയുടെ നാള് വരെ ഒരു പുതുമണവാളനെ പോലെ ഉറങ്ങാന്‍ മലക്കുകള്‍ അനുവദിക്കും. അല്ലാത്ത പക്ഷം അവരെ ശിക്ഷിച്ചു കൊണ്ടേയിരിക്കും. നിസ്കാരം ഖളാ ആക്കുന്നവനെ ഒരു ഭീകരമായ സര്‍പ്പം കൊത്തിക്കൊണ്ടേ ഇരിക്കും.


നാം വളരെ നിസ്സരമാക്കുകയും എന്നാല്‍ ഖബറില്‍ വളരെ ഏറെ ഗൌരവം ഉള്ളതുമായ ഒരു കാര്യമാണ് നാം മൂത്രം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. അവസാന തുള്ളി മൂത്രവും ഇറ്റു വീഴാതെ നാം തിരക്കിട്ട് എഴുന്നേല്‍ക്കരുത്. അതിനു ആണുങ്ങള്‍ വൃഷണങ്ങള്‍ക്ക് പിന്നില്‍ നിന്ന് മുമ്പിലേക്ക് മാര്‍ദവം ആയി മൂന്നു തവണ തടവുക, സ്ത്രീകള്‍ അവരുടെ ഗുഹ്യഭാഗത്തിന് അല്പം മുകളിലായും. അതിനു ശേഷം വേണം മനോഹരിക്കാന്‍. ഒരിക്കല്‍ നബി(സ) ഒരു ഖബറിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ആ ഖബറില്‍ നിന്ന് ഭയങ്കരമായ നിലവിളികള്‍ ഉയരുന്നത് കേട്ടു. എന്നിട്ട് അവിടെ ഒരു ചെടി നട്ടിട്ടു പറഞ്ഞു "ഇതിന്റെ ഇലകള്‍ പൊഴിഞ്ഞു പോകുന്നത് വരെ ഈ ചെടി നിനക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലട്ടെ." എന്ന്. ആ ഖബറിലെ വ്യക്തി മേല്‍ പറഞ്ഞ പ്രകാരം നിസ്സാരവല്ക്കരിച്ചത്  കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്.

നാം എല്ലാവരും മനസ്സിലാക്കണം. എന്താണ് നമ്മുടെ ഈമാനിന്റെ അവസ്ഥ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നേര്‍ വഴിയിലാണോ? നിസ്കാരം ഖളാ ആക്കുന്നവന് ഇസ്‌ലാമില്‍ പട്ടിയുടെ സ്ഥാനം മാത്രമാണ്. നിസ്കാരം ഉപേക്ഷിച്ചവന് ആ സ്ഥാനം പോലും ഇസ്‌ലാം നല്‍കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിലും നാം ഇപ്പോഴും ഖബരിനെ പറ്റി ഓര്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ എല്ലാവരും മരിച്ചു പോകാനുള്ളതാണ്. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളും നാം അല്ലാഹുവിനെ ഓര്‍ക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക. ഖബര്‍ എന്നാ വീടാണ് ഏതൊരു മനുഷ്യന്റെയും അന്തിമ ഭവനം. അല്ലാഹു കാക്കട്ടെ.

ഖബറിലെ ശിക്ഷയില്‍ നിന്നും രക്ഷ നേടുവാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന സൂറത്തുകള്‍ ആണ് സൂറത്തുല്‍ മുല്‍ക്ക് (തബാറക്ക സൂറത്ത്) പിന്നെ സൂറത്തുല്‍ സജദയും. ഈ സൂറത്തുകള്‍ എന്നും രാത്രി പതിവാക്കിയാല്‍ അവര്‍ക്ക് ഖബര്‍  ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുമെന്നു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

🌹ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം🌹


💥 ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ? അപ്പോൾ അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ ? ആഗതൻ ”അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ”എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം”.(മുസ്‌ലിം)

💥 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്‌കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്‍(സ) സൻമാർഗ്ഗം അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്‌കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്‌കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്‌കരിച്ചാൽ നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽനയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്‌കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടാ യിരുന്നു.) മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ)ഞങ്ങളെ പഠിപ്പിച്ചിട്ടുളള സൻമാർഗ്ഗ ചര്യയിൽപെട്ടതണ്ടാണ് ബാങ്ക് വിളിക്കുന്ന പള്ളിയിൽവെച്ച് നമസ്‌കരിക്കുക എന്നത്. (മുസ്‌ലിം)

💥 അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ്ചെന്നായ പിടികൂടുക (അബൂദാവൂദ്)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്‌കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്‌കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. ”അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ”, (ബുഖാരി)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്‌കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം)

♻ ഉബയ്യ് ബ്‌നു കഅബ് (റ)വിൽ നിന്ന് നിവേദനം: അൻസാറുകളിൽ പെട്ട ഒരാൾ പള്ളിയിൽ നിന്ന് വളരെ അകലത്തിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെടാറുണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തോട് ഒരു കഴുതയെ വാങ്ങുവാനും രാത്രിയിലും മരുഭൂമിയിലുമെല്ലാം അതിനെ യാത്രക്ക് ഉപയോഗിക്കാമല്ലോ എന്നും പറയപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: എന്റെ വീട് പള്ളിയോട് ചേർന്നാവുന്നത് എനിക്കിഷ്ടമില്ല. ഞാൻ പള്ളിയിലേക്ക് പോകുന്നതും പള്ളിയിൽ നിന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്നതുമായ കാലടികളെല്ലാം രേഖപ്പെടുത്തപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു: അതെല്ലാം അല്ലാഹു താങ്കളിൽ സമ്മേളിപ്പിച്ചിരിക്കുന്നു. (മുസ്‌ലിം)

♻ അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവർ അത് നിർവ്വഹിക്കാനായി ഏറ്റവും കൂടുതൽ ദൂരം നടന്നെത്തുന്നവരാണ്. ഇമാമിന്റെ കൂടെ നമസ്‌കരിക്കാൻ കാത്തിരിക്കുന്നവർക്കാണ് നമസ്‌കാരം നിർവ്വഹിച്ച് ഉറങ്ങുന്നവരെക്കാൾ പ്രതിഫലമുള്ളത്. (മുത്തഫഖുൻ അലൈഹ)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജമാ അത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കു മെന്ന് സന്തോഷവാർത്ത അറിയിക്കുക.(അബൂദാവൂദ്, തിർമുദി)

♻ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു: പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന കാര്യത്തെകുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), അറിയിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: പൂർണ്ണമായി വുളുചെയ്യുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ഒരു നമസ്‌കാരം കഴിഞ്ഞാൽ മറ്റൊരു നമസ്‌കാരത്തിനായി കാത്തിരിക്കുക. അതാണ് രിബാത്ത്. അതാണ് രിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്‌ലിം)

♻ അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാൾ പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം അയാൾക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സൽക്കാരങ്ങൾ ഒരുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

പുത്തനാശയം

🌹പുത്തനാശയം.🌹



💥 ഇസ്ലാമിലെ പൊതു ധാരയുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ.ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടെണ്ടാതാണ്.(ബുഖാരി)

💥 പുത്തനാശയം നിമിത്തം മതപരിത്യാഗം സംഭവിക്കാത്തിടത്തോളം മുസ്ലിമിന്റെ അടിസ്ഥാന പരിഗണന ലഭ്യമാണെങ്കിലും അവന്റെ ആശയദർശങ്ങൾക്ക് അംഗീകാരമോ പ്രോത്സാഹനമോ ലഭിക്കത്തക്ക രീതിയിൽ സ്നേഹാദരവുകൾ പ്രകടിപ്പിക്കാനോ സഹവാസം പുലർത്താനോ പാടില്ല. പുത്തനാഷയക്കാരന് സലാം പറയരുത്. (തുഹ്ഫ : 9/220)

💥അവർ സലാം പറഞ്ഞാല മടക്കുകയുമാരുത്.

💥 മുസ്ലിംകളിൽ ഏറ്റവും വിവരം കുറഞ്ഞവന്  വല്ലതും വസ്വിയത്ത് ചെയ്താൽ അത് സ്വഹാബത്തിനെ ചീത്തപറയുന്നവർക്കാണ് നല്കേണ്ടത്.(ഫത്ഹുൽ മുഈൻ: 3/287)

💥 പുത്തൻ വാദം പ്രോത്സായിപ്പിക്കുന്ന സദസ്സിൽ അത് പ്രതിരോധിക്കാൻ സാധിക്കാത്തവൻ ഇരിക്കാൻ പാടില്ല.

💥 പുത്തനാഷയക്കാരനാവുകയോ പുത്തനാഷയക്കാരനോട് സഹകരിക്കുകയോ ചെയ്താൽ അവരുടെ മേല ശാപ്മുണ്ടാകും.(ബുഖാരി: മദീന: 1867)

ബിദ്അത്തിൽ നിന്ന് പിന്മാറുന്നത് വരെ പുത്തനാഷയക്കാരന്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.(ജാമിഉൽകബീർ: 1/132)

💥 പുത്തനാഷയക്കാരൻ ഹൗളുൽകൗസറിന്റെ സമീപത്തു നിന്ന് ആട്ടിയോടിക്കപ്പെടും.(ബുഖാരി: തഫ്സീർ 4740)

✅ പുത്തൻവാദിയോടു തുടരൽ.

ഇസ്ലാമിൽ നിന്ന് പുറത്തു പോകാത്ത പുത്തൻവാദിയോട് തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹത്തും നല്ല ആളുകൾക്ക് നല്ല ആളുകൾക്ക് ഹറാമുമാണ്‌. ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രമി(റ) രേഖപ്പെടുത്തുന്നു: 


ويحرم على أهل الصلاح والخير الصلاة خلف الفاسق ، والمبتدع ونحوهما ؛ لأنه يحمل الناس على تحسين الظن بهم كما فى البرماوي.(حاشية البجيرمي: ٢٨٥/٣)

തെമ്മാടിയുടെയും പുത്തൻവാദിയുടെയും അവരെപോലോത്തവരുടേയും പിന്നിൽ നിന്ന് നിസ്കരിക്കൽ നല്ലവര്ക്ക് നിഷിദ്ദമാണ്. കാരണം നല്ലവർ അവരോട് തുടർന്ന് നിസ്കരിക്കുന്നത് അവരുടെ ആശയം ശരിയാണെന്ന് ജനങ്ങള് മനസ്സിലാക്കാൻ നിമിത്തമാവും. ബർമാവിയിൽ ഇത് കാണാവുന്നതാണ്. (ബുജയ് രിമി: 3/285- ഇക്കാര്യം അല്ലാമ ശർവാനി: 2/294 ൽ എടുത്തുദ്ദരിചിട്ടുണ്ട്.

💥 ഇബ്നുഹജർ(റ) പറയുന്നു: "പുത്തൻ വാദിയോടു തുടർന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം തനിച്ച് നിസ്കരിക്കുന്നതാണ്". (തുഹ്ഫത്തുൽ മുഹ്താജ് :2/254)

"തുടരൽ കറാഹത്തായവരുടെ കൂടെയല്ലാതെ ജമാഅത്തായി നിസ്കരിക്കാൻ സൌകര്യപ്പെടുകയില്ലെങ്കിലും കറാഹത്ത് നീങ്ങുന്നതല്ല". (തുഹ്ഫ: 2/254)

"കറാഹത്ത് ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്നതാനെങ്കിൽ ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുന്നതാണ്. (തുഫ: 2/254)

അപ്പോൾ പുത്തൻ വാദിയോടു തുടരുന്നത് ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തായത്കൊണ്ട്  ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുമെന്നതാണ് ഇബ്നു ഹജറുൽ ഹൈതമി(റ) പ്രബലമാക്കിയ വീക്ഷണം.

എന്നാൽ തുടരൽ കറാഹത്തായവരുടെ പിന്നിൽ വെച്ചല്ലാതെ ജമാഅത്ത് ലഭിക്കാത്ത സാഹചര്യത്തിൽ അവരോട് തുടർന്നാൽ ജമാഅത്തിന്റെ  മഹത്വം ലഭിക്കുമെന്നും ഇത്തരുണത്തിൽ തനിച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവരോട് തുടർന്ന് നിസ്കരിക്കലാണെന്നും ഇമാം റംലി(റ)അഭിപ്രായപ്പെടുന്നുണ്ട്.(ശർവാനി:2/254)

✅ പുത്തൻവാദിയുടെ ഗ്രന്ഥം

പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ വാങ്ങലും വിലക്കലും അസാധുവും ഹറാമുമാണ്‌. കാരണം നിഷിദ്ദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതികളാണവ. ഇബ്നു ഹജർ(റ) എഴുതുന്നു:

وكتب علم محرّم(تحفة المحتاج: ٢٣٩/٤)

നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ 4/239)

പ്രസ്തുത പരമാർശത്തെ അധികരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

ولا يبعد أن يلحق بذالك كتب المبتدعة، بل قد يشملها قولهم ((وكتب علم محرم)) والله أعلم.(شرواني: ٢٣٩/٤)

പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങളെയും അതോടു താരതമ്മ്യം ചെയ്യാവുന്നതാണ്‌. എന്ന്മാത്രമല്ല 'നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവന അതിനേയും കൂടി ഉള്കൊള്ളിക്കുന്നതാണ്.(ശർവാനി: 4/239)

✅ പുത്തൻവാദിക്ക് ഗ്രന്ഥം കൊടുക്കൽ.

ഖുർആൻ,തഫ്സീർ ,ഹദീസ് മഹാന്മാരുടെ ചരിത്രങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ പാടില്ലെന്ന മസ്അലയെ അടിസ്ഥാനമാക്കി അല്ലാമ ശർവാനി(റ) എഴുതുന്നു: 

يؤخذ منه أنه يحرم تمليك ما فيه آثار الصحابة أو الأئمة الأربعة أو غيرهم من الفقهاء والصوفيين لمن يبغضهم من المبتدعين كالروافض والوهابيين بل أولى ؛ لأن إهانتهم أشد من إهانة الكفار.(شرواني : ٢٣٠/٤)

പ്രവാചകരു(സ) ടെ അനുചരൻമാരുടെയോ നാല് ഇമാമുകളുടെയോ മറ്റു ഫുഖഹാക്കളുടെയോ ചരിത്ര ഗ്രന്ഥം അവരോട് ക്രോധം വെച്ചുപുലർത്തുന്ന റാഫിളികൾ, വഹാബികൾ പോലെയുള്ള പുത്തനാശയക്കാർക്ക് നൽകൽ ഹറാമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. പുത്തനാശയക്കാർ അത്തരം ഗ്രന്ഥങ്ങളെ കാഫിർ പുച്ചിക്കുന്നതിനേക്കാൾ ഉപരി പുച്ചിക്കുന്നതിനാൽ എന്തായാലും അവര്ക്കത് നല്കാൻ പറ്റില്ല. (ശർവാനി: 4/230)


ഖുര്‍ആന്‍ പറയുന്നു നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി ( മുജാധല 22) .

ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).

കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).

ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്. അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)

💥 റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,

ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്. (റൂഹുല്‍ ബയാന്‍ 9/412).

അനസ്‌ (റ) പറയുന്നു ,നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്, കാരണം നിശ്ചയം അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും, അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്, അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാക്കിര്‍ 4/369).

സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)

ബിദ്അത്ത് കാരനോട് സലാം പരയാതിരിക്കല്‍ ആണ് സുന്നത്ത്.അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല. (ഫത്ഹുല്‍ മുഈന്‍ 465) .

നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)